ക്രിസ്റ്റ്യാനോയിൽ കണ്ണുറപ്പിച്ച് ലോകം;മുറിവേറ്റ ക്രിസ്റ്റ്യാനോ എന്നും ഇരുതലമൂർച്ചയുള്ള അപകടകാരിയാണ്. 2016 യൂഫേവ യൂറോകപ്പിൻെറ പോർ മൈതാനിയിൽ ലോകം ഒരിക്കൽ കണ്ട കാഴ്ചയാണിത്. കളിക്കളത്തിൽ പരിക്കേറ്റ് മടങ്ങിയ താരം കുമ്മായ വരയ്ക്ക് പുറത്തു നിന്ന് സഹതാരങ്ങൾക്ക് പ്രചോദകനായി കിരീടത്തിലേക്ക് നയിച്ചു.അതാണ് ഓരോ പോർച്ചുഗീസ് ആരാധകരുടെയും ആത്മവിശ്വാസവും.

ക്രിസ്റ്റ്യാനോയിൽ കണ്ണുറപ്പിച്ച് ലോകം;മുറിവേറ്റ ക്രിസ്റ്റ്യാനോ എന്നും ഇരുതലമൂർച്ചയുള്ള അപകടകാരിയാണ്. 2016 യൂഫേവ യൂറോകപ്പിൻെറ പോർ മൈതാനിയിൽ ലോകം ഒരിക്കൽ കണ്ട കാഴ്ചയാണിത്. കളിക്കളത്തിൽ പരിക്കേറ്റ് മടങ്ങിയ താരം കുമ്മായ വരയ്ക്ക് പുറത്തു നിന്ന് സഹതാരങ്ങൾക്ക് പ്രചോദകനായി കിരീടത്തിലേക്ക് നയിച്ചു.അതാണ് ഓരോ പോർച്ചുഗീസ് ആരാധകരുടെയും ആത്മവിശ്വാസവും.

പറങ്കിപ്പടയെ നയിച്ച് അഞ്ചാമത്തെയും മിക്കവാറും അവസാനത്തെയും ലോകകപ്പിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ന് ഘാനക്കെതിരെ ഇറങ്ങുമ്പോൾ ലോകം കാത്തിരിക്കുകയാണ്. നിലവിൽ ഒരു ക്ലബുമായും കരാറില്ലാതെ ഖത്തർ ലോകകപ്പ് കളിക്കുന്ന ഏക താരമാകും റോണോ.

പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ മുനയിൽ നിർത്തി വിമർശനങ്ങളുമായി ടെലിവിഷൻ ചാനലിലെത്തുകയും പരിശീലകൻ ടെൻ ഹാഗിനെ ഇനി ബഹുമാനിക്കാനാകില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് താരം പുറത്തിറങ്ങിയത് ദേശീയ ടീമിലും പ്രശ്നങ്ങൾക്കിടയാക്കിയതായി വാർത്തകളുണ്ടായിരുന്നു. യുനൈറ്റഡിൽ ഒന്നിച്ചുകളിക്കുന്ന ബ്രൂണോ ഫെർണാണ്ടസ് ഉൾപ്പെടെ താരവുമായി പ്രശ്നത്തിലാണെന്നും സൂചനകൾ വന്നു.

എന്നാൽ, ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നും കരിയറിൽ ആദ്യ ലോകകപ്പ് കിരീടനേട്ടമാണ് ലക്ഷ്യമെന്നും റൊണാൾഡോ പറയുന്നു. ഖത്തറിൽ പഴയ വീര്യം കൂടുതൽ കരുത്തോടെ തെളിയിച്ചാലേ ജനുവരിയിൽ വീണ്ടും സജീവമാകുന്ന ട്രാൻസ്ഫറിൽ പുതിയ തട്ടകങ്ങൾ എളുപ്പം പിടിക്കാനാകൂ എന്നതും താരത്തെ കാത്തിരിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാക്കുകൊണ്ട് എതിരാളികൾ മുറിവേൽപ്പിച്ചാലും, സ്വന്തം പന്തിയിൽ നിന്ന് ആക്രമിച്ചാലും ക്രിസ്റ്റ്യാനോ കളത്തിൽ മറുപടി നൽകുകയാണ് രീതി. മുറിവേറ്റ് വീഴുേമ്പാഴും, അപമാനിച്ച് കരക്കിരുത്താനും ശ്രമിക്കുേമ്പാൾ വർധിത വീര്യത്തോടെ കളത്തിലെത്തി അയാൾ ഗോളടിച്ചുകൂട്ടും. ഇത്തവണ ഖത്തറിൽ കാൽപന്ത് ആരാധകരും കാത്തിരിക്കുന്നത് ആ കാഴ്ചകൾക്കാണ്.

