ഹോട്ടല്‍ മാലിന്യം തള്ളുന്നത് പൊതുവഴിയില്‍; ഒഴുകിയെത്തുന്ന മലിനജലം കുടിവെള്ളവുമായി കലരുന്നു; മെഡിക്കല്‍ കോളേജിലും അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലും സ്ഥിതി ഗുരുതരം

സ്വന്തം ലേഖകന്‍ ഗാന്ധിനഗര്‍: ഹോട്ടല്‍ മാലിന്യം പൊതുവഴിയിലേയ്ക്ക് ഒഴുക്കുന്നതായി പരാതി.മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്റിന്,സമീപം ആശ്രയ റോഡിന്റെ ഇടത് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കരുണ ഹോട്ടലില്‍ നിന്നുള്ള മലിന ജലമാണ് പൊതുസ്ഥലത്തേയ്ക്ക് ഒഴുക്കിവിടുന്നത്. രാത്രി കാലങ്ങളില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലെ മലിനജലവും നടുറോഡിലേയ്ക്കും മറ്റും ഒഴുക്കിവിടുന്നതായും ആക്ഷേപമുണ്ട്. ഈ മലിനജലം മുണ്ടാര്‍ തോട്ടിലൂടെ ഒഴുകി മീനച്ചിലാറ്റില്‍ വഴി കുടമാളൂര്‍ പമ്പ് ഹൗസ് ഭാഗത്തേയ്കും ഈ മാലിന്യം ഒഴുകിയെത്തും.ഈ വെള്ളമാണ് അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലേയ്ക്കും, മെഡിക്കല്‍ കോളേജിലേയ്ക്കും കുടിവെള്ളമായി ഉപയോഗിക്കുവാന്‍ പമ്പു ചെയ്യുന്നത്.നിലവില്‍ ഈ […]

അക്ഷര നഗരിയിൽ മാലിന്യം കുമിഞ്ഞു കൂടുന്നതിനെതിരെ സി.പി.ഐ ബഹുജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

  സ്വന്തം ലേഖകൻ കോട്ടയം : പട്ടണത്തിലെ പ്രധാന കേന്ദ്രങ്ങളിൽ ഉൾപ്പെടെ ഇരുപതിലധികം വഴിയോരങ്ങളിലാണ് നഗരസഭയുടെ അനുമതിയോട് കൂടി ഡംപിങ്ക് യാർഡ് പ്രവർത്തിക്കുന്നത്. ടൺ കണക്കിന് മാലിന്യമാണ് നീക്കം ചെയ്യാതെ നഗരം മുഴുവൻ നാറിക്കൊണ്ടിരിക്കുന്നത്. മഴ വെള്ളത്തിനൊപ്പം മാലിന്യവും ഒഴുകി നഗരം മുഴുവൻ നാറുന്നു. മാലിന്യം ഒഴുകി വീടുകളിലും കച്ചവട സ്ഥാപനങ്ങളിലുമെത്തി ജനജീവിതം ദുസ്സഹമാക്കുന്നു. മാലിന്യം മൂലം പകർച്ചവ്യാധികൾ ഉൾപ്പടെയുള്ള മാരക രോഗങ്ങൾ പടർന്നു പിടിക്കാൻ ഇടയുണ്ട.് നഗരത്തിലെ ശുദ്ധജലവും ഇതുമൂലം മലിനപ്പെടുന്നു. നഗരസഭാ അധികാരികളോട് പല തവണ അഭ്യർത്ഥിച്ചിട്ടും മാലിന്യം നീക്കാൻ തയ്യാറായില്ല. […]