വീട്ടിലെത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാനേജർക്ക് കോടതിയിൽ നിന്നും ജാമ്യമില്ല

വീട്ടിലെത്തി പതിനഞ്ചുകാരിയെ പീഡിപ്പിച്ചു: മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മാനേജർക്ക് കോടതിയിൽ നിന്നും ജാമ്യമില്ല

ക്രൈം ഡെസ്‌ക്

മലപ്പുറം:  പതിനഞ്ചുകാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ച കേസിൽ  മലപ്പുറം ജില്ലാ സഹകരണ ബാങ്ക് പാണ്ടിക്കാട് ശാഖാ മാനേജർ പന്തല്ലൂർ കടമ്‌ബോട് തൊക്കാടൻ മുഹമ്മദിന്  (57)കോടതി ജാമ്യം അനുവദിച്ചില്ല.

പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തുവെന്ന കേസിൽ റിമാന്റിൽ കഴിയുന്ന ബാങ്ക് മാനേജറുടെ ജാമ്യാപേക്ഷയാണ് ഇന്ന് മഞ്ചേരി പോക്സോ സ്പെഷ്യൽ കോടതി തള്ളിയത്. 2019 ഏപ്രിൽ ആറിനാണ് കേസിന്നാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ വെച്ച് ബലാൽസംഗം ചെയ്തുവെന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയിൽ കൊണ്ടോട്ടി പൊലീസ് 2019 ഒക്ടോബർ 22ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേ സമയം വീട്ടുജോലിക്കാരിയെ ബലാൽസംഗം ചെയ്‌തെന്ന മറ്റൊരുകേസിൽ സിദ്ധനെ റിമാൻഡ് ചെയ്തിരുന്നു. തിരൂരങ്ങാടി തയ്യിലക്കടവ് ചേറക്കോട് താമസിക്കുന്ന പറമ്പിൽ ഉമ്മറി (53) നെയാണ് തിരൂരങ്ങാടി എസ്ഐ. നൗശാദ്ഇബ്രാഹീമും സംഘവും അറസ്റ്റ് ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം യുവതി നൽകിയ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാക്കെതിരെ കേസെടുത്തത്.

വീട്ടിൽ ചികിത്സനടത്തി വരുകയായിരുന്ന ഇയാളുടെ അടുക്കൽ മകന്റെ ചികിത്സക്കെത്തിയതായിരുന്നു യുവതി. ഇതിനിടെ സ്ത്രീയുടെ ഫോൺ നമ്പർ വാങ്ങിയ ഇയാൾ നിരന്തരം ഫോൺ വിളിച്ചും മെസ്സേജ് അയക്കുകയും ചെയ്തിരുന്നുവത്രെ. തുടർന്ന് 8500 രൂപ മാസ ശമ്പളത്തിൽ ഇയാളുടെ വീട്ടിൽ സ്ത്രീക്ക് ജോലിയും നൽകി. ജോലിക്കിടെ ഇയാൾ സ്ത്രീയെ ബലാൽസംഗം ചെയ്യുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. യുവതിയുടെ വസ്തു കൈവശപ്പെടുത്താൻ ശ്രമിക്കുന്നതായും പരാതിയിലുണ്ട്.

സ്ത്രീ തനിക്കെതിരെ പരാതി നല്കുമെന്നറിഞ്ഞ ഇയാൾ കൊണ്ടോട്ടിലെ ഒരു ഖത്തീബിൽ നിന്നും വ്യാജ വിവാഹ സർട്ടിഫിക്കറ്റ് നിർമ്മിച്ചെടുക്കുകയും തന്റെ ഭാര്യയാണെന്നവകാശപ്പെട്ട് സ്ത്രീക്കെതിരെ തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയതായിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിനിടെയാണ് സ്ത്രീ ഇയാൾക്കെതിരെ പരാതി നൽകിയത്