പൂന്തുറയിലെ സൂപ്പർ സ്‌പ്രെഡ് വ്യാജ പ്രചരണമെന്ന് നാട്ടുകാർ ; മാസ്‌ക് പോലും ധരിക്കാതെ ലോക് ഡൗൺ ലംഘിച്ച് തെരുവിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം

പൂന്തുറയിലെ സൂപ്പർ സ്‌പ്രെഡ് വ്യാജ പ്രചരണമെന്ന് നാട്ടുകാർ ; മാസ്‌ക് പോലും ധരിക്കാതെ ലോക് ഡൗൺ ലംഘിച്ച് തെരുവിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം

സ്വന്തം ലേഖകൻ

തിരുവനന്തപുരം : സംസ്ഥാനത്ത് ആദ്യമായി സൂപ്പർ സ്‌പ്രെഡ് ഉണ്ടായ തിരുവനന്തപുരത്തെ പൂന്തുറയിൽ ലോക്ഡൗൺ ലംഘിച്ച് തെരുവിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം. പൂന്തുറയിൽ സൂപ്പർ സ്‌പ്രെഡ് എന്നത് വ്യാജ പ്രചരണമെന്ന് ആരോപിച്ചാണ് തെരുവിലിറങ്ങി നാട്ടുകാരുടെ പ്രതിഷേധം.

ഭക്ഷണ സാധനങ്ങൾ വാങ്ങാൻ പൊലീസ് അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പരിശോധനയ്ക്കായി എത്തിയ ആരോഗ്യപ്രവർത്തകരെ നാട്ടുകാർ തടഞ്ഞുവെന്നാണ് റിപ്പോർട്ട്. പൂന്തുറയിൽ പരിശോധിച്ച 500 സാമ്പിളുകളിൽ 115 എണ്ണത്തിലും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൂന്തുറ മാത്രമല്ല മാണിക്യവിളാകത്തും വലിയ പള്ളിയിലും എല്ലാം കൊവിഡ് റിപ്പോർട്ട് ചെയ്തിട്ടും പൂന്തുറ വാർഡിൽ മാത്രം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയെന്നും അവശ്യ സാധനങ്ങൾ പോലും കിട്ടാനില്ലെന്നുമാണ് നാട്ടുകാരുടെ ആരോപണം.

ട്രിപ്പിൾ ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ തൊട്ടടുത്ത പ്രദേശത്തെ കടകളിൽ പോയി സാധനങ്ങൾ വാങ്ങാൻ പോലും പൊലീസ് അനുമതി നൽകുന്നില്ലെന്നാണ് പരാതി.

പൂന്തുറയെന്നത് അടുത്തടുത്ത് ആളുകൾ തിങ്ങിപ്പാർക്കുന്ന തീരദേശമേഖലയാണ്. അതുകൊണ്ട് രോഗവ്യാപന സാധ്യത വളരെ കൂടുതലാണെന്നാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും വിലയിരുത്തൽ.