play-sharp-fill

തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം ; മൂന്നു വീടുകളിലേക്ക് തീപടർന്നു ; ഫയർ ഫോഴ്സ് തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു ; ആളുകളെ ഒഴിപ്പിക്കുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ തീപിടുത്തം. എം വി അപ്പൻ റോഡിലുള്ള വഴുതക്കാട് അക്വേറിയത്തിലാണ് തീ പിടുത്തം ഉണ്ടായത് . ഒരാളെ രക്ഷപ്പെടുത്തി. രണ്ടുപേർ കുടുങ്ങിക്കിടക്കുന്നു. അഗ്നിശമന സേനയുടെ നാല് യൂണിറ്റുകൾ വിവിധ ഭാഗങ്ങളിൽ നിന്നായി തീ അണക്കാനുള്ള ശ്രമം തുടരുകയാണ് . നിരവധി വീടുകളുള്ള സ്ഥലമായതിനാൽ മറ്റുള്ള വീടുകളിലേക്ക് തീ പടരാതിരിക്കാനാണ് അഗ്നിശമന സേന ശ്രമിക്കുന്നത്. മറ്റ് യൂണിറ്റുകളിൽ നിന്ന് കൂടുതൽ ഫയർ യൂണിറ്റുകൾ എത്തിക്കും Updating

വിവാഹ വാഗ്ദാനം നൽകി പീഡനം ; പെൺകുട്ടിയുടെ പരാതിയിൽ ഒളിവിൽ കഴിഞ്ഞിരുന്ന 22കാരൻ പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ. ആര്യനാട് സ്വദേശി അനന്തു (22) ആണ് കിളിമാനൂർ പോലീസ് പിടിയിലായത്. കോളേജിൽ പഠിക്കുന്ന കാലം മുതൽ പെൺകുട്ടിയും പ്രതിയും സുഹൃത്തുക്കൾ ആയിരുന്നു. തുടർന്ന് പെൺകുട്ടിയെ വിവാഹം കഴിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. പ്രതി പെൺകുട്ടിയെ ബൈക്കിൽ കയറ്റി വർക്കല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയും വിവാഹം കഴിക്കാതെ ഒഴിഞ്ഞു മാറുകയുമായിരുന്നു. തുർന്ന് പെൺകുട്ടി വനിതാ സെല്ലിൽ പരാതി നൽകിയതിനെ തുടർന്ന് പ്രതി ഒളിവിൽ പോവുകയും ചെയ്തു. തുടർന്ന് […]

കളിച്ചുകൊണ്ടിരിക്കെ ബാറ്ററി വിഴുങ്ങി ; രണ്ടു വയസ്സുകാരന്റെ വയറ്റിൽ നിന്നും ബാറ്ററി പുറത്തെടുത്തു ; അപകടം ഒഴിവാക്കിയത് അടിയന്തര ചികിത്സ

സ്വന്തം ലേഖകൻ തിരുവനന്തപുരം: കളിച്ചുകൊണ്ടിരിക്കെ ബാറ്ററി വിഴുങ്ങി. രണ്ട് വയസുകാരന്‍റെ വയറ്റില്‍ കുടുങ്ങിയ ബാറ്ററി പുറത്തെടുത്തു . നെയ്യാറ്റിന്‍കര മാര്‍ത്താണ്ഡം സ്വദേശിയായ ഋഷികേശിന്‍റെ വയറ്റില്‍ നിന്നുമാണ് എന്‍ഡോസ്കോപ്പിയിലൂടെയാണ് ബാറ്ററി പുറത്തെടുത്തത്. തിരുവനന്തപുരം നിംസ് ആശുപത്രിയിൽ നൽകിയ അടിയന്തര ചികിത്സയിലൂടെയാണ് ബാറ്ററി പുറത്തെടുക്കാനായത്. ഒന്നര സെന്‍റിമീറ്റര്‍ വ്യാസവും അഞ്ച് സെന്‍റിമീറ്റര്‍ നീളവുമുള്ള എവറെഡി പെന്‍സില്‍ ബാറ്ററിയാണ് ഋഷികേശിന്‍റെ വയറ്റിലുണ്ടായിരുന്നത്. വയറ്റില്‍ ഇതിന്‍റെ അറ്റം പൊടിഞ്ഞ നിലയിലായിരുന്നു. അടിയന്തര ചികിത്സ നടത്തിയതിനാലാണ് കുട്ടി രക്ഷപ്പെട്ടതെന്ന് നിംസ് മെഡിസിറ്റിയിലെ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ജയകുമാര്‍ പറയുന്നു. കുട്ടിയുടെ […]

