വൈ​കി​യേ എ​ത്തൂ എ​ന്നു പ​റ​ഞ്ഞു; പക്ഷെ അതൊരു യാത്ര പറച്ചിലിലാകുമെന്ന് ആരും കരുതിയില്ല; ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ്വദേശിയുടെ അപകട മരണം താങ്ങാനാവാതെ വീട്ടുകാരും സഹപ്രവർത്തകരും; പ്രിയപ്പെട്ട അധ്യാപകന് യാത്രാമൊഴി നേർന്ന് വിദ്യാർത്ഥികളും……

വൈ​കി​യേ എ​ത്തൂ എ​ന്നു പ​റ​ഞ്ഞു; പക്ഷെ അതൊരു യാത്ര പറച്ചിലിലാകുമെന്ന് ആരും കരുതിയില്ല; ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് സ്വദേശിയുടെ അപകട മരണം താങ്ങാനാവാതെ വീട്ടുകാരും സഹപ്രവർത്തകരും; പ്രിയപ്പെട്ട അധ്യാപകന് യാത്രാമൊഴി നേർന്ന് വിദ്യാർത്ഥികളും……

Spread the love

സ്വന്തം ലേഖിക

ക​​ടു​​ത്തു​​രു​​ത്തി: ആ ​​വൈ​​ക​​ല്‍ ഇ​​നി ഒ​​രി​​ക്ക​​ലും കോ​​ള​​ജി​​ലേ​​ക്കു വ​​രി​​ല്ലെ​​ന്നു​​ള്ള കാ​​ര്യ​​മാ​​കു​​മെ​​ന്നു ആരും ഓ​​ര്‍​​ത്തി​​ല്ല.

ഞീ​​ഴൂ​​ര്‍ ഐ​​എ​​ച്ച്‌ആ​​ര്‍​​ഡി കോ​​ള​​ജി​​ലെ കൊ​​മേ​​ഴ്സ് വി​​ഭാ​​ഗം അ​​ധ്യാ​​പ​​ക​​ന്‍ ത​​ല​​യോ​​ല​​പ്പ​​റ​​മ്പ് കാ​​ര്‍​​ത്തി​​ക​​യി​​ല്‍ അ​​ന​​ന്ദു ഗോ​​പി (28) യു​​ടെ അ​​കാ​​ല വി​​യോ​​ഗം വി​​ദ്യാ​​ര്‍​​ഥി​​ക​​ളേ​​യും അ​​ധ്യാ​​പ​​ക​​രേ​​യും ക​​ണ്ണീ​​രി​​ലാ​​ഴ്ത്തിയിരിക്കുകയാണ്.
ഇ​​ന്ന​​ലെ രാ​​വി​​ലെ പ​​ത്തോ​​ടെ അ​​ധ്യാ​​പ​​ക​​നാ​​യ അ​​ന​​ന്ദു​​വി​​ന് കോ​​ള​​ജി​​ലേ​​ക്ക് വ​​രു​​ന്ന​വ​​ഴി പാ​​ര​​ക​​ര​​യ്ക്കു​ സ​​മീ​​പ​​ത്തു​​വ​​ച്ചു അ​​പ​​ക​​ടം പ​​റ്റി​​യെ​​ന്ന വി​​വ​​രം കോ​​ള​​ജി​​ല്‍ അ​​റി​​യു​​മ്പോഴും ചെ​​റി​​യ പ​​രി​​ക്കു​​ക​​ള്‍ മാ​​ത്ര​​മാ​​യി​​രി​​ക്കും എ​​ന്നാ​​ണ് സ​​ഹ​അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ര്‍​​ഥി​​ക​​ളും വി​​ചാ​​രി​​ച്ച​​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​​പ​​ക​​ട​ വി​​വ​​ര​​മ​​റി​​ഞ്ഞ് മു​​ട്ടു​​ചി​​റ എ​​ച്ച്‌ജി​​എം ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു പാ​​ഞ്ഞെ​​ത്തി​​യ അ​​ധ്യാ​​പ​​ക​​ര്‍​​ക്കു സ​​ഹ​​പ്ര​​വ​​ര്‍​​ത്ത​​ക​​ന്‍റെ ചേ​​ത​​ന​​യ​​റ്റ ശ​​രീ​​രം ക​​ണ്ട് ക​​ണ്ണീ​​ര​​ട​​ക്കാ​​ന്‍ ക​​ഴി​​ഞ്ഞി​​ല്ല. പ​​ല​​രും വി​​ങ്ങി​​പ്പൊ​​ട്ടു​​ക​​യാ​​യി​​രു​​ന്നു. തി​​ങ്ക​​ളാ​​ഴ്ച്ച അ​ല്പം വൈ​​കി​​യേ വ​​രൂ… ര​​ണ്ടാ​​മ​​ത്തെ പീ​​രി​​ഡി​​ല്‍ ക്ലാ​​സെ​​ടു​​ത്തോ​​ളാം… ആ യാത്ര പറച്ചിൽ വിടപറയലായി മാറിയിരിക്കുകയാണ്.

