നിങ്ങളുടെ ഭീഷണി ആര് വകവയ്ക്കുന്നു മിസ്റ്റർ ഗോവിന്ദൻ? കുട്ടി സഖാക്കൾക്കെതിരെ ശബ്ദിച്ചാൽ കേസെടുക്കുന്നത് അനുവദിക്കില്ല..! സംസ്ഥാനത്ത് നടക്കുന്നത് മാധ്യമവേട്ട : വി ഡി സതീശൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തു നടക്കുന്നത് മാധ്യമവേട്ടയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോയുടെ പരാതിയിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തത് ഒരു രീതിയിലും അംഗീകരിക്കാൻ കഴിയില്ല. സംഘപരിവാർ ഡൽഹിയിൽ ചെയ്യുന്നത് അതുപോലെ കേരളത്തിൽ അനുകരിക്കുകയാണ് സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. കുട്ടി സഖാക്കൾക്കെതിരെ ശബ്ദിച്ചാൽ കേസെടുക്കുന്നത് അനുവദിക്കില്ല. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുടെ പരാതിയിലാണ് കേസെടുത്തത് എന്നത് വിസ്മയമുളവാക്കുന്ന കാര്യമാണ്. അന്വേഷണവുമായി പൊലീസ് മുന്നോട്ടുപോയാൽ നിരന്തരമായ സമരങ്ങൾക്ക് സംസ്ഥാനം സാക്ഷ്യം വഹിക്കും. ഇതിനോടൊന്നും മുട്ടുമടക്കാൻ പോകുന്നില്ലെന്നും വിഡി സതീശൻ […]

‘തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ നേതാക്കൾ ; അവർ സി പിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ ഇഷ്ടപ്പെടുന്നില്ല; ആരുമായും വഴക്കിനില്ല’: വി ഡി സതീശൻ

സ്വന്തം ലേഖകൻ കൊച്ചി: തനിക്കെതിരെ പടയൊരുക്കം നടത്തിയത് കോൺഗ്രസുകാരായ തന്‍റെ നേതാക്കളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അവർ സിപിഎമ്മുമായി ചർച്ച നടത്തിയെന്ന് വിശ്വസിക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്നും പാർട്ടിപ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി ദേശീയ നേതൃത്വം പരിശോധിച്ച ശേഷം തീരുമാനമെടുക്കട്ടേയെന്നും ഇതൊക്കെ നല്ലതാണോയെന്ന് യോഗം ചേർന്നവർ ആലോചിക്കട്ടെയെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പുനഃസംഘടന നടത്തിയത് ജനാധിപത്യപരമായാണെന്നും തൻ ആരെയും തന്‍റെ ആളായി ചേർത്തിട്ടില്ലെന്നും നിയമിക്കപ്പെട്ടവരെല്ലാം തന്‍റെ ആളുകളാണെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ആരോപണമുന്നയിച്ചവരുമായി നേരിട്ട് കൂടിക്കാഴ്ച്ച നടത്തും. പ്രശ്നങ്ങൾ […]

‘പുനർജനി’ പദ്ധതി : കേന്ദ്ര അനുമതിയില്ലാതെ വിദേശത്ത് നിന്ന് പണപ്പിരിവ് നടത്തി ; വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണം..! ഉത്തരവിട്ടത് മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. പ്രളയത്തിന് ശേഷം തന്റെ മണ്ഡലമായ പറവൂരിൽ വിഡി സതീശന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ‘പുനർജനി’ പദ്ധതിയെ കുറിച്ചാണ് അന്വേഷണം നടത്തുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശത്ത് നിന്ന് പദ്ധതിയ്‌ക്കായി പണം പിരിച്ചുവെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ആരോപണത്തിൽ പ്രാഥമിക അന്വേഷണത്തിനാണ് സർക്കാർ നിലവിൽ വിജിലൻസിന് നിർദ്ദേശം നൽകിയിരിക്കുന്നത്. ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ ഇദ്ദേഹത്തിനെതിരെ വിശദമായ അന്വേഷണം നടത്തിയേക്കും. വിഡി സതീശനെതിരെ ചാലക്കുടി കാതിക്കൂടം ആക്ഷൻ കൗൺസിലാണ് പരാതി […]

‘പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തും..!! ഗുരുതരമായ കുറ്റകരമായ അനാസ്ഥയാണ് നടന്നത്..! കേരളത്തിലെ ആശുപത്രികളിൽ ഭീതിയോടെയാണ് ആരോഗ്യവകുപ്പിലെ ജീവനക്കാർ ജോലി ചെയ്യുന്നത്’ : വിഡി സതീശൻ

