പാമ്പിനെ കിടക്കയിൽ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല, താൻ ഉത്രയുടെ ഇടത് കൈകൊണ്ട് പാമ്പിനെ കൊണ്ടുവന്ന ജാർ പൊക്കിയ സമയത്താണ് പാമ്പ് കടിക്കുന്നത് ; മാധ്യമങ്ങൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് സൂരജ്

സ്വന്തം ലേഖകൻ കൊല്ലം : അടൂർ അഞ്ചലിൽ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് മാധ്യമങ്ങൾക്ക് മുൻപിൽ തുറന്ന് സമ്മതിച്ച് സൂരജ്. ഉത്രയെ കൊലപ്പെടുത്തുന്നതിനായി ജാറിൽ കൊണ്ടുവന്ന പാമ്പിനെ കിടക്കയിൽ ഇട്ടെങ്കിലും ഉത്രയെ കൊത്തിയില്ല. ഇതേ തുടർന്ന് ഉത്രയുടെ ഇടത് കൈ പാമ്പ് കൊണ്ടുവന്ന ജാർ കൊണ്ട് സൂരജ് പൊക്കി, ഈ സമയത്താണ് പാമ്പ് കൊത്തിയതെന്ന് ഉത്ര കൊലപാതകക്കേസിലെ മുഖ്യപ്രതിയായ സൂരജ് മുൻപ് മൊഴി നൽകിയിരുന്നു. മാർച്ച് രണ്ടിന് ഉത്രയെ അണലിയെ കൊണ്ടു കടിപ്പിച്ചെന്ന് സൂരജ് വനം വകുപ്പിനോടും സമ്മതിച്ചു. അടൂരിലെ വീട്ടിലെത്തിയാണ് പാമ്പ് […]

കുട്ടിയെ കസ്റ്റഡിയിൽ വയ്ക്കുവാനോ ഏറ്റെടുത്ത് അവകാശിക്ക് കൈമാറുവാനോ ശിശുക്ഷേമ സമിതിയ്ക്ക് അധികാരമില്ലാതിരിക്കെ, രാഷ്ട്രീയ ഇടപെടൽ മൂലം ഉത്രയുടെ കുഞ്ഞിനെ സൂരജിന് വിട്ടുകൊടുക്കാൻ ഉത്തരവിട്ടത് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽ ; ഉത്ര കൊലക്കേസിലെ മറ്റൊരു ദുരൂഹത കൂടി മറ നീക്കി പുറത്തുവരുന്നു

സ്വന്തം ലേഖകൻ കൊല്ലം: കേരള ജനതയുടെ ശ്രദ്ധ പിടിച്ചു പറ്റിയ ഉത്ര കൊലക്കേസിൽ കുട്ടിയുടെ അവകാശത്തര്‍ക്കത്തില്‍ ജില്ലാ ശിശുക്ഷേമ സമിതി ഇടപെട്ടത് നിയമങ്ങൾ കാറ്റിൽ പറത്തി. പൊലീസിന്റെ ഒത്താശയോടെയാണ് ഉത്രയുടെ കുഞ്ഞിനെ സൂരജിന്റെ വീട്ടുകാര്‍ക്ക് സമിതി വിട്ടു നല്‍കിയത്. അവകാശ തര്‍ക്കത്തില്‍ കുഞ്ഞിനെ പിടിച്ചെടുത്ത് അമ്മയ്ക്കോ അച്ഛനോ കൊടുക്കാനുള്ള അധികാരം നിലവിൽ ശിശുക്ഷേമ സമിതിക്ക് ഇല്ല. ഇത് ഫാമിലി കോടതിയുടെ അധികാര പരിധിയില്‍ മത്രം ഉൾപ്പെടുന്ന കാര്യമാണ്. കുട്ടിയുടെ ക്ഷേമം / സുരക്ഷിതത്വം ഉറപ്പു വരുത്തുക എന്നതാണ് ശിശുക്ഷേമ സമിതിയുടെ ചുമതല. പീഡന കേസില്‍ […]

ഉത്രയെ കൊലപ്പെടുത്തുന്നതിന് മുൻപായി പായസത്തിലും ജ്യൂസിലുമായി ഉറക്കഗുളിക കലർത്തി നൽകിയിരുന്നു ; ഗുളിക വാങ്ങിയത് അടൂരിലെ മരുന്നുകടയിൽ നിന്നും : സൂരജിന്റെ കൂടുതൽ മൊഴി പുറത്ത്

