കോരുത്തോട്ടിൽ വൃദ്ധ ദമ്പതികളുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അ‌ധികാരികൾ; ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധിച്ചതോടെ ജപ്തി നടപടികൾ താൽക്കാലികമായി ഒഴിവാക്കി

കോരുത്തോട്ടിൽ വൃദ്ധ ദമ്പതികളുടെ വീട്ടിൽ ജപ്തി നടപടിയുമായി ബാങ്ക് അ‌ധികാരികൾ; ജനപ്രതിനിധികളും നാട്ടുകാരും പ്രതിഷേധിച്ചതോടെ ജപ്തി നടപടികൾ താൽക്കാലികമായി ഒഴിവാക്കി

കോ​രു​ത്തോ​ട്: വൃ​ദ്ധ ദമ്പ​തി​ക​ളു​ടെ വീ​ട്ടി​ൽ ജ​പ്തി ന​ട​പ​ടി​യു​മാ​യി ബാ​ങ്ക് അ​ധി​കാ​രി​ക​ളെ​ത്തി​യ​പ്പോ​ൾ പ്ര​തി​ഷേ​ധ​വു​മാ​യി ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും രം​ഗ​ത്ത്. കോ​രു​ത്തോ​ട് പ​ഞ്ചാ​യ​ത്തി​ലെ മ​ടു​ക്ക പൊ​ട്ട​ങ്കു​ളം ഭാ​ഗ​ത്ത് കൊ​ല്ല​മ​ല സെ​ബാ​സ്റ്റ്യ​ൻ അ​പ്രേ​ൽ (81), ഭാ​ര്യ മ​റി​യാ​മ്മ (70) എ​ന്നി​വ​ർ താ​മ​സി​ക്കു​ന്ന വീ​ടും പു​ര​യി​ട​വും ജ​പ്തി ചെ​യ്യാ​നാ​ണ് ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ത്തി​യ​ത്.

എ​ന്നാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി ജ​പ്തി ന​ട​പ​ടി​ക​ൾ ഒ​ഴി​വാ​ക്കി ബാ​ങ്ക് അ​ധി​കൃ​ത​ർ മ​ട​ങ്ങി.ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് അ​ത്തി​ക്ക​യം ശാ​ഖ ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും മ​ടു​ക്ക​യി​ലെ സെ​ബാ​സ്റ്റ്യ​ൻ അ​പ്രേ​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി വീ​ട് ജ​പ്തി ചെ​യ്യാ​ൻ പോ​കു​ന്നു​വെ​ന്ന വി​വ​ര​മ​റി​യി​ക്കു​ന്ന​ത്.

ഇ​തോ​ടെ സം​ഭ​വ​മ​റി​ഞ്ഞ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ വി​നോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ങ്കി​ലും ജ​പ്തി​യി​ൽ​നി​ന്നു പി​ന്മാ​റാ​ൻ ഇ​വ​ർ ത​യാ​റാ​യി​ല്ല.എ​ട്ടു​വ​ർ​ഷം മു​ന്പ് സെ​ബാ​സ്റ്റ്യ​ന്‍റെ വീ​ടും സ്ഥ​ല​വും ഈ​ട് ന​ൽ​കി ബ​ന്ധു​വാ​യ കു​ട​മു​ര​ത്തി സ്വ​ദേ​ശി വ​ല​യി​കു​ള​ത്ത് ചാ​ക്കോ മ​ത്താ​യി​യും ഭാ​ര്യ ഗ്രേ​സി ചാ​ക്കോ​യും ചേ​ർ​ന്നു വാ​യ്പ​യെ​ടു​ത്തി​രു​ന്നു. സെ​ബാ​സ്റ്റ്യ​നോ​ടും ഭാ​ര്യ​യോ​ടും ആ​റ​ര ല​ക്ഷം രൂ​പ വ​യ്പ​യെ​ടു​ത്തെ​ന്നാ​ണ് അ​ന്ന് പ​റ​ഞ്ഞി​രു​ന്ന​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാ​യ്പ കു​ടി​ശി​ക​യാ​യ​തോ​ടെ നോ​ട്ടീ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് വാ​യ്പ​ത്തു​ക 15 ല​ക്ഷം രൂ​പ​യാ​ണെ​ന്ന് ഇ​വ​ര​റി​ഞ്ഞ​ത്. ഇ​തോ​ടെ പ​ണം തി​രി​ച്ച​ട​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചെ​ങ്കി​ലും സാ​ന്പ​ത്തി​ക​മാ​യി ത​ക​ർ​ന്ന ചാ​ക്കോ മ​ത്താ​യി ത​യാ​റാ​യി​ല്ല. തു​ക​യി​പ്പോ​ൾ പ​ലി​ശ​യ​ട​ക്കം 28 ല​ക്ഷം രൂ​പ​യാ​യി​രി​ക്കു​ക​യാ​ണ്. ഇ​ത് ഈ​ടാ​ക്കാ​നാ​ണ് കോ​ട​തി ഉ​ത്ത​ര​വു​മാ​യി ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ത്തി​യ​ത്.പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ന്ധ്യ വി​നോ​ദ് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു വി​വ​ര​ങ്ങ​ൾ ധ​രി​പ്പി​ച്ചു.

തു​ട​ർ​ന്ന് എം​എ​ൽ​എ ബാ​ങ്ക് അ​ധി​കൃ​ത​രു​മാ​യി സം​സാ​രി​ക്കു​ക​യും ഏ​ഴു​ദി​വ​സം കൂ​ടി പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി അ​നു​വ​ദി​ക്കു​ക​യു​മാ​യി​രു​ന്നു. ഇ​തോ​ടെ പ​ണം അ​ട​ക്കാ​ൻ ഏ​ഴു ദി​വ​സം കൂ​ടി അ​നു​വ​ദി​ച്ച് ബാ​ങ്ക് അ​ധി​കൃ​ത​ർ മ​ട​ങ്ങി. എ​ന്നാ​ൽ ഏ​ഴു ദി​വ​സം കൊ​ണ്ട് എ​ങ്ങ​നെ പ​ണം ക​ണ്ടെ​ത്തി അ​ട​ക്കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ഈ ​വൃ​ദ്ധ ദ​ന്പ​തി​ക​ൾ.