തിരുവനന്തപുരത്ത് ഇടറോഡുകളില്‍ പോലും ബാരിക്കേഡുകള്‍; എറണാകുളത്ത് ജനസഞ്ചാരം നിയന്ത്രിക്കാന്‍ എന്‍ട്രി/എക്സിറ്റ് പോയിന്റുകള്‍; മലപ്പുറത്ത് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ സത്യവാങ്മൂലത്തിനൊപ്പം റേഷന്‍ കാര്‍ഡ് കരുതണം; മേഖല തിരിച്ച് തൃശ്ശൂരും അടച്ചുപൂട്ടി; ട്രിപ്പ്ള്‍ ലോക്ക് ഡൗണില്‍ നിശ്ചലമായി നാട്

സ്വന്തം ലേഖകന്‍ കോട്ടയം: എറണാകുളം, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലകളില്‍ ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ സംബന്ധിച്ച് മാര്‍ഗരേഖ പുറത്തിറങ്ങി. നാലു ജില്ലകളിലാകും ട്രിപ്പിള്‍ ലോക്ഡൗണ്‍ എങ്കിലും കേരളത്തെ നിശ്ചലമാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകും. പലചരക്ക്, പഴം, പച്ചക്കറി, പാല്, മത്സ്യം, മാംസം, ഭക്ഷ്യവസ്തുക്കള്‍, മൃഗങ്ങളുടെ തീറ്റ, കോഴിത്തീറ്റ, കാലിത്തീറ്റ, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാം. ഹോം ഡെലിവറി ചെയ്യുന്ന കടകള്‍ ഉച്ചക്ക് രണ്ട് മണിക്ക് അടയ്ക്കണം. എറണാകുളത്ത് ജില്ലാ അതിര്‍ത്തികള്‍ അടച്ചു. കൂടുതല്‍ കോവിഡ് കേസുകളുള്ള മേഖലകളെ സോണുകളാക്കി തിരിച്ച് […]

ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാത്ത തലസ്ഥാനത്ത് ലോക് ഡൗൺ തുടരും ; നടപടി സമൂഹവ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗം പടരുന്ന സാഹചര്യത്തിൽ

  സ്വന്തം ലേഖകൻ തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടും രോഗവ്യാപനത്തിന് ശമനമില്ലാത്ത തിരുവനന്തപുരത്ത് ലോക്ക് ഡൗൺ തുടരും. സമൂഹവ്യാപന ക്ലസ്റ്ററുകൾക്ക് പുറത്തേക്കും രോഗം പടരുന്ന സാഹചര്യത്തിലാണ് ലോക് ഡൗൺ തുടരുമെന്ന് അധികൃതർ അറിയിച്ചിരിക്കുന്നത്. അതേസമയം, വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപക ലോക് ഡൗൺ വേണ്ടെന്നാണ് കഴിഞ്ഞ ദിവസം ചേർന്ന സർവകക്ഷിയോഗത്തിലെ നിർദേശം. തിരക്കിട്ട് തീരുമാനമെടുക്കേണ്ടെന്നും സമ്പൂർണലോക്ക്ഡൗൺ ഗുണകരമാകില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റിലും അഭിപ്രായം ഉയർന്നു. ട്രിപ്പിൾ ലോക്ക്ഡൗണായിട്ടും സമൂഹവ്യാപനം ആദ്യമായി റിപ്പോർട്ട് ചെയ്ത പൂന്തുറ, പുല്ലുവിള എന്നിവയ്ക്ക് പുറമെ […]

പൂന്തുറയിലെ സൂപ്പർ സ്‌പ്രെഡ് വ്യാജ പ്രചരണമെന്ന് നാട്ടുകാർ ; മാസ്‌ക് പോലും ധരിക്കാതെ ലോക് ഡൗൺ ലംഘിച്ച് തെരുവിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി സൂപ്പർ സ്‌പ്രെഡ് ഉണ്ടായ തിരുവനന്തപുരത്തെ പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് തെരുവിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം. പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ് എന്നത് വ്യാജ പ്രചരണമെന്ന് ആരോപിച്ചാണ് തെരുവിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം. ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പൊലീസ് അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവർത്തകരെ നാട്ടുകാർ തടഞ്ഞുവെന്നാണ് റിപ്പോർട്ട്. പൂന്തുറയിൽ പരിശോധിച്ച 500 സാമ്പിളുകളിൽ 115 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു. പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടും പൂന്തുറ വാർഡിൽ മാത്രം കടുത്ത […]