play-sharp-fill

സഭയെ സഹായിക്കുന്നവരെ തിരിച്ചും സഹായിക്കും : മോർ പോളികാർപ്പോസ് തിരുമേനി

തേർഡ് ഐ ബ്യൂറോ പാക്കിൽ: അന്യായമായി പരിശുദ്ധ യാക്കോബായ സഭയെ തകർക്കുവാനും, ദൈവാലയങ്ങൾ പിടിച്ചെടുക്കുവാനുമുള്ള ഏത് ശ്രമത്തെയും വിശ്വാസികൾ ചെറുത്ത് തോൽപ്പിക്കുമെന്ന് സഖറിയാസ് മോർ പോളികാർപ്പോസ് മെത്രാപ്പോലീത്ത വ്യക്തമാക്കി. ഏതുവിധേനയും പുരാതന ദൈവാലയങ്ങൾ സ്വന്തമാക്കിയാൽ പാരമ്പര്യത്തിന് അവകാശികളായിത്തീരുമെന്ന മിഥ്യാധാരണയാണ് മെത്രാങ്കി വിഭാഗത്തിന്റേത് എന്ന് അദ്ദേഹം പറഞ്ഞു. ദൈവാലയങ്ങൾ പിടിച്ചടക്കിയ ഒരിടത്തും വിശ്വാസികൾ സഭ വിട്ട് പോയിട്ടില്ല എന്ന കാര്യം ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. യാക്കോബായ സുറിയാനി സഭ നടത്തുന്ന റിലേ ഉപവാസ സമരത്തിന്റെ മൂന്നാം ദിവസ സമരം, പാക്കിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി […]

ആരാധനാ സ്വാതന്ത്ര്യവും വിശ്വാസങ്ങളും സംരക്ഷിക്കപ്പെടണം: ഡോ. തോമസ് മോർ തീമോത്തയോസ് മെത്രാപ്പോലീത്ത

തേർഡ് ഐ ബ്യൂറോ കോട്ടയം : നൂറ്റാണ്ടുകളായി പിൻതുടരുന്ന വിശ്വാസ ആരാധനാ രീതികൾ സംരക്ഷിക്കപ്പെടണമെന്ന് യാക്കോബായ സുറിയാനി സഭ സുന്നഹദോസ് സെക്രട്ടറി ഡോ. തോമസ് മോർ തീമോത്തയോസ് മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു. അടിച്ചമർത്തിയും പിടിച്ചടക്കിയും പരിശുദ്ധ യാക്കോബായ സുറിയാനി സഭയെ ഇല്ലാതാക്കാമെന്ന് കരുതുന്നവർ നിരാശരാകും. പല ക്രിസ്തീയ സഭകളും പരസ്പര സഹകരണം ശക്തിപ്പെടുത്തുന്ന ഈ കാലഘട്ടത്തിൽ, കോടതി വിധിയുടെ പേരിൽ പള്ളികൾ പിടിച്ചടക്കുവാനും, സത്യവിശ്വാസത്തെ ഇല്ലാതാക്കുവാനുമുള്ള ശ്രമങ്ങൾ നടത്തുന്നവർക്ക് കാലം മറുപടി നൽകുമെന്നും, ഏത് പ്രതിസന്ധി വന്നാലും പരിശുദ്ധ അന്ത്യോഖ്യാ സിംഹാസനത്തിന്റെ കീഴിൽ തന്നെ അടിയുറച്ച് […]

സുപ്രീംകോടതി വിധി അനുസരിച്ച് പെരുവയിൽ യാക്കോബായ സഭ പള്ളി പിടിച്ചെടുത്തു; ആരാധന നടത്തി യാക്കോബായ-ഓർത്തഡോക്‌സ് സഭാംഗങ്ങൾ: പള്ളിയിൽ തർക്കം തുടരുന്നു

സ്വന്തം ലേഖകൻ പെരുവ: ഇനിയും അവസാനിക്കാതെ യാക്കോബായ -ഓർത്തഡോക്‌സ് പള്ളിത്തർക്കം.സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് യാക്കോബായ -ഓർത്തഡോക്‌സ് വിഭാഗങ്ങൾ തർക്കം നിലനിൽക്കുന്ന കാരിക്കോട് സെന്റ് തോമസ് ബഥേൽ യാക്കോബായ പള്ളിയിൽ ഓർത്തഡോക്‌സ് വിഭാഗം പ്രവേശിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് ഓർത്തഡോക്‌സ് സഭാംഗങ്ങൾ പള്ളിയിൽ പ്രവേശിച്ചത്. പിറവം പള്ളി പിടിച്ചെടുത്തതിന് സമാനമായ സാഹചര്യമാണ് പെരുവയിലും ഉണ്ടായിരുന്നത്. എന്നാൽ പൊലീസ് സംയമനമായി ഇട്ടപ്പെട്ടതോടെ സംഘർഷം ഒഴിവാക്കുകയായിരുന്നു. ഇതോടെ ഇരുവിഭാഗങ്ങളും പള്ളിയിൽ ആരാധന നടത്തി. പള്ളി പിടിച്‌ചെടുക്കാൻ ഓർത്തഡോക്‌സ് വിഭാഗം എത്തുമെന്ന് അറിഞ്ഞ് നൂറുക്കണക്കിന് വിശ്വാസികളാണ് പള്ളിക്ക് മുന്നിൽ […]

കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം ; സർക്കാർ ഓർഡിനൻസ് പുറത്തിറക്കി

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃതദേഹം അടക്കം ചെയ്യാം. പള്ളിത്തർക്കത്തിന്റ പേരിൽ മൃദേഹങ്ങൾ കല്ലറയിൽ അടക്കം ചെയ്യുന്നതിന് തടസ്സം സൃഷ്ടിക്കാതിരിക്കാൻ സർക്കാർ ഓർഡിനൻസ് കൊണ്ടുവരുന്നു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃദേഹം അടക്കം ചെയ്യാം. ഇതിന് നിയമ പ്രാബല്യമുണ്ടാകും. ഓർത്തഡോകസ് – യാക്കോബായ തർക്കം കണക്കിലെടുത്താണ് സർക്കാരിന്റെ നടപടി. ബുധാഴ്ച ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിൽ ഇതിന് വേണ്ട ഓർഡിനൻസ് ഇറക്കാൻ തീരുമാനിച്ചു. കുടുംബ കല്ലറ ഏത് പള്ളിയിലാണോ അവിടെ മൃദേഹം അടക്കം ചെയ്യാം. സഭാ […]