ആ തീവ്രവാദികൾക്കിടയിൽ എന്റെ മകളുമുണ്ട്: കാണാതായ മകളെ അഫ്ഗാനിൽ തീവ്രവാദി സംഘത്തിനിടയിൽ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ

ആ തീവ്രവാദികൾക്കിടയിൽ എന്റെ മകളുമുണ്ട്: കാണാതായ മകളെ അഫ്ഗാനിൽ തീവ്രവാദി സംഘത്തിനിടയിൽ കണ്ട് പൊട്ടിക്കരഞ്ഞ് അമ്മ

Spread the love

ക്രൈം ഡെസ്ക്

തിരുവനന്തപുരം: വർഷങ്ങൾക്ക് മുൻപ് മകളെ കാണാതാകുക, നാടു മുഴുവൻ തിരഞ്ഞിട്ടും മകളെ കണ്ടെത്താനാകാതെ വരിക. ഒടുവിൽ ഒരു ദിവസം ആ മകളുടെ ചിത്രം തീവ്രവാദികളുടെ കൂട്ടത്തിൽ നിന്നും കണ്ടെത്തുക. സിനിമ കഥകളെ വെല്ലുന്ന നാടകീയ സംഭവങ്ങളാണ്ണ് തിരുവനന്തപുരം സ്വദേശിനി നിമിഷയുടെ കുടുംബത്തിന് നേരിടേണ്ടി വരുന്നത്. അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയ ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ കൂട്ടത്തില്‍ നിമിഷയും ഭർത്താവും കുട്ടിയുമുള്ളതായി കുടുംബത്തിന് വിവരം ലഭിച്ചതോടെയാണ് മകളുടെ ജീവിതത്തിലെ വലിയ പ്രതിസന്ധിയെപ്പറ്റി കുടുംബം അറിഞ്ഞത്.

തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി ബിന്ദുവിന്റെ മകളാണ് നിമിഷ. മകളും കുടുംബവും കീഴടങ്ങിയവരുടെ കൂട്ടത്തിലുണ്ടെന്ന് വിവരം ലഭിച്ചതായി ബിന്ദു പറഞ്ഞു.വിദേശ വാര്‍ത്താ ചാനലുകള്‍ കൈമാറിയ ചിത്രം വഴിയാണ് ഇവരെ തിരിച്ചറിഞ്ഞത്. എന്റെ മോളും ഒപ്പമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറെ ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. മുഖംമറച്ച സ്ത്രീകളില്‍നിന്നു മകളെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍, ഒരു ചിത്രത്തില്‍നിന്നു മരുമകനെയും പേരക്കുട്ടിയെയും തിരിച്ചറിഞ്ഞു. മൂന്നുദിവസം മുമ്പ് ഓസ്‌ട്രേലിയന്‍ വാര്‍ത്താ ചാനല്‍ പ്രതിനിധികള്‍ സമീപിച്ചിരുന്നു.

വാര്‍ത്താ ഏജന്‍സികള്‍ വഴി അവര്‍ക്കു കൈമാറിക്കിട്ടിയ ചിത്രങ്ങള്‍ കാണിച്ചു. ഇതില്‍നിന്നാണ് മരുമകനെയും ചെറുമകളെയും തിരിച്ചറിഞ്ഞത്. കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ അവസാനമായി ബന്ധപ്പെട്ടത്.

ചെറുമകളുടെ ചിത്രം കൈമാറിയിരുന്നു. മകളുടെ ഭര്‍ത്താവ് ഈസയും സംസാരിച്ചിരുന്നു’ ബിന്ദു പറഞ്ഞു 2016 ജൂലൈയിലാണ് നിമിഷയെ കാണാതായത്. കാസര്‍കോട്ടുനിന്നു ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്.

നിമിഷയ്‌ക്കൊപ്പം ഭര്‍ത്താവ് ഈസ, മകള്‍ മൂന്നുവയസ്സുകാരി ഉമ്മക്കുല്‍സു എന്നിവരുമുള്ളതായി ബിന്ദു പറയുന്നു. കാസര്‍കോട് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിനിയായിരുന്ന നിമിഷ പഠനകാലത്തെ സൗഹൃദത്തിലാണ് ക്രിസ്ത്യന്‍ മതവിശ്വാസിയായ പാലക്കാട് സ്വദേശി ബെക്‌സണ്‍ വിന്‍സെന്റിനെ വിവാഹംകഴിച്ചത്.

തുടര്‍ന്ന് ഇരുവരും ഇസ്‌ലാംമതം സ്വീകരിച്ചു. ശ്രീലങ്കവഴിയാണ് ഇവരുള്‍പ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 900 ഭീകരരാണ് അഫ്ഗാന്‍ സേനയ്ക്ക് മുന്നില്‍ കീഴടങ്ങിയത് എന്നാണ് വിവരം. അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ അഫ്ഗാന്‍ ആക്രമണം കടുപ്പിച്ചതിനെ തുടര്‍ന്നാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയത്.