നിങ്ങൾ എപ്പോഴും ഒരു പോരാളിയാണ്. ഇവിടെ നേരിടേണ്ടി വരുന്ന ആ വേദന അതിജീവിക്കാൻ മാത്രം കരുത്ത് നിങ്ങൾക്കുണ്ട് : സഞ്ജയ് ദത്തിനോട് യുവരാജ് സിങ്

നിങ്ങൾ എപ്പോഴും ഒരു പോരാളിയാണ്. ഇവിടെ നേരിടേണ്ടി വരുന്ന ആ വേദന അതിജീവിക്കാൻ മാത്രം കരുത്ത് നിങ്ങൾക്കുണ്ട് : സഞ്ജയ് ദത്തിനോട് യുവരാജ് സിങ്

സ്വന്തം ലേഖകൻ

മുംബൈ: ശ്വാസകോശ കാൻസർ ബാധിച്ച ബോളിവുഡ് താരം സഞ്ജയ് ദത്തിന് എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന പ്രാർത്ഥനും ആശംസയുമായി ക്രിക്കറ്റ് താരം യുവരാജ് സിങ്. രോഗവുമായി ഇവിടെ നേരിടേണ്ടി വരുന്ന വേദന എത്രമാത്രമാണെന്ന് എനിക്കറിയാം.

എന്നാൽ നേരിടേണ്ടി വരുന്ന ആ വേദന അതിജീവിക്കാൻ മാത്രം കരുത്ത് നിങ്ങൾക്കുണ്ടെന്നും എനിക്കറിയാമെന്നും യുവരാജ് സിങ് ട്വിറ്ററിൽ കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങൾ എപ്പോഴും ഒരു പോരാളിയാണ്. പെട്ടെന്ന് സുഖം പ്രാപിക്കുന്നതിന് നിങ്ങൾക്ക് എന്റെ പ്രാർഥനയും ആശംസയുമുണ്ട്, യുവരാജ് സിങ് സഞ്ജയ് ദത്തിനായി കുറിച്ചു.

യുവരാജ് സിങ്ങിന് 2011ലാണ് ശ്വാസകോശ കാൻസർ കണ്ടെത്തുന്നത്. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം 2012 മാർച്ചിൽ യുവി ഇന്ത്യയിലേക്ക് തിരിച്ചെത്തുകയായിരുന്നു.

സഞ്ജയ് ദത്ത് കാൻസറിന്റെ മൂന്നാം ഘട്ടത്തിലാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. തുടർ ചികിത്സക്കായി അദ്ദേഹം യുഎസ്എയിലേക്ക് പോവും. ചികിത്സക്കായി ഇടവേളയെടുക്കുകയാണെന്നും, അഭ്യൂഹങ്ങളിൽ ആകുലപ്പെടേണ്ടതില്ലെന്നും സഞ്ജയ് ദത്ത് ആരാധകർക്കായി പങ്കുവച്ചിരുന്നു.