ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നുകൊടുക്കാനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കണം: മാർഗ്ഗദർശകമണ്ഡൽ

ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നുകൊടുക്കാനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കണം: മാർഗ്ഗദർശകമണ്ഡൽ

സ്വന്തം ലേഖകൻ

കോട്ടയം:കൊറോണ രോഗവ്യാപനവും മരണവും അതിരൂക്ഷമായി വർധിച്ചിരിക്കുന്ന ഈ സാഹചര്യത്തിൽ ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു കൊടുക്കുവാനുള്ള സർക്കാരിന്റെ തീരുമാനം പിൻവലിക്കണമെന്ന് മാർഗ്ഗദർശകമണ്ഡൽ ആവശ്യപ്പെട്ടു.

ഇപ്പോഴത്തെ സാഹചര്യത്തിൽ ഇത് ആത്മഹത്യാപരമാണ്. രണ്ടാഴ്ച മുമ്പുണ്ടായിരുന്ന സാഹചര്യമല്ല സംസ്ഥാനത്ത് ഇപ്പോഴുള്ളത്. അതു മനസിലാക്കിത്തന്നെയാണ് ക്രൈസ്തവ-ഇസ്ലാമിക പണ്ഡിതന്മാർ അവരുടെ പള്ളികളിൽ നിയന്ത്രണം തുടരാൻ തീരുമാനിച്ചിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത മത ആചാര്യന്മാരുടെ യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും ശിവഗിരി മoത്തിനെ പ്രതിനിധീകരിച്ച് ഒരു സന്യാസിയും മാത്രമാണുണ്ടായിരുന്നത്. നൂറിലധകം ക്ഷേത്രങ്ങളുള്ള ക്ഷേത്ര സംരക്ഷണ സമിതിയേയോ വിശ്വ ഹിന്ദു പരിഷത്തിനേയോ അതുപോലെ മറ്റു ഹൈന്ദവ സാമൂദായിക സംഘടനകളേയോ യോഗത്തിനു ക്ഷണിച്ചിരുന്നില്ല.

ഈ യോഗത്തിൽ സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ക്ഷേത്രങ്ങൾ ഭക്തർക്കായി തുറന്നു കൊടുക്കുവാൻ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. ഇതപകടമാണ്. ശബരിമല, ഗുരുവായൂർ തുടങ്ങിയക്ഷേത്രങ്ങളിൽ അനിയന്ത്രിതമായി ഭക്തരെത്തുന്ന സാഹചര്യമുണ്ടാവും.

കൊറോണ വ്യാപനമുള്ള ആന്ധ്ര, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തരെത്തിയാൽ കാര്യം കൈവിട്ടു പോകും. സാഹചര്യത്തിന്റെ പ്രതികൂലാവസ്ഥ മനസിലാക്കി ഭക്തർ ക്ഷേത്രങ്ങളിലെത്താതെ അകന്നു നില്ക്കണം.

ഇതു സംബന്ധമായി എത്രയും വേഗം ഒരു തീരുമാനമെടുത്ത് ക്ഷേത്രം തുറന്നു കൊടുക്കുവാനുള്ള സർക്കാർ തീരുമാനം പുന:പരിശോധിക്കണമെന്ന് മാർഗ്ഗ ദർശ്ശക മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ സരസ്വതിയും ധർമ്മാചര്യസഭ ജനറൽ കൺവീനർ രാജേഷ് നട്ടാശേരിയും ആവശ്യപ്പെട്ടു.

മാസങ്ങളായി വരുമാനമില്ലാത്ത അവസ്ഥയിലാണ് ക്ഷേത്രങ്ങൾ, ഈ സാഹചര്യത്തിൽ ശാന്തിക്കാരും കഴകകാരുമടക്കം എല്ലാ ജീവനക്കാരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ സ്വകാര്യ, ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയ്യാറാകണമെന്നും ആവശ്യപ്പെട്ടു.