play-sharp-fill
വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് 1001 രൂപ പാരിതോഷികം; വിവാദ പ്രസ്താവനയുമായി ഹിന്ദു മക്കൾ കക്ഷി നേതാവ്

വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് 1001 രൂപ പാരിതോഷികം; വിവാദ പ്രസ്താവനയുമായി ഹിന്ദു മക്കൾ കക്ഷി നേതാവ്

സ്വന്തം ലേഖകൻ

ചെന്നൈ: വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദു മക്കൾ കക്ഷി. ഒരു ചവിട്ടിന് 1001 രൂപ നൽകുമെന്നാണ് ഹിന്ദു മക്കൾ കക്ഷി നേതാവ് അർജുൻ സമ്പത്തിന്റെ പ്രഖ്യാപനം. തേവർ സമുദായത്തെ അപമാനിച്ചതിനാലാണ് വിജയ് സേതുപതിയെ ചവിട്ടുന്നവർക്ക് തങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചതെന്നും അർജുൻ സമ്പത്ത് പറഞ്ഞു.

കഴിഞ്ഞ ദിവസം ബെംഗളൂരു വിമാനത്താവളത്തിൽ വിജയ് സേതുപതിയെ ആക്രമിക്കാനുള്ള ശ്രമം നടന്നിരുന്നു. നടന്റെ സഹായിക്ക് ചവിട്ടേൽക്കുന്ന സാഹചര്യവുമുണ്ടായി. എന്നാൽ അത് വിജയ് സേതുപതിയുമായി ബന്ധപ്പെട്ട പ്രശ്‌നമല്ല, സുഹൃത്തുമായി ബന്ധപ്പെട്ട പ്രശ്‌നമാണെന്നായിരുന്നു അന്ന് പുറത്തുവന്ന വിവരം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബെംഗളൂരു വിമാനത്താവളത്തിലെ സംഭവത്തിന് മുൻപ് വിമാനത്തിൽ വെച്ച് വിജയ് സേതുപതി തേവർ സമുദായത്തെയും തേവർ സമുദായ നേതാവായ മുത്തുരാമലിംഗ തേവരെയും അപമാനിച്ച് സംസാരിച്ചെന്നാണ് അർജുൻ സമ്പത്ത് പറയുന്നത്. ഇതാണ് വിമാനത്താവളത്തിൽ വെച്ചുള്ള ആക്രമണത്തിലേക്ക് നയിച്ചതെന്നും ഇയാൾ അവകാശപ്പെടുന്നു.

ഹിന്ദു മക്കൾ കക്ഷിയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. നേരത്തെയും സമാനമായ വിവാദ പ്രഖ്യാപനങ്ങൾ നടത്തി വാർത്തകളിൽ ഇടംപിടിച്ച സംഘടനയാണ്‌ ഹിന്ദു മക്കൾ കക്ഷി.