Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: പൊലീസിനെ കണ്ട് ഭയന്ന് ഓടിയ യുവാവ് പാടത്ത് മരിച്ച നിലയിൽ. മരിച്ചത് നിരവധി കേസുകളിൽ പ്രതിയായ യുവാവ്

വെച്ചൂർ സ്വദേശിയായ യുവാവിനെ ചക്രംപടിക്ക് സമീപം പാടത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെച്ചൂർ വാടപ്പുറത്ത്ചിറ ആന്റപ്പന്റെ മകൻ ലിജാേ ആന്റണി ( 26 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വെച്ചൂർ ഭാഗത്തു നിന്നും ഇന്നലെ രാത്രി 10 – ഓടെ ബൈക്കിൽ എത്തിയ ലിജോയും സുഹൃത്തും ചക്രം പടിക്കു സമീപം റോഡരികിൽ പാർക്കു ചെയ്തിരുന്ന ജില്ലാ പോലീസ് മേധാവിയുടെ ഔദ്യോഗിക ഇന്നോവാ കാറിൽ കൈകാെണ്ട് അടിച്ചു.

കാറിൽ നിന്നും പോലീസ് ഉദ്യോഗസ്ഥൻ ചാടി ഇറങ്ങിയതാേടെ യുവാക്കൾ സമീപത്തുള്ള ലക്ഷ്മി റിസോർട്ടിലേക്ക് ഓടി കയറി.

യുവാക്കളെ പാേലീസുകാരും ഹോട്ടൽ ജീവനക്കാരും പരിസരമാകെ അന്വേക്ഷിച്ചെങ്കിലും കണ്ടെത്താനായില്ല. പോലീസുകാർ മടങ്ങിയെങ്കിലും ഹോട്ടൽ ജീവനക്കാർ യുവാക്കൾ എവിടെ എങ്കിലും ഒളിച്ചിരിപ്പുണ്ടോ എന്ന് ഹോട്ടൽ പരിസരങ്ങളിലും തെരച്ചിൽ തുടർന്നു.

പാതിരാത്രിയോടെ ഹോട്ടലിന്റെ മതിലിന് പുറത്തുള്ള പാടത്തെ ചാലിൽ കിടക്കുന്ന യുവാവിനെ കണ്ടെത്തി കുമരകം പോലീസിൽ വിവരം അറിയിച്ചു.

കുമരകം സി.ഐ. വി.സജികുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തി യുവാവിനെ മെഡിക്കൽ കാേളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സഞ്ചരിച്ച ബൈക്കും കൂടെ ഉണ്ടായിരുന്ന യുവാവിനേയും കണ്ടെത്തിയില്ല .