play-sharp-fill

വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകിയില്ല; ട്രാവൻകൂർ സിമന്റ്‌സിന്റെ കാക്കനാട്ടെ സ്ഥലം ജപ്തി ചെയ്തു; ജപ്തി ചെയ്തത് എറണാകുളം ജില്ലാ കളക്ടർ

സ്വന്തം ലേഖകൻ കോട്ടയം: വിരമിച്ച ജീവനക്കാരുടെ ആനുകൂല്യം ഇനിയും നൽകാതെ വന്നതോടെ ഏറ്റുമാനൂർ ലേബർ കോടതി ഉത്തരവ് അനുസരിച്ച് എറണാകുളം ജില്ലാ കളക്ടർ ട്രാവൻകൂർസിമന്റ്‌സിന്റെ കാക്കനാട്ടെ സ്ഥലം ജപ്തി ചെയ്തു. അഞ്ചു വർഷത്തിലേറെയായി സർവീസിൽ നിന്നും വിരമിച്ച ജീവനക്കാർക്ക് ആനൂകൂല്യങ്ങൾ ഒന്നും നൽകാത്ത സാഹചര്യയത്തിലാണ് ഇപ്പോൾ തൊഴിലാളികൾ നൽകിയ കേസിനെ തുടർന്ന് ജപ്തിയിലേയ്ക്കു കടന്നിരിക്കുന്നത്. ഇതിനിടെ സർവീസിൽ നിന്നും വിരമിച്ച 110 തൊഴിലാളികളിൽ 35 പേരാണ് കേസ് ഫയർ ചെയ്തിരുന്നത്. ട്രാവൻകൂർസിമന്റ്‌സിൽ സർവീസിൽ നിന്നും വിരമിച്ച തൊഴിലാളികൾ നേരത്തെ ഏറ്റുമാനൂർ ലേബർ കോടതിയെ സമീപിച്ചിരുന്നു. […]

ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങരുത് : ജോസ് .കെ.മാണി

സ്വന്തം ലേഖകൻ കോട്ടയം : നാട്ടകം ട്രാവൻകൂർ സിമന്റ്‌സ് ജീവനക്കാരുടെ ശമ്പളം മുടങ്ങാതിരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കേരളാ കോൺഗ്രസ്സ് (എം) ചെയർമാൻ ജോസ് കെ.മാണി. ഇതുമായി ബന്ധപ്പെട്ട് നിവേദനം എം.പി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനും, ധനമന്ത്രി തോമസ് ഐസക്കിനും നൽകി. മഹാവ്യാധിയായ കോവിഡ് 19 ന്റെ സമൂഹവ്യാപനം തടയുന്നതിന് കേന്ദ്രസംസ്ഥാന സർക്കാരുകൾ പ്രഖ്യാപിച്ച ലോക്ക്ഡൗണിന്റെ പേരിൽ തൊഴിലാളികൾക്ക് ശമ്പളം മുടങ്ങരുത് എന്ന സർക്കാർ തീരുമാനത്തിന് എതിരായി പൊതുമേഖല സ്ഥാപനമായ നാട്ടകം ട്രാവൻകൂർ സിമന്റ്‌സിലെ ജീവനക്കാർക്ക് തന്നെ ശമ്പളം മുടങ്ങുന്ന […]