play-sharp-fill

വില ആറ് കോടി; രണ്ടായിരം ചതുരശ്രയടി വിസ്തീർണം; 400 ചതുരശ്രയടി നീന്തൽക്കുളം; രജിസ്ട്രേഷൻ ഫീസ് ഇനത്തിൽ മാത്രം 36 ലക്ഷം രൂപ; മഹാരാഷ്ട്രയിലെ അലിബാഗിൽ ആഡംബര വില്ല സ്വന്തമാക്കി വിരാട് കോലി

സ്വന്തം ലേഖകൻ മുംബൈ: ആറ് കോടി രൂപ മുടക്കി മഹാരാഷ്ട്രയുടെ തീരപ്രദേശമായ അലിബാഗില്‍ ആഡംബര വില്ല സ്വന്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി.രണ്ടായിരം ചതുരശ്രയടി വിസ്തീര്‍ണമുള്ള വില്ലയാണ് കോലി സ്വന്തമാക്കിയത്. 2000 ചതുരശ്രയടി വില്ലയില്‍ 400 ചതുരശ്രയടിയുള്ള നീന്തല്‍ക്കുളവുമുണ്ട്. ബോളിവുഡ് നടന്‍ ഹൃഥ്വിക് റോഷന്‍റെ മുന്‍ ഭാര്യയും ഇന്‍റീരിയര്‍ ഡിസൈനറുമായ സൂസൈന്‍ ഖാനാണ് കോലിയുടെ വില്ലയുടെ ഇന്‍റീരിയര്‍ ഒരുക്കിയിരിക്കുന്നത്. മുംബൈ നഗരത്തിന്‍റെ പ്രാന്തപ്രദേശമാണെങ്കിലും സ്പീഡ് ബോട്ട് സര്‍വീസ് വന്നതോടെ അലിബാഗില്‍ നിന്ന് മുംബൈയിലെത്താന്‍ 15 മിനിറ്റ് മാത്രം മതി. കോലിയുടെ […]

ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ; സച്ചിനെ മറികടന്ന് കോലി…ഫോമിലേക്ക് തിരിച്ചെത്തിയ ആവേശത്തിൽ ആരാധകർ…കോലിയുടെ തിരിച്ചുവരവ് ടീമിന് മുതൽകൂട്ടാവുമെന്ന് വിദഗ്ദ്ധർ…

ഐസിസി ടൂർണമെൻ്റുകളിൽ ഏറ്റവുമധികം ഫിഫ്റ്റി പ്ലസ് സ്കോറുകൾ നേടുന്ന താരമെന്ന റെക്കോർഡ് ഇന്ത്യൻ മുൻ നായകൻ വിരാട് കോലി. ഇതിഹാസ താരം സച്ചിൻ തെണ്ടുൽക്കറെ മറികടന്നാണ് കോലി ഈ നേട്ടത്തിലെത്തിയത്. ഇന്നലെ ടി-20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 82 റൺസ് നേടി പുറത്താവാതെ നിന്ന കോലി ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം സമ്മാനിച്ചിരുന്നു. ഇന്നലെ പാകിസ്താനെതിരെ കോലി നേടിയത് ഐസിസി ടൂർണമെൻ്റുകളിലെ തൻ്റെ 24ആം ഫിഫ്റ്റി പ്ലസ് സ്കോർ ആയിരുന്നു. സച്ചിനാവട്ടെ 23 ഫിഫ്റ്റി പ്ലസ് സ്കോറുകളാണ് ഉള്ളത്. 60 ഐസിസി മത്സരങ്ങളിൽ നിന്ന് […]

വിരാടിനും അനുഷ്കയ്ക്കും പെൺകുഞ്ഞ് പിറന്നു

സ്വന്തം ലേഖകൻ മുംബൈ : ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലിക്കും നടി അനുഷ്ക ശർമ്മക്കും പെൺകുഞ്ഞു പിറന്നു. അച്ഛനായ വിവരം താരം തന്നെയാണ് ഇൻസ്റാഗ്രാമിലൂടെ പങ്ക് വച്ചത്. ഉച്ചക്ക് ശേഷമായിരുന്നു ആരാധകർ കാത്തിരുന്ന വിരാടിന്റെ പോസ്റ്റ്‌. ഈ സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാധ്യമങ്ങളും ആരാധകരും മാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും താരം കുറിപ്പിൽ പറഞ്ഞു. ഇരുവരും പ്രണയത്തിലാണെന്ന് അറിഞ്ഞത് മുതൽ ഇവർക്ക് പിറകെ മാധ്യമങ്ങളുടെ ക്യാമറ കണ്ണുകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇതിനെതിരെ അനുഷ്ക ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. ഗർഭിണിയായ അനുഷ്ക യോഗ പരിശീലിക്കുന്ന ചിത്രവും […]

