ഡോക്ടറെയും പൊലീസുകാരെയും അസഭ്യം വിളിച്ച സൈനികന് ജാമ്യം ; ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്

ഡോക്ടറെയും പൊലീസുകാരെയും അസഭ്യം വിളിച്ച സൈനികന് ജാമ്യം ; ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്

തിരുവനന്തപുരം : പാങ്ങോട് സ്വകാര്യ ആശുപത്രിയിലെ അതിക്രമത്തിൽ സൈനികൻ വിമൽ വേണുവിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. പാങ്ങോട് പൊലീസ് സ്റ്റേഷൻ പരിധി വിട്ടു പോകരുതെന്ന ഉപാധിയിലാണ് വിമൽ വേണുവിന് ജാമ്യം ലഭിച്ചത്. നെടുമങ്ങാട് ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഡോക്ടറെ കയ്യേറ്റം ചെയ്തെന്നും വനിതാ ജീവനക്കാരെയും പൊലീസുകാരെയും അസഭ്യം വിളിച്ചുവെന്നുമാണ് ഇയാൾക്കെതിരായ കേസ്.

പൊലീസുകാരെ അസഭ്യം വിളിച്ച സൈനികനെതിരെ തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരം പാങ്ങോടുള്ള സ്വകാര്യ ആശുപത്രിയിലാണ് സംഭവം നടന്നത്. കാലിൽ മുറിവുമായെത്തിയ ഇയാളാട് എന്ത് സംഭവിച്ചതാണെന്ന് ചോദിച്ചതിനായിരുന്നു അതിക്രമം നടത്തിയത്.