play-sharp-fill

കൊല്ലം അഞ്ചലിൽ താലൂക്ക് സർവേയർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിൻ്റെ പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: താലൂക്ക് സര്‍വേയര്‍ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലന്‍സിന്റെ പിടിയിലായി. പുനലൂര്‍ താലൂക്കിലെ സര്‍വേയര്‍ മനോജ് ലാലാണ് 2000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ കൊല്ലം വിജിലന്‍സിന്റെ പിടിയിലായത്. കരവാളൂര്‍ സ്വദേശിയുടെ വസ്തു അളന്നു തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സര്‍വ്വേയറായ മനോജ് ലാല്‍ 5000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. മനോജ് ലാൽ പണം ആവശ്യപ്പെട്ടതോടെ പരാതിക്കാരന്‍ വിജിലൻസിൽ പരാതിപ്പെട്ടു. തുടര്‍ന്ന് വിജിലൻസ് നല്‍കിയ പണം അഞ്ചല്‍ മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്തു വെച്ചു പരാതിക്കാരന്‍ കൈമാറി. ഇതിനിടെയാണ് സര്‍വേയറെ പിടികൂടിയത്. 2000 രൂപ മനോജ്‌ലാലിനു പരാതിക്കാരന്‍ […]

കൈക്കൂലിയായി വാങ്ങുന്നത് പണം മാത്രമല്ല ഇറച്ചിക്കോഴികളും; മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ കുടുക്കി വിജിലൻസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരളത്തിൽ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ കൈക്കൂലിയായി വാങ്ങുന്നത് പണത്തിന് പുറമേ ഇറച്ചിക്കോഴികളെയും എന്ന് കണ്ടെത്തൽ. പാറശാലയിലെ മൃഗ സംരക്ഷണ വകുപ്പിന്റെ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ഇവിടുത്തെ ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയ കോഴികളേയും പണവും വിജിലന്‍സ് കണ്ടെടുത്തു. തമിഴ്നാട്ടില്‍ നിന്നും കേരളത്തിലേക്ക് ഇറച്ചിക്കായി എത്തിക്കുന്ന മൃഗങ്ങളെയും കോഴിയെയും പരിശോധിക്കാതെ കടത്തി വിടുന്നു എന്ന പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സിന്റെ പരിശോധന. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടറില്‍ നിന്നും 5,700 രൂപയാണ് വിജിലന്‍സ് സംഘം പിടികൂടിയത്. കാര്‍ഡ്ബോര്‍ഡ് […]