സ്വന്തം ലേഖകൻ കൊല്ലം: ഉത്രയെ കൊലപ്പെടുത്തതിന് മുൻപായി ജ്യൂസിലും പായസത്തിലും ഉറക്കഗുളിക കലർത്തി നൽകിയിരുന്നുവെന്ന് സൂരജ് പൊലീസിന് മൊഴി നൽകി. അടൂരിൽ സൂരജ് ജോലി ചെയ്യുന്ന ഓഫീസ് പരിസരത്തെ മരുന്നുകടയിൽ നിന്നാണ് ഗുളിക വാങ്ങിയതെന്നും സൂരജ് പൊലീസിന് മൊഴി നൽകി. ഇതോടെ ഉത്രയുടെ ആന്തരീകാവയങ്ങളുടെ രാസപരശോധന ഫലത്തിനായി കാത്തിരിക്കുയാണ് അന്വേഷണ സംഘം. ഉത്രയെ കൊല്ലാനുള്ള സൂരജിന്റെ ആദ്യ ശ്രമത്തിൽ പായസത്തിലാണ് ഉറക്കഗുളിക നൽകിത്. എന്നാൽ ആദ്യ ശ്രമത്തിൽ പാമ്പ് കടയേറ്റപ്പോൾ ഉത്ര ഉണരുകയും നിലവിളിക്കുകയും ചെയ്തു. അതുകൊണ്ട് രണ്ടാം ശ്രമത്തിൽ ജ്യൂസിൽ കൂടുതൽ മയക്ക […]

ഞാൻ കൊന്നിട്ടില്ല, ഉത്രയുടെ വീട്ടിൽ കുപ്പി കൊണ്ടുവച്ചത് പൊലീസ് ; മാധ്യമങ്ങൾക്ക് മുൻപ് പൊട്ടിക്കരഞ്ഞ് സൂരജ്

സ്വന്തം ലേഖകൻ പത്തനംതിട്ട: കേരള ജനതയുടെ ശ്രദ്ധയാകർഷിച്ച ഉത്ര കൊലപാതക കേസിൽ മുഖ്യപ്രതി സൂരജിനെ അടൂർ പാറക്കോട്ടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. വീട്ടിലെത്തിച്ചുള്ള തെളിവെടുപ്പിനിടെ സൂരജ് കുറ്റം വീണ്ടും നിഷേധിച്ചു. തുടർന്ന് സൂരജ് മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ഉത്രയെ താൻ കൊന്നിട്ടില്ലെന്നും ഉത്രയുടെ വീട്ടിൽ കുപ്പി കൊണ്ടുവച്ചത് പൊലീസാണെന്നും പൊലീസ് തന്നെ മർദ്ദിച്ച് കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നും സൂരജ് പൊട്ടിക്കരഞ്ഞ് പറഞ്ഞു. പൊലീസ് തന്നെ മർദ്ദിച്ചുവെന്നും അച്ഛനെയും സഹോദരിയെയും ഭീഷണിപ്പെടുത്തിയെന്നും സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. ഉത്രയെ കൊന്നത് താനാണെന്ന് സൂരജ് നേരത്തെ പൊലീസിനോട് കുറ്റംസമ്മതിച്ചിരുന്നു. സ്വത്ത് മോഹിച്ചാണ് […]

ഉത്രയെ കടിച്ചത് മൂർഖൻ തന്നെ ; ഉത്ര കൊലക്കേസിൽ പാമ്പിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി ; പാമ്പിന്റെ വിഷപ്പല്ല്, മസിൽ, എല്ല് എന്നിവ വിശദ പരിശോധനയ്ക്കായി ശേഖരിച്ചു

സ്വന്തം ലേഖകൻ കൊല്ലം : അഞ്ചലിൽ ഉത്ര കൊലക്കേസിൽ ഉത്രയെ കടിച്ച പാമ്പിന്റെ പോസ്റ്റുമോർട്ടം പൂർത്തിയായി. ഉത്രയെ കടിച്ചത് വിഷമുള്ള മൂർഖൻ പാമ്പ് തന്നെയാണെന്ന് പരിശോധന നടത്തിയ ഡോക്ടർമാർ പറഞ്ഞു. പാമ്പിന്റ ജഡം പുറത്തെടുത്ത് പാമ്പിന്റെ വിഷപ്പല്ല്, മസിൽ, എല്ല് എന്നിവയാണ് വിശദ പരിശോധനക്കായി ശേഖരിച്ചിരിക്കുന്നത്. ലഭിച്ച വസ്തുക്കൾ കേസിൽ ശക്തമായ തെളിവാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. പൊലീസ്, ഫൊറൻസിക്, മൃഗസംരക്ഷണം, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയത്. കൊലപാതകക്കേസിന് പുറമെ വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രതി സൂരജിനും സഹായി സുരേഷിനുമെതിരെ […]

ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും ; പോസ്റ്റുമോർട്ടം നടത്തുക ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വെറ്റിനറി ഡോക്ടർമാർ