വി​​ദ്യാ​​ര്‍​​ഥി​​ക​​ള്‍​​ക്കും അ​​ധ്യാ​​പ​​ക​​ര്‍​​ക്കും ഏ​​റേ പ്രി​​യ​​പ്പെ​​ട്ട​​വ​​നാ​​യി​​രു​​ന്നു അ​​ന​​ന്ദു. ര​​ണ്ടു​വ​​ര്‍​​ഷം മാ​​ത്ര​​മേ​ ആ​​യു​​ള്ളു കോ​​ള​​ജി​​ല്‍ അ​​ധ്യാ​​പ​​ക​​നാ​​യി ചു​​മ​​ത​​ല​​യേ​​റ്റി​​ട്ട്. ഫു​​ട്ബോ​​ള്‍ ക​​ളി​​ക്കു​മാ​യി​രു​ന്ന ഇ​​ദ്ദേ​​ഹം കു​​ട്ടി​​ക​​ളു​​ടെ സ്പോ​​ര്‍​​ട്സ് മേ​​ഖ​​ല​​യി​​ലെ ക​​ഴി​​വു​​ക​​ളെ വ​​ള​​ര്‍​​ത്തി​​യെ​​ടു​​ക്കു​​ന്ന​​തി​​നെ​​ന്നും മു​​ന്‍​​പ​​ന്തി​​യി​​ല്‍​ത്ത​ന്നെ ഉ​​ണ്ടാ​​യി​​രു​​ന്ന​​താ​​യി പ്രി​​ന്‍​​സി​​പ്പ​​ല്‍ വി.​​ടി. ശ്രീ​​ക​​ല പ​​റ​​ഞ്ഞു.

ര​​ണ്ട് വ​​ര്‍​​ഷം മു​​ൻപാണ് എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​നി​​യാ​​യ ആ​​തി​​ര​​യെ അ​​ന​​ന്ദു വി​​വാ​​ഹം ക​​ഴി​​ച്ച​​ത്. ഇ​​പ്പോ​​ള്‍ ആ​​തി​​ര ഗ​​ര്‍​​ഭി​​ണി​​യാ​​ണ്. ആ​​ദ്യ​ക​​ണ്‍​മ​​ണി​​യെ കാ​​ണാ​​ന്‍ അ​​ന​​ന്ദു ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന​​തു വീ​​ട്ടു​​കാ​​രെ​​യും ബ​​ന്ധു​​ക്ക​​ളെ​​യും ദുഃ​ഖ​​ത്തി​​ലാ​​ഴ്ത്തി. അ​​ധ്യാ​​പ​​ക​​രോ​​ടും വി​​ദ്യാ​​ര്‍​​ഥി​​ക​​ളോ​​ടും സു​​ഹൃ​​ത്തി​​നെ പോ​​ലെ​ ഇ​​ട​​പെ​​ട്ടി​​രു​​ന്ന അ​ന​ന്ദു സാ​​ധാ​​ര​​ണ മ​​ഴ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ല്‍ കാ​​റി​​ലാ​ണ് വ​​ന്നി​​രു​​ന്ന​​ത്. പ​​തി​​വി​​നു വി​​പ​​രീ​​ത​​മാ​​യി ബു​​ള്ള​​റ്റി​​ല്‍ കോ​​ള​​ജി​​ലേ​​ക്കു വ​​രു​​ന്ന​​തി​​നി​​ടെ അ​​പ​​ക​​ട​​ത്തി​​ല്‍​​പ്പെ​​ട്ട അ​​ന​​ന്ദു ഇ​​നി​​യൊ​​രി​​ക്ക​​ലും തി​​രി​​ച്ചു വരില്ലെന്ന യാ​​ഥാ​​ര്‍​​ഥ്യം ഇ​​നി​​യും ഉറ്റവർക്കും സഹപ്രവർത്തകർക്കും ഉ​​ള്‍​​ക്കൊ​​ള്ളാ​​ന്‍ ആയിട്ടില്ല.