ജനങ്ങൾ വിഡ്ഢികളല്ല,അവർക്കെല്ലാം മനസ്സിലാകും ; രാഷ്ട്രീയത്തിൽ മതം ഇടപെടുന്നത് കേരളത്തിലെ ജനങ്ങൾക്ക് ഇഷ്ടമല്ല : ടിക്കാറാം മീണ

ജനങ്ങൾ വിഡ്ഢികളല്ല,അവർക്കെല്ലാം മനസ്സിലാകും ; രാഷ്ട്രീയത്തിൽ മതം ഇടപെടുന്നത് കേരളത്തിലെ ജനങ്ങൾക്ക് ഇഷ്ടമല്ല : ടിക്കാറാം മീണ

Spread the love

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എൻ.എസ്.എസിനെതിരായി നൽകിയ പരാതിയിൽ നിന്നും സിപിഎം അടക്കം പിന്മാറിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കറാം മീണ പറഞ്ഞു.

തന്നെ പ്രകോപിപ്പിക്കുകയായിരുന്നു പരാതിക്കാരുടെ ലക്ഷ്യംമെന്നും പരാതിയിലൂടെ തന്നെ ഉപയോഗിക്കാൻ രാഷ്ട്രീയക്കാർ ശ്രമിക്കുകയായിരുന്നും അദ്ദേഹം പറഞ്ഞു. പരാതിയിന്മേൽ അന്വേഷണം നടത്തിയപ്പോൾ പരാതിക്കാർ പിന്മാറുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻകാല തിരഞ്ഞെടുപ്പുകളിൽ സമദൂര നിലപാട് സ്വീകരിച്ചിരുന്ന എൻ.എസ്.എസ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ ശരിദൂര നിലപാട് പ്രഖ്യാപിച്ചിരുന്നു. ശരിദൂരം യുഡിഎഫ് സ്ഥാനാർത്ഥിക്ക് അനുകൂലമെന്നറിയിച്ച് വട്ടിയൂർക്കാവിൽ എൻ.എസ്.എസ് നേതാക്കൾ പ്രചാരണം നടത്തുകയും ചെയ്തു.

സാമുദായിക സംഘടനകൾ രാഷ്ട്രീയത്തിൽ ഇടപെടുന്നതിൽ, നായർ സർവീസ് സൊസൈറ്റിക്കെതിരെ എൽ.ഡി.എഫും സമസ്ത നായർ സമാജവും നൽകിയ പരാതികളിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം സംസ്ഥാന പൊലീസ് മേധാവിയോടും തിരുവനന്തപുരം ജില്ലാ കളക്ടടർക്കും നിർദേശം നൽകിയിരുന്നു.

ജനങ്ങൾ വിഡ്ഢികളല്ല, അവർക്ക് എല്ലാം മനസിലാവും. പ്രേത്യേകിച്ചു കേരളത്തിലെ ജനങ്ങൾക്ക് രാഷ്ട്രീയത്തിൽ മതം ഉപയോഗിക്കുന്നത് ഇഷ്ടമല്ല എന്ന് വ്യക്തമാക്കി. ഇതിനുള്ള സൂചന ജനം തന്നെ നൽകിയതാണ് രാഷ്ട്രീയക്കാർ ഇതിൽ നിന്നും പിന്മാറുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും മീണ വ്യക്തമാക്കി.