ഇനി അടുത്ത ജന്മത്തിലാകും സാധ്യത; ടെസ്റ്റില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍  അതൃപ്തി വ്യക്തമാക്കി യുവി; കരിയറില്‍ താരം ആകെ കളിച്ചത് 40 ടെസ്റ്റ് മത്സരങ്ങള്‍ മാത്രം; താരത്തിന്റെ ട്വീറ്റ് ഏറ്റെടുത്ത് ആരാധകര്‍

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: ടെസ്റ്റില്‍ അവസരങ്ങള്‍ കുറഞ്ഞതില്‍ അതൃപ്തി വ്യക്തമാക്കി യുവരാജ് സിംഗിന്റെ പുതിയ ട്വീറ്റ്. മേയ് 19ന് വിസ്ഡന്‍ ഇന്ത്യ അവരുടെ സമൂഹമാധ്യമ അക്കൗണ്ടില്‍ ഒരു പോസ്റ്റ് ഇട്ടിരുന്നു. ഇതിനൊപ്പം യുവരാജ് സിങ്ങിന്റെ ചിത്രവും ഏത് മുന്‍ ഇന്ത്യന്‍ താരം കൂടുതല്‍ ടെസ്റ്റുകള്‍ കളിക്കണമെന്നാണു നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന ചോദ്യവും ഉണ്ടായിരുന്നു. ഇത് റീട്വീറ്റ് ചെയ്താണ് യുവരാജ് വിഷയത്തില്‍ തന്റെ നിലപാടു വ്യക്തമാക്കിയത്. ഇനി അടുത്ത ജന്മത്തിലായിരിക്കും സാധ്യത എന്നാണു താരത്തിന്റെ പ്രതികരണം. ഏഴുവര്‍ഷക്കാലം താന്‍ ടീമിലെ പന്ത്രണ്ടാമന്‍ ആയില്ലെങ്കില്‍, എന്നും യുവരാജ് […]

ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിങ്ങിനിടയിൽ ജാതീയ അധിക്ഷേപം : ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസെടുത്തു

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനിടെ ജാതീയ അധിക്ഷേപം നടത്തിയ ക്രിക്കറ്റ്താരം യുവരാജ് സിങ്ങിനെതിരെ പൊലീസ് കേസെടുപത്തു. ദലിത് സമൂഹത്തിനെതിരായ അപമാനകരവും അനാദരവുള്ളതുമായ പരാമർശം നടത്തിയതിന് എസ്.സി/ എസ്.ടി നിയമത്തിലെ 3(1) (ആർ), (3)(1) വകുപ്പുകൾ കൂടാതെ ഐ.പി.സിയുടെ 153,153 എ, 295,505 വകുപ്പുകൾ പ്രകാരമാണ് ഹിസാറിലെ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുവരാജ് സിങ്ങിനെതിരെ ഹിസാറിൽ നിന്നുള്ള അഭിഭാഷകനും ദളിത് ആക്ടിവിസ്റ്റും അഭിഭാഷകനുമായ രാജൻ കൽസൺ ആണ് ജാതി അധിക്ഷേപ പരാമർശത്തിന് പരാതി നൽകിയത്. എട്ടു മാസം മുൻപ് […]

നിങ്ങൾ എപ്പോഴും ഒരു പോരാളിയാണ്. ഇവിടെ നേരിടേണ്ടി വരുന്ന ആ വേദന അതിജീവിക്കാൻ മാത്രം കരുത്ത് നിങ്ങൾക്കുണ്ട് : സഞ്ജയ് ദത്തിനോട് യുവരാജ് സിങ്

സ്വന്തം ലേഖകൻ മുംബൈ: ശ്വാസകോശ കാൻസർ ബാധിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന പ്രാർത്ഥനും ആശംസയുമായി ക്രിക്കറ്റ് താരം യുവരാജ് സിങ്. രോഗവുമായി ഇവിടെ നേരിടേണ്ടി വരുന്ന വേദന എത്രമാത്രമാണെന്ന് എനിക്കറിയാം. എന്നാൽ നേരിടേണ്ടി വരുന്ന ആ വേദന അതിജീവിക്കാൻ മാത്രം കരുത്ത് നിങ്ങൾക്കുണ്ടെന്നും എനിക്കറിയാമെന്നും യുവരാജ് സിങ് ട്വിറ്ററിൽ കുറിച്ചു. നിങ്ങൾ എപ്പോഴും ഒരു പോരാളിയാണ്. പെട്ടെന്ന് സുഖം പ്രാപിക്കുന്നതിന് നിങ്ങൾക്ക് എന്റെ പ്രാർഥനയും ആശംസയുമുണ്ട്, യുവരാജ് സിങ് സഞ്ജയ് ദത്തിനായി കുറിച്ചു. യുവരാജ് സിങ്ങിന് 2011ലാണ് […]