ഹോട്ടല്‍ മാലിന്യം തള്ളുന്നത് പൊതുവഴിയില്‍; ഒഴുകിയെത്തുന്ന മലിനജലം കുടിവെള്ളവുമായി കലരുന്നു; മെഡിക്കല്‍ കോളേജിലും അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലും സ്ഥിതി ഗുരുതരം

ഹോട്ടല്‍ മാലിന്യം തള്ളുന്നത് പൊതുവഴിയില്‍; ഒഴുകിയെത്തുന്ന മലിനജലം കുടിവെള്ളവുമായി കലരുന്നു; മെഡിക്കല്‍ കോളേജിലും അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളിലും സ്ഥിതി ഗുരുതരം

സ്വന്തം ലേഖകന്‍

ഗാന്ധിനഗര്‍: ഹോട്ടല്‍ മാലിന്യം പൊതുവഴിയിലേയ്ക്ക് ഒഴുക്കുന്നതായി പരാതി.മെഡിക്കല്‍ കോളേജ് ബസ് സ്റ്റാന്റിന്,സമീപം ആശ്രയ റോഡിന്റെ ഇടത് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന കരുണ ഹോട്ടലില്‍ നിന്നുള്ള മലിന ജലമാണ് പൊതുസ്ഥലത്തേയ്ക്ക് ഒഴുക്കിവിടുന്നത്. രാത്രി കാലങ്ങളില്‍ ഇവിടെ പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലെ മലിനജലവും നടുറോഡിലേയ്ക്കും മറ്റും ഒഴുക്കിവിടുന്നതായും ആക്ഷേപമുണ്ട്.

ഈ മലിനജലം മുണ്ടാര്‍ തോട്ടിലൂടെ ഒഴുകി മീനച്ചിലാറ്റില്‍ വഴി കുടമാളൂര്‍ പമ്പ് ഹൗസ് ഭാഗത്തേയ്കും ഈ മാലിന്യം ഒഴുകിയെത്തും.ഈ വെള്ളമാണ് അയ്മനം, ആര്‍പ്പൂക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലേയ്ക്കും, മെഡിക്കല്‍ കോളേജിലേയ്ക്കും കുടിവെള്ളമായി ഉപയോഗിക്കുവാന്‍ പമ്പു ചെയ്യുന്നത്.നിലവില്‍ ഈ ഭാഗത്തെ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയയുടെ അളവ് അനുവദനീ യമായതിലും നിരവധി ഇരട്ടി അധികമാണ്. മാത്രമല്ല വെള്ളത്തിന്റെ പരിശുദ്ധി പരിശോധിച്ച് ജനങ്ങളെ അറിയിക്കുന്ന സംവിധാനവും നിലവിലില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വേനല്‍ക്കാലം ആകുന്നതോടെ ജലത്തിലെ മാലിന്യത്തിന്റെ അളവ് കൂടുകയും ചെയ്യും. ഈ വെള്ളം ഉപയോഗിക്കുന്നതോടെ പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുവാനുള്ള സാധ്യതയും ഏറും.2005 ല്‍ ഈ മേഖലകളില്‍ മഞ്ഞപിത്തം വ്യാപകമാകുകയും, ഒരു ഡോക്ടര്‍ ഉള്‍പ്പെടെ അഞ്ചു പേര്‍ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം വാര്‍ത്തയെ തുടര്‍ന്ന് നഗരസഭ അദ്ധ്യക്ഷയടക്കം ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മെഡിക്കല്‍ കോളേജ് പരിസരത്തെ അനധികൃത കൈയ്യേറ്റങ്ങളും മലിനജലം പൊതു ഇടങ്ങളിലേയ്ക്ക് ഒഴുക്കിവിടുന്നതും തടഞ്ഞിരുന്നു.പിന്നീട് തുടര്‍ നടപടികള്‍ ഒന്നും ഉണ്ടായതുമില്ല.അതോടെ എല്ലാം പഴയ രീതിയിലാകുകയും ചെയ്തു..പൊതു ഇടങ്ങളിലേയ്ക്ക് മലിനജലം ഒഴുക്കിവിടുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഝാന്‍സി റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാര വാഹികള്‍ നഗരസഭാ അധികൃതര്‍ക്ക് പരാതി നല്‍കി