കാഞ്ഞിരപ്പള്ളിയിലെ ബികോം വിദ്യാർത്ഥിനി അഞ്ജുവിന്റെ ദുരൂഹ മരണം: ചേർപ്പുങ്കൽ കോളേജിലെ പ്രിൻസിപ്പൽ വൈദികനെ അറസ്റ്റ് ചെയ്യണം; ഇല്ലെങ്കിൽ അഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളേജിനു വിട്ടു നൽകും..! പ്രതിഷേധവുമായി എസ്.എൻ.ഡി.പി ഹൈറേഞ്ച്  യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ്

കാഞ്ഞിരപ്പള്ളിയിലെ ബികോം വിദ്യാർത്ഥിനി അഞ്ജുവിന്റെ ദുരൂഹ മരണം: ചേർപ്പുങ്കൽ കോളേജിലെ പ്രിൻസിപ്പൽ വൈദികനെ അറസ്റ്റ് ചെയ്യണം; ഇല്ലെങ്കിൽ അഞ്ജുവിന്റെ മൃതദേഹം മെഡിക്കൽ കോളേജിനു വിട്ടു നൽകും..! പ്രതിഷേധവുമായി എസ്.എൻ.ഡി.പി ഹൈറേഞ്ച് യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഞങ്ങളുടെ കുഞ്ഞിൻ്റെ മരണത്തിൽ കുറ്റക്കാരനായ കോളേജ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണം, ഇല്ലെങ്കിൽ കുട്ടിയുടെ മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി അധികൃതർക്കു വിട്ടു നൽകും. – കിടങ്ങൂർ ചേർപ്പുങ്കൽ ബി.വി.എം ഹോളിക്രോസ് കോളേജ് അധികൃതരുടെ മാനസിക പീഡനത്തെ തുടർന്നു ജീവനൊടുക്കിയ കാഞ്ഞിരപ്പള്ളി പൊടിമറ്റം പൂവത്തേട്ട് അഞ്ജു ഷാജിയുടെ (20) ബന്ധുക്കളുടെ ഉറച്ച തീരുമാനം ആണ് ഇത്.

കാഞ്ഞിരപ്പള്ളിയിലെ ബി.കോം വിദ്യാർത്ഥിനി അഞ്ജുവിന്റെ ദുരൂഹ മരണത്തിൽ ശക്തമായ പ്രതിഷേധവുമായി ഹൈറേഞ്ച്  എസ്.എൻ.ഡി.പി യൂണിയൻ രംഗത്ത് എത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബത്തിനു നീതി ലഭിക്കും വരെ കടുത്ത പ്രതിഷേധവുമായി തന്നെ രംഗത്ത് എത്തുമെന്നു ഹൈറേഞ്ച്  എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി അഡ്വ.പി.ജീരാജ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പഠനത്തിൽ മിടുക്കിയായിരുന്ന പെൺകുട്ടിയെ, കോളേജിലെ തന്നെ അഞ്ചു റാങ്കുകളിൽ ഒന്നു നേടിയിരുന്ന പെൺകുട്ടിയെ കോപ്പിയടിക്കാരിയായി ചിത്രീകരിച്ച് മാനസികമായി തകർക്കാനുള്ള ശ്രമമാണ് കോളേജ് അധികൃതർ നടത്തിയിരിക്കുന്നത്. ഇത് ക്രൂരതയാണ്. ഒരു പെൺകുട്ടിയെ അപമാനിച്ച് കൊലയ്ക്കു കൊടുത്ത ചേർപ്പുങ്കൽ ബിവിഎം ഹോളിക്രോസ് കോളേജിലെ പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്യണം. ഇല്ലെങ്കിൽ കുട്ടിയുടെ മൃതദേഹം സ്വീകരിക്കില്ല. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയ്ക്കു വിട്ടു നൽകുമെന്നും അഡ്വ.പി.ജീരാജ് തേർഡ് ഐ ന്യൂസ് ലൈവിനോടു പ്രതികരിച്ചു.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് പെൺകുട്ടിയുടെ കുടുംബത്തോടൊപ്പം കാഞ്ഞിരപ്പള്ളിയിൽ എസ്.എൻ.ഡി.പി ഹൈറേഞ്ച് യൂണിയൻ അംഗങ്ങൾ ചൊവ്വാഴ്ച രാവിലെ പത്തിന് പത്രസമ്മേളനം നടത്തും. ഈ പത്രസമ്മേളനത്തിൽ ഇതു സംബന്ധിച്ചുള്ള വ്യക്തമായ തീരുമാനം ഉണ്ടാകും. ഈ പത്രസമ്മേളനത്തിനു മുൻപ് വൈദികനെതിരെ കേസെടുത്ത്, ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും അഡ്വ.പി.ജീരാജ് അറിയിച്ചു. ഇതിനു ശേഷം മാത്രമേ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കു കുട്ടിയുടെ മൃതദേഹം ഏറ്റുവാങ്ങുന്നതിനായി എത്തൂ.