മണിമലയാറ്റില്‍ ചാടി ആത്മഹത്യ ചെയ്ത വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെടുക്കാന്‍ അഹോരാത്രം പ്രവര്‍ത്തിച്ച ടീം നന്മക്കൂട്ടം; ഏത് രാത്രിയിലും ഫയര്‍ഫോഴ്‌സിനും പൊലീസിനും തുണയാകുന്ന ഒരുപറ്റം മനുഷ്യര്‍; ചില്ലിക്കാശ് വാങ്ങാതെ ദുരന്തഭൂമികളില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്ന ടീം നന്മക്കൂട്ടത്തെ പരിചയപ്പെടാം

സ്വന്തം ലേഖകന്‍ കോട്ടയം: മുങ്ങിമരണങ്ങളില്‍ ഫയര്‍ഫോഴ്‌സിനും മുങ്ങല്‍വിദഗ്ധര്‍ക്കും സഹായവുമായി എത്തുന്ന ഈരാറ്റുപേട്ടയിലെ ടീം നന്മക്കൂട്ടം തന്നെയാണ് വില്ലേജ് ഓഫീസറുടെ മൃതദേഹം കണ്ടെടുക്കുവാനും മുന്‍പന്തിയില്‍ നിന്നത്. ശക്തമായ അടിയൊഴുക്കും ജലനിരപ്പ് ഉയര്‍ന്നതും തെരച്ചില്‍ ദുഷ്‌കരമാക്കിയിരുന്നു. കാഞ്ഞിരപ്പള്ളി അഗ്നിരക്ഷാ സേനയ്ക്കും കോട്ടയത്ത് നിന്നുള്ള മുങ്ങല്‍ വിദഗ്ധര്‍ക്കുമൊപ്പം കയ്‌മെയ് മറന്ന് തെരച്ചിലിനൊപ്പം കൂടിയ നന്മക്കൂട്ടം പ്രവര്‍ത്തകരുടെ സേവനം വിലമതിക്കാനാകാത്തതാണ്. ടീം നന്മകൂട്ടത്തിലെ അംഗങ്ങള്‍ പലരും 12 വര്‍ഷം മുമ്പ് തന്നെ സാഹസിക സേവന രംഗത്ത് ഉള്ളവര്‍ ആണ്. നാല് വര്‍ഷം മുമ്പാണ് ഇവര്‍ ചേര്‍ന്ന് ടീം നന്‍മകൂട്ടം എന്ന […]