നാടെങ്ങും “തല്ലുമാല” മയം ; തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ യുവാക്കളുടെ കൂട്ടയടി ; ബാറിൽ തുടങ്ങിയ തർക്കമാണ് ആശുപത്രി വളപ്പിൽ തല്ലിത്തീർത്തത് ; സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

തിരുവനന്തപുരം : തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടൽ . ബാറിൽ തുടങ്ങിയ തർക്കമാണ് ആശുപത്രി പരിസരത്തെ സംഘർഷത്തിലേക്കു നയിച്ചത്. ഇന്നലെ രാത്രിയിലുണ്ടായ സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. ഏറ്റുമുട്ടലിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്ന് വ്യക്തമല്ല. ആശുപത്രി വളപ്പിൽ രാത്രി സംഘർഷം ഉണ്ടായതിൽ പരാതി നൽകുമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

അപവാദം പ്രചരിപ്പിച്ചത് ചോദ്യം ചെയ്തു ; വീട്ടമ്മയുടെ സ്കൂട്ടറിന് തീയിട്ട് അ യൽവാസി ; തീ അണയ്ക്കാതിരിക്കാൻ ടാങ്കിലെ വെള്ളം തുറന്നു വിട്ടു ; വീട്ടമ്മയുടെ പരാതിയിൽ യുവാവ് പിടിയിൽ

തിരുവനന്തപുരം:വാക്കുതർക്കത്തെ തുടർന്ന് വീട്ടമ്മയുടെ സ്കൂട്ടറിന് തീയിട്ട് അയൽവാസി. അപവാദം പ്രചരിപ്പിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനം എന്നാണ് വീട്ടമ്മയുടെ പരാതി. കഴക്കൂട്ടം കണിയാപുരം കണ്ടലിലാണ് സംഭവം. പുത്തൻകടവ് സ്വദേശിനി ഷാഹിനയുടെ വീട്ടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടര്‍ കഴിഞ്ഞ ദിവസം കത്തി നശിച്ചിരുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടിനുള്ളിൽ പുക നിറഞ്ഞത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് സ്കൂട്ടർ കത്തുന്നത് കണ്ടത്.രാത്രി തീയണക്കാതിരിക്കാൻ വീട്ടിലെ പൈപ്പ് തുറന്നുവിട്ട ശേഷമാണ് സ്കൂട്ടർ കത്തിച്ചത്. വീട്ടുകാരുടെ ബഹളം കേട്ട് എത്തിയ നാട്ടുകാരാണ് തീ അണച്ചത്. ഇതിനിടെ സ്കൂട്ടർ പൂർണമായും […]

കോവളത്ത് വിദേശ വനിതയുടെ കൊലപാതകം ; പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, പ്രായം പരിഗണിച്ച് ഇളവ് തേടി പ്രതിഭാഗം ; ശിക്ഷാ വിധി നാളത്തേയ്ക്ക് മാറ്റി;

തിരുവനന്തപുരം : കോവളത്ത് വിദേശ വനിതയെ കഞ്ചാവ് നല്‍കി മയക്കിയ ശേഷം ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ പ്രതികളുടെ ശിക്ഷാ വിധി നാളത്തേയ്ക്ക് മാറ്റി. അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ കേസായി പരിഗണിച്ച് പ്രതികള്‍ക്ക് വധശിക്ഷ വിധിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. പ്രതികളായ ഉമേഷ്, ഉദയകുമാർ എന്നിവർ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി ഇന്ന് കേസ് പരിഗണിച്ചിരുന്നു. കൊലപാതകം, ബലാത്സംഗം, ലഹരി വസ്തു ഉപയോഗം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ തെളിഞ്ഞത്. കുറ്റബോധമുണ്ടോ എന്ന് കോടതി പ്രതികളോട് ചോദിച്ചു. ഞങ്ങൾക്ക് ജീവിക്കണമെന്നായിരുന്നു […]

ഡോക്ടറെയും പൊലീസുകാരെയും അസഭ്യം വിളിച്ച സൈനികന് ജാമ്യം ; ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്