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചലിൽ ഉത്രയെ കടിച്ച പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തും. ഫോറൻസിക് വിദഗ്ധരുടെ സാന്നിധ്യത്തിൽ വെറ്റിനറി ഡോക്ടർമാരാണ് ഇന്ന് പാമ്പിന്റെ ജഡം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തുക. കേസുമായി ബന്ധപ്പെട്ട് ശാസ്ത്രീയ തെളിവെടുപ്പിന്റെ ഭാഗമായാണ് പോസ്റ്റ്‌മോർട്ടം നടത്തുന്നത്. ഉഗ്രവിഷമുള്ള കരിമൂർഖന്റെ കടിയേറ്റാണ് ഉത്ര മരണപ്പെടുന്നത്. ഉത്രയുടെ കൊലപാതകത്തിന് കാരണം ഭർത്താവ് സൂരജ് ആണ് കൊലയ്ക്കു പിന്നിലെന്ന് തെളിഞ്ഞിരുന്നു. പ്രതി സൂരജിനെ നാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്താൻ വിഷമുള്ള പാമ്പിനെ പതിനായിരം രൂപ പണം നൽകി വാങ്ങുകയായിരുന്നു സൂരജ്. സൂരജിന് […]

നീ പാമ്പിനെ കൊണ്ടുവന്ന ജാർ എവിടെ ഒളിപ്പിച്ചുവെന്ന എസ്. ഐ പുഷ്പകുമാറിന്റെ ചോദ്യത്തിന് മുന്നിൽ സൂരജ് പകച്ച് നിന്നു ; സൂരജിന്റെ ഫോൺ കൂടി പരിശോധിച്ചതോടെ ഉത്രയുടെ മരണം കൊലപാതകമെന്ന് ഉറപ്പിച്ചിച്ചു : ഉത്ര കൊലക്കേസിൽ ഹീറോ ആയി മാറിയത് അഞ്ചൽ എസ്.ഐ പുഷ്പകുമാർ

സ്വന്തം ലേഖകൻ കൊല്ലം: അഞ്ചലിലെ ഉത്ര കൊലക്കേസിൽ പ്രധാന പ്രതിയായ ഉത്രയുടെ ഭർത്താവ് സൂരജും കൂട്ടാളി ചാവർകാവ് സുരേഷും പിടിയിലായത് കേരള പൊലീസിന്റെ ചരിത്രത്തിലെ മറ്റൊരു പൊൻതൂവൽ ആയി മാറിയിരുന്നു. കേരളജനതയുടെ ശ്രദ്ധ പിടിച്ചുപറ്റിയ ഉത്രക്കൊലക്കേസിൽ ഉത്ര മരിച്ചതിന്റെ രണ്ടാം ദിനം തന്നെ ഇതൊരു കൊലപാതകമാണെന്നും ഭർത്താവ് സൂരജ് തന്നെയാണ് കൊലപ്പെടുത്തിയതെന്നും മനസിലാക്കിയ അഞ്ചൽ സബ് ഇൻസ്‌പെക്ടർ പുഷ്പകുമാറാണ് ഈ സംഭവത്തിലെ യാഥാർഥ ഹീറോയായി മാറിയിരിക്കുന്നത്. ഉത്ര മരിച്ച ദിവസം സംഭവ സ്ഥലം സന്ദർശിച്ച പുഷ്പകുമാറിന് മരണത്തിൽ സംശയം തോന്നിയിരുന്നു. തുടർന്ന് സംഭവ ദിവസം […]

കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് കൈമാറാൻ ഉത്തരവ് ; നടപടി വനിതാ കമ്മിഷന്റെ ഇടപെടലിനെ തുടർന്ന്

സ്വന്തം ലേഖകൻ കൊല്ലം:അഞ്ചലിൽ ഭർത്താവ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കുഞ്ഞിനെ ഉത്രയുടെ മാതാപിതാക്കൾക്ക് തന്നെ കൈമാറാൻ കൊല്ലം ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ ഉത്തരവ്. വനിതാകമ്മീഷന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. ഉത്രയുടെ വീട്ടിലായിരുന്നു നേരത്തെ ഒരു വയസ് പ്രായമുള്ള കുഞ്ഞ് ഉണ്ടായിരുന്നത്. എന്നാൽ ഉത്രയുടെ മരണശേഷം കോടതിയുടെ അനുമതിയോടെ കുഞ്ഞിനെ സൂരജ് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ഉത്രയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതോടെ കുഞ്ഞിനെ തിരികെ വേണമെന്നാവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കൾ ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ സമീപിച്ചിരുന്നു. കൊല്ലപ്പെട്ട ഉത്രയുടെ മകനെ വിട്ട് കിട്ടണമെന്നും സൂരജിന്റെ കുടുംബം […]