കൊല്ലം അഞ്ചലിൽ താലൂക്ക് സർവേയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിൻ്റെ പിടിയിൽ
സ്വന്തം ലേഖകൻ
കൊല്ലം: താലൂക്ക് സര്‍വേയര്‍ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലന്‍സിന്റെ പിടിയിലായി. പുനലൂര്‍ താലൂക്കിലെ സര്‍വേയര്‍ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ കൊല്ലം വിജിലന്‍സിന്റെ പിടിയിലായത്.
കരവാളൂര്‍ സ്വദേശിയുടെ വസ്തു അളന്നു തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേയറായ മനോജ് ലാല്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മനോജ് ലാൽ പണം ആവശ്യപ്പെട്ടതോടെ പരാതിക്കാരന്‍ വിജിലൻസിൽ പരാതിപ്പെട്ടു. തുടര്‍ന്ന് വിജിലൻസ് നല്‍കിയ പണം അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു വെച്ചു പരാതിക്കാരന്‍ കൈമാറി. ഇതിനിടെയാണ് സര്‍വേയറെ പിടികൂടിയത്. 2000 രൂപ മനോജ്‌ലാലിനു പരാതിക്കാരന്‍ കൈമാറുന്നതിനിടയില്‍ കാത്തുനിന്ന വിജിലന്‍സ് സംഘം മനോജിനെ പിടികൂടുകയായിരുന്നു.
വിജിലന്‍സ് പണം പിടിച്ചെടുക്കുകയും മനോജ് ലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. കൊല്ലം വിജിലന്‍സ് ഡിവൈഎസ്പി അബ്ദുല്‍വഹാബിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മനോജ് ലാലിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ മനോജ് ലാല്‍ ജോയിന്റ് കൗണ്‍സില്‍ അഞ്ചല്‍ മേഖലാ സെക്രട്ടറിയാണ് കൂടിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group