സ്വന്തം ലേഖകൻ കോട്ടയം: ഡോ വന്ദന ദാസിന്റെ കൊലപാതകത്തിൽ ആരോഗ്യമന്ത്രിയുടെ പരാമർശത്തിനെതിരെ പ്രതിപക്ഷനേതാവ് വിഡി സതീശൻ. പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തുമെന്ന് അദ്ദേഹം പറഞ്ഞു . ഡോ വന്ദനദാസിന്റെ വീട്ടിലെത്തിയതിനു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സതീശൻ. ഗുരുതരമായ കുറ്റകരമായ അനാസ്ഥയാണ് നടന്നത്. സന്ദീപിന്റെ കൈ പോലും കെട്ടാതെയാണ് പരിശോധനക്ക് എത്തിച്ചത്. ഒരു ക്രിമിനലിനെ ഒരു തയ്യാറെടുപ്പും ഇല്ലാതെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടു കൊടുത്തു. ഇയാൾ വാദിയാണ് എന്നാണ് എഡിജിപി പറഞ്ഞത്.പൊലീസ് പുതിയ തിരക്കഥ തയ്യാറാക്കുകയാണ്. അവരുടെ ഭാ​ഗത്തുനിന്ന് അനാസ്ഥയുണ്ടാവുകയായിരുന്നു. മന്ത്രിയുടെ പരാമർശം മുറിയുടെ ആഴം […]

പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല;അസാധാരണമായ സാഹചര്യത്തില്‍ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനം അധാര്‍മ്മികവും തെറ്റുമാണ്;രാജി വയ്ക്കാന്‍ ഇടയായത് ഭരണഘടനയെ ഇടിച്ച് താഴ്ത്തിയുള്ള പ്രസംഗമാണ്. ആ പ്രസംഗം അതുപോലെ തന്നെ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രസംഗം നടത്തിയ ആള്‍ വീണ്ടും മന്ത്രിയാകുന്നതിന്റെ യുക്തി എന്താണ്? : പ്രതിപക്ഷ നേതാവ് വി ഡി. സതീശന്‍.

സ്വന്തം ലേഖകൻ തിരുവനന്തപുരം : ഭരണഘടനയെ അവഹേളിച്ചതു കൊണ്ടാണ് സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. അങ്ങനെ സംസാരിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് മന്ത്രി സ്ഥാനം രാജിവച്ചത്? രാജി വയ്ക്കാന്‍ ഇടയായത് ഭരണഘടനയെ ഇടിച്ച് താഴ്ത്തിയുള്ള പ്രസംഗമാണ്. ആ പ്രസംഗം അതുപോലെ തന്നെ നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രസംഗം നടത്തിയ ആള്‍ വീണ്ടും മന്ത്രിയാകുന്നതിന്റെ യുക്തി എന്താണ്? മുഖ്യമന്ത്രി അറിയാതെയല്ല സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവച്ചത്. സജി ചെറിയാന്‍ രാജിവച്ച സാഹചര്യത്തില്‍ നിന്നും എന്ത് മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. […]

കോണ്‍ഗ്രസിന്റെ ഐതിഹാസികമായ തിരിച്ചുവരവ് ഉണ്ടാകും; ഗ്രൂപ്പുകള്‍ക്ക് അതീതമായി ഒറ്റക്കെട്ടായി മുന്‍പോട്ട് പോകും; ഏകാധിപത്യത്തിന്റെ ഏണികള്‍ മറിച്ചിടും; പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യപ്രതികരണവുമായി വി.ഡി സതീശന്‍; രമേശിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് തുറന്ന്പറഞ്ഞ് ഉമ്മന്‍ചാണ്ടി

സ്വന്തം ലേഖകന്‍ തിരുവനന്തപുരം: യുഡിഎഫിന്റെയും ഐഎന്‍സിയുടെയും ഏറ്റവും പ്രതിസന്ധിഘട്ടത്തിലൂടെ കടന്ന് പോകുന്ന ഈ സാഹചര്യത്തില്‍, വലിയൊരു ഉത്തരവാദിത്വം തന്നെ ഏല്‍പ്പിച്ച സോണിയാ ഗാന്ധിയുള്‍പ്പെടെയുള്ള നേതൃത്വത്തിന് നന്ദി പറഞ്ഞ് പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശന്‍. സര്‍ക്കാരിന്റെ എല്ലാ നല്ലകാര്യങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുമെന്നും തെറ്റുകള്‍ നിയമസഭയ്ക്കുള്ളിലും പുറത്തും ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വെല്ലുവിളി അല്ല പ്രതിപക്ഷദൗത്യം. സംഘടനാപരമായ ഒരു അഴിച്ച് പണി നടത്തുമ്പോള്‍ മെറിറ്റ് മാത്രമാണ് മാനദണ്ഡം, ഗ്രൂപ്പല്ല. കാലത്തിനനുസരിച്ച് പ്രവര്‍ത്തന ശൈലിയില്‍ മാറ്റമുണ്ടാക്കി, അണികളിലും ജനങ്ങളിലുംആത്മവിശ്വാസം വര്‍ധിപ്പിക്കുകയാണ് ആദ്യം ചെയ്യുക. ഭൂരിപക്ഷ […]