ഓൺലൈൻ ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ച വിരാട് കൊഹ്‌ലിയേയും തമന്നയേയും അറസ്റ്റ് ചെയ്യണം ; ഹർജിയുമായി അഭിഭാഷകൻ ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ ചൈന്നൈ: ഓൺലൈൻ വഴിയുള്ള ചൂതാട്ടത്തെ പ്രോത്സാഹിപ്പിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലിയേയും നടി തമന്നയേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ അഭിഭാഷകന്റെ ഹർജി. ഓൺലൈനിൽ ചൂതാട്ടം നടത്തുന്ന ആപ്പുകൾ നിരോധിക്കണമെന്നാണ് ഹർജിക്കാരൻ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ആപ്ലിക്കേഷനുകൾ കുട്ടികളെ അടിമകളാക്കുന്നെന്നും അഭിഭാഷകൻ ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടികളെ ബ്രെയിൻവാഷ് ചെയ്യുന്ന ഇത്തരം ‘ആപ്പുകൾ’ വിരാട് കൊഹ്‌ലിയേയും തമന്നയേയും പോലുള്ള താരങ്ങൾ ഉപയോഗിക്കുകയാണെന്നും അതുകൊണ്ട് തന്നെ അവരെ അറസ്റ്റ് ചെയ്യണമെന്നും ഹർജിയിലുണ്ട്. ഓൺലൈൻ ചൂതാട്ടത്തിൽ പങ്കെടുക്കാൻ പണം […]

യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് നിങ്ങൾ മനസിലാക്കണം, എന്നിട്ട് കൂടുതൽ മെച്ചപ്പെട്ട ചോദ്യങ്ങളുമായി വരണം : കളിക്കളത്തിലെ പെരുമാറ്റം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് നേരെ ആക്രോശവുമായി വിരാട് കൊഹ്‌ലി

സ്വന്തം ലേഖകൻ ന്യൂഡൽഹി : കളിക്കളത്തിലെ പെരുമാറ്റം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് നേരെ ആക്രോശവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലി. ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ദിനത്തിലെ മൈതാനത്തെ പെരുമാറ്റത്തെ കുറിച്ചുള്ള ചോദ്യമാണ് ഇന്ത്യൻ ക്യാപ്റ്റനെ പ്രകോപിപ്പിച്ചത്. വിരാട്, കളിക്കളത്തിലെ നിങ്ങളുടെ പെരുമാറ്റത്തെ കുറിച്ച് എന്താണ് പറയാനുള്ളത്, പുറത്തായപ്പോൾ വില്യംസണെതിരെയും കാണികൾക്കെതിരെയും ആക്രോശിച്ചത്. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ കളിക്കളത്തിൽ കുറച്ചുകൂടി മെച്ചപ്പെട്ട മാതൃക കാണിക്കണ്ടെ എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്. നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്ന് കൊഹ്‌ലി ചിരിച്ചുകൊണ്ട് ചോദിച്ചു. നിങ്ങളോട് ചോദ്യം ചോദിച്ചത് […]

വർഷത്തിൽ മുന്നൂറ് ദിവസവും കളിക്കുന്നത് പതിവായിട്ട് എട്ട് വർഷമായി, മടുപ്പും ജോലിഭാരവും എന്നെ ബാധിക്കുന്നുണ്ട് : വിരാട് കോഹ്‌ലി

സ്വന്തം ലേഖകൻ ന്യൂഡൽഹി: വർഷത്തിൽ മുന്നൂറ് ദിവസം കളിക്കുന്നത് പതിവായിട്ട് ഏതാണ്ട് എട്ട് കൊല്ലമായി. അമിത ജോലിഭാരവും മടുപ്പും എന്നെയും ബാധിക്കുന്നുണ്ടെന്ന വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി. അമിത ജോലിഭാരത്തേക്കുറിച്ച് മുൻപു പലതവണ തുറന്നടിച്ചിട്ടുള്ള ക്രിക്കറ്റ് താരം അമിത ജോലിഭാരം കൂടുതലാണെന്ന വാദം ഒരിക്കൽക്കൂടി ആവർത്തിക്കുകയായിരുന്നു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ഏകദിന, ട്വന്റി20 ലോകകപ്പുകൾ നേടുകയാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ച വിരാട് അതിനുശേഷം ഏതെങ്കിലും ഒരു ഫോർമാറ്റിൽനിന്ന് പിൻമാറുന്ന കാര്യം പരിഗണിക്കുമെന്നും പറഞ്ഞു. ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2021ലെ ട്വന്റി20 ലോകകപ്പിനുശേഷം ഏതെങ്കിലുമൊരു ഫോർമാറ്റിൽനിന്ന് വിരമിക്കാൻ പദ്ധതിയുണ്ടോ […]