യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് നിങ്ങൾ മനസിലാക്കണം, എന്നിട്ട് കൂടുതൽ മെച്ചപ്പെട്ട ചോദ്യങ്ങളുമായി വരണം : കളിക്കളത്തിലെ പെരുമാറ്റം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് നേരെ ആക്രോശവുമായി വിരാട് കൊഹ്‌ലി

യഥാർത്ഥത്തിൽ സംഭവിച്ചതെന്താണെന്ന് നിങ്ങൾ മനസിലാക്കണം, എന്നിട്ട് കൂടുതൽ മെച്ചപ്പെട്ട ചോദ്യങ്ങളുമായി വരണം : കളിക്കളത്തിലെ പെരുമാറ്റം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് നേരെ ആക്രോശവുമായി വിരാട് കൊഹ്‌ലി

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : കളിക്കളത്തിലെ പെരുമാറ്റം ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് നേരെ ആക്രോശവുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കൊഹ്‌ലി. ന്യൂസിലൻഡിനെതിരെയുള്ള
രണ്ടാം ദിനത്തിലെ മൈതാനത്തെ പെരുമാറ്റത്തെ കുറിച്ചുള്ള ചോദ്യമാണ് ഇന്ത്യൻ ക്യാപ്റ്റനെ പ്രകോപിപ്പിച്ചത്.

വിരാട്, കളിക്കളത്തിലെ നിങ്ങളുടെ പെരുമാറ്റത്തെ കുറിച്ച് എന്താണ് പറയാനുള്ളത്, പുറത്തായപ്പോൾ വില്യംസണെതിരെയും കാണികൾക്കെതിരെയും ആക്രോശിച്ചത്. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനെന്ന നിലയിൽ കളിക്കളത്തിൽ കുറച്ചുകൂടി മെച്ചപ്പെട്ട മാതൃക കാണിക്കണ്ടെ എന്നായിരുന്നു ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിങ്ങൾക്ക് എന്താണ് തോന്നുന്നതെന്ന് കൊഹ്‌ലി ചിരിച്ചുകൊണ്ട് ചോദിച്ചു. നിങ്ങളോട് ചോദ്യം ചോദിച്ചത് താനാണെന്നും നിങ്ങൾ മെച്ചപ്പെട്ട മാതൃക കാണക്കേണ്ട ആളല്ലേയെന്നും മാധ്യമപ്രവർത്തകനും തിരിച്ചടിച്ചു. ഇതേ തുടർന്ന് കൂടുതൽ പ്രകോപിതനായ കൊഹ്‌ലി യഥാർഥത്തിൽ സംഭവിച്ചതെന്തെന്ന് നിങ്ങൾ മനസിലാക്കണമെന്നും എന്നിട്ട് മെച്ചപ്പെട്ട ചോദ്യങ്ങളുമായി വരണമെന്നും പറഞ്ഞു.

സംഭവത്തെ കുറിച്ച് മാച്ച് റഫറിയുമായി സംസാരിച്ചിരുന്നുവെന്നും എന്താണോ സംഭവിച്ചത് അതിൽ അദ്ദേഹത്തിനു പ്രശ്‌നമൊന്നുമില്ലെന്നും കോലി കൂട്ടച്ചേർത്തു.

കിവീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലെ മൈതാനത്തെ പെരുമാറ്റത്തിന്റെ പേരിൽ കൊഹ്‌ലിയ്‌ക്കെതിരെ വിമർശനങ്ങളുയർന്നിരുന്നു. കിവീസ് നായകൻ കെയ്ൻ വില്യംസണും ടോം ലാഥവും പുറത്തായപ്പോൾ ആക്രോശത്തോടെ ആഘോഷിച്ച കൊഹ്‌ലി കാണികളെ നോക്കി സഭ്യമല്ലാത്ത വാക്കുകൾ പറയുന്നതിന്റെ വീഡയോയും പുറത്ത് വന്നിരുന്നു.

Tags :