യുഡിഎഫിൽ തലമുറമാറ്റം ; വി. ഡി. സതീശൻ പ്രതിപക്ഷ നേതാവ്; ചെന്നിത്തല സംസ്ഥാന നേതൃനിരയില്‍ തന്നെ തുടരും ; സ്വന്തം പക്ഷത്തെ താപ്പാനകളെ മെരുക്കാൻ സതീശൻ പാട്പെടേണ്ടി വരുമെന്ന് വിമർശകർ;നേതൃമാറ്റത്തിൽ സന്തോഷമറിയിച്ച് യുവനേതാക്കൾ

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ഏറെ അനിശ്ചതത്വങ്ങള്‍ക്കൊടുവില്‍ പതിനഞ്ചാം നിയമസഭയില്‍ രമേശ് ചെന്നിത്തലയ്ക്ക് പകരം വി.ഡി. സതീശന്‍ പ്രതിപക്ഷനേതാവായി തെരഞ്ഞെടു. ഇക്കാര്യം ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സംസ്ഥാനഘടകത്തെ അറിയിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ തലമുറമാറ്റം വേണമെന്ന് രാഹുല്‍ ഗാന്ധിയും നിലപാടെടുത്തുവെന്നാണ് അറിയുന്നത്. സംഘടനാചുമതലയുള്ള ജനറല്‍ സെക്രട്ടറി കൂടിയായ കെ സി വേണുഗോപാലിന്റെ നിലപാടും വി ഡി സതീശന് അനുകൂലമാണ്. തീരുമാനത്തോട് ലീഗും പരോക്ഷപിന്തുണയറിയിച്ചു. ഇതിന്റെയെല്ലാം അടിസ്ഥാനത്തിലാണ് അന്തിമതീരുമാനം വന്നത്. എന്നാല്‍ ചെന്നിത്തലയ്ക്ക് വേണ്ടി സമ്മര്‍ദ്ദം ശക്തമാക്കുന്ന ഉമ്മന്‍ചാണ്ടിയെയും, രമേശ് ചെന്നിത്തലയെ നേരിട്ടും, കാര്യങ്ങള്‍ വിശദീകരിച്ച് സാഹചര്യം […]

ബിരിയാണി വിളമ്പുന്നിടത്ത് തർക്കമില്ല; ഉണക്കമീനും ചമ്മന്തിയും വിളമ്പുന്നിടത്ത് അടിയോടടി; നാണമില്ലേ കോൺഗ്രസേ നിങ്ങൾക്ക്; മണിക്കൂറുകൾക്കകം പുതിയ സർക്കാർ അധികാരമേൽക്കും ; ചെന്നിത്തലക്കും സതീശനും വേണ്ടി ചേരി തിരിഞ്ഞ് അടിയുണ്ടാക്കി അണികൾ; ഹൈക്കമാന്റ് നിരീക്ഷകൻ എത്തി തീരുമാനം പറയുമ്പോഴേക്കും പുതിയ ഗ്രൂപ്പ്‌ പിറക്കുമെന്ന് സോഷ്യൽ മീഡിയ;കോൺഗ്രസിനെ തകർക്കുന്നത് ഡൈ അടിച്ച് ചെറുപ്പമായ പടുകിളവന്മാർ

ഏ.കെ ശ്രീകുമാർ തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവിനെ നിശ്ചയിക്കാനായി ഹൈക്കമാന്‍റ് നീരീക്ഷകര്‍ ഉടന്‍ എത്തും. ബുധനാഴ്ച കേരളത്തിൽ എത്തുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ കെപിസിസി നേതൃത്വത്തെ അറിയിച്ചു. ഹൈക്കമാന്‍റ് നീരീക്ഷകരായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും വൈദ്യലിംഗവും എം എൽ എ മാരുമായി പ്രത്യേകം ചര്‍ച്ച നടത്തും. ലോക്ഡൌണ്‍ തുടരുന്നതിനാൽ നേരിട്ട് പാര്‍ലമെന്‍ററി പാര്‍ട്ടി യോഗം വിളിക്കുന്ന കാര്യത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുന്നുണ്ട്. പുതിയ സർക്കാർ അധികാരമേൽക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കേ, പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കാൻ പോലും പെടാപ്പാട് പെടുകയാണ് കോൺഗ്രസ്സ്. ഗ്രൂപ്പ്‌ വഴക്ക് അവസാനിക്കാതെ യുഡിഫ് രക്ഷപ്പെടില്ലെന്ന് […]