തിരുവനന്തപുരം : പാങ്ങോട് സ്വകാര്യ ആശുപത്രിയിലെ അതിക്രമത്തിൽ സൈനികൻ വിമൽ വേണുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധി വിട്ടു പോകരുതെന്ന ഉപാധിയിലാണ് വിമൽ വേണുവിന് ജാമ്യം ലഭിച്ചത്. നെടുമങ്ങാട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡോക്ടറെ കയ്യേറ്റം ചെയ്തെന്നും വനിതാ ജീവനക്കാരെയും പൊലീസുകാരെയും അസഭ്യം വിളിച്ചുവെന്നുമാണ് ഇയാൾക്കെതിരായ കേസ്. പൊലീസുകാരെ അസഭ്യം വിളിച്ച സൈനികനെതിരെ തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം പാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം […]

നഗ്നവിഡിയോ പകര്‍ത്തി ഏഴുവര്‍ഷമായി നാല്‍പ്പതുകാരിയെ പീഡിപ്പിച്ചു; വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ അറസ്റ്റിൽ; പീഡനം ഐടി ആക്ട് എന്നിവ ചുമത്തിയാണ് കേസ്

തിരുവനന്തപുരം : വിവാഹവാഗ്ദാനം നല്‍കി നാല്‍പ്പതുകാരിയെ പീഡിപ്പിച്ച കേസിൽ വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒയെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാച്ചാണി സ്വദേശി സാബു പണിക്കരെയാണ് അറസ്റ്റ് ചെയ്തത്. നഗ്നവിഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തി ഏഴുവര്‍ഷമായി നാല്‍പ്പതുകാരിയെ പീഡിപ്പിച്ചു എന്നാണ് കേസ്‌. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം അരുവിക്കര പൊലീസാണ് കേസ് എടുത്തത്. പീഡനം, ഐ.ടി ആക്ട് എന്നിവ ചുമത്തിയാണ് വിജിലന്‍സ് ഗ്രേഡ് എസ്.സി.പി.ഒ സാബു പണിക്കർക്കെതിരെ കേസ് എടുത്തത്.

കത്ത് വിവാദം; പോലീസ് വലയം ഭേദിച്ച് മഹിളാമോർച്ച പ്രവർത്തകർ ; നഗരസഭയിലേക്ക് തള്ളിക്കയറി, പൊലീസ് ലാത്തി വീശി, ജലപീരങ്കി പ്രയോഗിച്ചു

തിരുവനന്തപുരം: കത്ത് വിവാദത്തിൽ നഗരസഭയിൽ പ്രതിഷേധം ശക്തമാകുന്നു. മേയർ ആര്യാ രാജേന്ദ്രന്റെ രാജി ആവശ്യപ്പെട്ട മഹിളാമോർച്ച പ്രവർത്തകർ നഗരസഭയിലേക്ക് തള്ളിക്കയറി. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധക്കാർക്ക് നേരെ ജലപീരങ്കിയും പ്രയോഗിച്ചു. ബി ജെ പി കൗൺസിലർമാർ നഗരസഭയിലെ മേയറുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചു. വിവാദ കത്തിനെച്ചൊല്ലി തുടർച്ചയായ മൂന്നാം ദിവസമാണ് നഗരസഭയിൽ പ്രതിഷേധമുണ്ടാകുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നഗരസഭയ്ക്ക് അകത്തും പുറത്തും വൻ പൊലീസ് സന്നാഹമേർപ്പെടുത്തിയിട്ടുണ്ട്. രാജി ആവശ്യം തമാശയാണെന്ന് മേയർ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു; റോഡ് മുറിച്ച് കടക്കവേയാണ് അപകടം; മൃതദേഹവുമായി പോയ ആംബുലൻസാണ് ഇടിച്ചത്

തിരുവനന്തപുരം: തിരുവനന്തപുരത്ത് അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് ഒരാൾ മരിച്ചു. വെഞ്ഞാറമ്മൂട് സ്വദേശി ഫസലുദ്ദീൻ ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയാണ് അപകടം നടന്നത്. വെഞ്ഞാറമൂട് മുസ്ലിം പള്ളിക്കും പോലീസ് സ്റ്റേഷനും അടുത്ത് വെച്ച് റോഡ് മുറിച്ചു കടക്കുകയായിരുന്നു ഫസലുദ്ദീൻ. ഇതിനിടെ അമിത വേഗത്തിലെത്തിയ ആംബുലൻസ് ഇടിക്കുകയായിരുന്നു. കിളിമാനൂരിൽ നിന്ന് മൃതദേഹവുമായി പോയ ആംബുലൻസാണ് ഇടിച്ചത്. പിന്നാലെ ഇയാളെ ഇതേ ആംബുലൻസിൽ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫസലുദ്ദീന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.