മാഞ്ചസ്റ്റർ യുനൈറ്റഡ് പരിശീലകൻ ടെൻ ഹാഗിനോടുള്ള അരിശങ്ങൾ ഗോളായി മാറിയാൽ ഏറ്റവും മികച്ച മറുപടിയായി മാറുമത്. ഒരുകാലത്ത് തൻെറ പ്രിയപ്പെട്ട തട്ടകമായിരുന്ന മാഞ്ചസ്റ്റർ യുനൈറ്റഡിനോട് പടവെട്ടി, ഒടുവിൽ ഖത്തറിലെത്തിയതിനു പിന്നാലെ തുറന്നടിച്ചായിരുന്നു പോർചുഗൽ താരം പ്രതികരിച്ചത്. െപ്ലയിങ് ഇലവനിൽ ഇടം നൽകാതെയും, റിസർവ്ബെഞ്ചിലിരുത്തി അവസരം നൽകാതെയും അപമാനിച്ചവർക്ക് മുന്നിൽ ഇതുവരെ മൗനമായിരുന്നു താരത്തിൻെറ പ്രതിഷേധസ്വരം. ഇപ്പോൾ, കാൽപന്തു ലോകം ഖത്തറിലേക്ക് കണ്ണെറിഞ്ഞു കാത്തു നിൽക്കുേമ്പാൾ ഇതിഹാസ താരത്തിന് കണക്കുകളെല്ലാം തീർക്കാനുള്ള അവസരമാണ്.

ലോക റാങ്കിങ്ങിൽ 61ാമതുള്ള ആഫ്രിക്കൻ രാജ്യമായ ഘാന പോർചുഗലിന് അത്ര എളുപ്പമുള്ള എതിരാളികളാകാനിടയില്ലെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളിൽ അർജന്റീനയുടെയും ജർമനിയുടെയും തോൽവി ലോക പോരാട്ടവേദിയിൽ എന്തും സംഭവ്യമാണെന്ന് തെളിയിച്ചതാണ്.

ആഴ്സനൽ കുന്തമുനയായ തോമസ് പാർട്ടി, അയാക്സ് താരം മുഹമ്മദ് ഖുദുസ് തുടങ്ങി നിരവധി പേർ ഘാന ജഴ്സിയിൽ ഇറങ്ങുന്നുണ്ട്. എന്നാലും, ഉറുഗ്വായ്, ദക്ഷിണ കൊറിയ എന്നിവരടങ്ങിയ ഗ്രൂപ് എച്ചിൽ ഫേവറിറ്റുകളാണ് പോർചുഗൽ. ആക്രമണത്തിലും മധ്യ, പ്രതിരോധ നിരകളിലും യൂറോപ്പിലെ മികച്ച താരങ്ങൾ ടീമിനെ മുന്നിൽ നിർത്തുന്നു.

ആരോപണങ്ങളും വിമർശനങ്ങളുമായി ചുറ്റുപാടം ബഹളമുയരുേമ്പാഴും പരിശീലനവും തയ്യാറെടുപ്പുമായി പോർചുഗൽ നായകൻ ഒരുക്കത്തിലാണ്. വ്യാഴാഴ്ച ഖത്തർ സമയം രാത്രി ഏഴിന് സ്റ്റേഡിയം 974ൽ ആഫ്രിക്കൻ കരുത്തരായ ഘാനക്കെതിരെയാണ് മത്സരം. ഉറുഗ്വായ്, ദക്ഷിണ കൊറിയ എന്നിവർ കൂടി കളിക്കുന്ന ഗ്രൂപ്പിൽ നിന്നും പോർചുഗലിന് മുന്നേറ്റം അനായാസമാണ്.

എന്നാൽ, അതുമാത്രമല്ല ലക്ഷ്യം. പ്രീക്വാർട്ടറും, ക്വാർട്ടറും, സെമിയും കടന്ന് കിരീടത്തോളം വലിപ്പത്തിൽ പോർചുഗലിനെ നയിക്കാൻ സി.ആർ. സെവന് കരുത്തുണ്ടെന്ന് ആരാധകരും വിശ്വസിക്കുന്നു.