മണിമലയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെടുക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ടീം നന്മക്കൂട്ടം; ഏത് രാത്രിയിലും ഫയര്‍ഫോഴ്‌സിനും പൊലീസിനും തുണയാകുന്ന ഒരുപറ്റം മനുഷ്യര്‍; ചില്ലിക്കാശ് വാങ്ങാതെ ദുരന്തഭൂമികളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ടീം നന്മക്കൂട്ടത്തെ പരിചയപ്പെടാം

മണിമലയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെടുക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ടീം നന്മക്കൂട്ടം; ഏത് രാത്രിയിലും ഫയര്‍ഫോഴ്‌സിനും പൊലീസിനും തുണയാകുന്ന ഒരുപറ്റം മനുഷ്യര്‍; ചില്ലിക്കാശ് വാങ്ങാതെ ദുരന്തഭൂമികളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ടീം നന്മക്കൂട്ടത്തെ പരിചയപ്പെടാം

Spread the love

സ്വന്തം ലേഖകന്‍

കോട്ടയം: മുങ്ങിമരണങ്ങളില്‍ ഫയര്‍ഫോഴ്‌സിനും മുങ്ങല്‍വിദഗ്ധര്‍ക്കും സഹായവുമായി എത്തുന്ന ഈരാറ്റുപേട്ടയിലെ ടീം നന്മക്കൂട്ടം തന്നെയാണ് വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെടുക്കുവാനും മുന്‍പന്തിയില്‍ നിന്നത്. ശക്തമായ അടിയൊഴുക്കും ജലനിരപ്പ് ഉയര്‍ന്നതും തെരച്ചില്‍ ദുഷ്‌കരമാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനയ്ക്കും കോട്ടയത്ത് നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ക്കുമൊപ്പം കയ്‌മെയ് മറന്ന് തെരച്ചിലിനൊപ്പം കൂടിയ നന്മക്കൂട്ടം പ്രവര്‍ത്തകരുടെ സേവനം വിലമതിക്കാനാകാത്തതാണ്.

ടീം നന്മകൂട്ടത്തിലെ അംഗങ്ങള്‍ പലരും 12 വര്‍ഷം മുമ്പ് തന്നെ സാഹസിക സേവന രംഗത്ത് ഉള്ളവര്‍ ആണ്. നാല് വര്‍ഷം മുമ്പാണ് ഇവര്‍ ചേര്‍ന്ന് ടീം നന്‍മകൂട്ടം എന്ന കൂട്ടായ്മക്ക് രൂപം നല്‍കിയത്. അപകടങ്ങള്‍, ദുരന്തങ്ങള്‍, ഉണ്ടാകുന്ന സ്ഥലങ്ങളില്‍ ടീം അംഗങ്ങള്‍ എത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. 46 മ്യതദേഹങ്ങള്‍ മുങ്ങി എടുത്തിട്ടുണ്ട്. തഹസില്‍ദാര്‍, ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍, പോലിസ് , തദ്ദേശ സ്വയം ഭരണ സ്ഥാപന മേധാവികള്‍ തുടങ്ങിയവര്‍ ദുരന്ത ഭൂമിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി ടീം നന്മക്കൂട്ടത്തെ വിളിക്കാറുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തമായി ഒരു ബോട്ട്, ജലാശയങ്ങളില്‍ തിരച്ചിലിന് ഇറങ്ങാന്‍ വലിയ റ്റിയൂബുകള്‍ , വടം, എന്നിവ ഇവര്‍ക്കുണ്ട്. വൈക്കത്ത് വള്ളം മറിഞ്ഞ് മരിച്ച മാതൃഭൂമി ലേഖകന്‍ മരിച്ചത്, കിടങ്ങൂരില്‍ കാര്‍ വെള്ള കെട്ടില്‍ പെട്ട് എറണാകുളം സ്വദേശി മരിച്ചത്, മാര്‍മല അരുവി വെളളച്ചാട്ടത്തിലെ മുങ്ങിമരണം ഉള്‍പ്പെടെ നിരവധി മൃതദേഹങ്ങള്‍ മുങ്ങി എടുത്തിട്ടുണ്ട്.

നിലവില്‍ ഈരാറ്റുപേട്ട നഗരസഭയുമായി ചേര്‍ന്ന് കോവിഡ് റെസ്‌ക്യൂ ടീം ആയി പ്രവര്‍ത്തിച്ചു വരുന്നു . 32 പേര്‍ ടീമിലുണ്ട്. അപകടം ഉണ്ടായാല്‍ അവിടെ ഓടി എത്തുന്ന ഈ ടീം അംഗങ്ങള്‍ തന്നെയാണ് യാത്ര ചിലവും മറ്റും വഹിക്കുന്നത്.

കോവിഡ് പോസിറ്റിവ് രോഗികളെ ഹോസ്പിറ്റലില്‍ കൊണ്ട് പോകുന്നത് , അണുനശീകരണം നടത്തുന്നത് , പൊലീസുമായി സഹകരിച്ച് കൊണ്ട് എയ്ഡ് പോസ്റ്റില്‍ സേവനം ചെയ്യുന്നത് , കോവിഡ് ബാധിച്ച് മരണപ്പെടുന്നവരുടെ സംസ്‌ക്കാരം, വീടുകളില്‍ എത്തി പ്രഷര്‍- ഓക്‌സിജന്‍ പരിഷോധന, ഈരാറ്റുപേട്ട സെന്‍ട്രല്‍ ജംഗ്ഷനിലെ ഹെല്‍പ്പ് ഡെസ്‌ക് മുഖാന്തിരം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കല്‍ എന്നിവ ടീം നന്മക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ നടന്ന് വരുന്നു. അഫ്‌സല്‍ കെ.കെ.പി. ( അഷറഫ് കുട്ടി)യാണ് പ്രസിഡന്റ്. സെക്രട്ടറി ഫസില്‍ വെളളൂപറമ്പില്‍.