ഓടുന്ന ട്രെയിനിന് നേരെ കല്ലെറിഞ്ഞ സംഭവം ; യുവാക്കൾക്ക് ഒരുവർഷം കഠിന തടവ്

  സ്വന്തം ലേഖിക കണ്ണൂർ : ഓടുന്ന ട്രെയിനിന് നേരേ കല്ലെറിഞ്ഞ കേസിൽ മൂന്ന് യുവാക്കൾക്ക് ഒരു വർഷം കഠിന തടവ് ശിക്ഷ വിധിച്ചു .കണ്ണൂർ ഫസ്റ്റ് ക്ലാസ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്. മാടായി സി.എസ്.ഐ. ചർച്ചിനടുത്ത സുലൈമാൻ ഹാജി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന പാടിക്കൽ സി.എച്ച്.അൽഅമീൻ (23), ഏഴോം പുല്ലാഞ്ഞിയിട നെരുവമ്പ്രത്തെ ചിറക്കൽ ഹൗസിൽ സി.ഷാഹിദ് (23), പഴയങ്ങാടി കോഴിബസാറിലെ താഴത്തും കണ്ടിയിൽ ടി.കെ.ഷഫീഖ് (24) എന്നിവരെയാണ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രുഗ്മ എസ്.നായർ ശിക്ഷിച്ചത്. 2015 നവംബർ 23നാണ് കേസിനാസ്പദമായ സംഭവം നടന്നത് […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ട്രാക്കിൽ അറ്റകുറ്റപ്പണി ; ട്രെയിനുകൾ ഭാഗീകമായി റദ്ദാക്കി

  സ്വന്തം ലേഖിക തൃശൂർ: എറണാകുളം-വള്ളത്തോൾ നഗർ സ്റ്റേഷനുകൾക്കിടയിലെ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു മുതൽ ട്രെയിൻ ഗതാഗതം ഭാഗികമായി റദ്ദാക്കി. കോയമ്പത്തൂർ-തൃശൂർ പാസഞ്ചർ(56605) തിങ്കൾ, ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിലും, തൃശൂർ-കണ്ണൂർ പാസഞ്ചർ(56603) ചൊവ്വ, ബുധൻ, ശനി, ഞായർ ദിവസങ്ങളിലും തൃശൂരിനും ഷൊർണൂരിനും ഇടയിൽ സർവീസ് അവസാനിപ്പിക്കും. എറണാകുളം ഗുരുവായൂർ പാസഞ്ചർ(56376) തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലും, ഗുരുവായൂർ-പുനലൂർ പാസഞ്ചർ(56365) ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിലും, പുനലൂർ-ഗുരുവായൂർ പാസഞ്ചർ(56366) തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലും, ഗുരുവായൂർ-എറണാകുളം പാസഞ്ചർ(56371) ചൊവ്വ, ബുധൻ, ശനി ദിവസങ്ങളിലും […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; ക്രിസ്മസ്,പുതുവത്സര യാത്രാ പാക്കേജുകളുമായി ഐ.ആർ.സി.ടി.സി

  സ്വന്തം ലേഖിക കൊച്ചി: ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ചുള്ള ആഭ്യന്തര, വിദേശ യാത്രാ പാക്കേജുകൾ ഐ.ആർ.സി.ടി.സി പ്രഖ്യാപിച്ചു. ഭാരത് ദർശൻ ടൂറിസ്റ്റ് ട്രെയിൻ യാത്ര ഡിസംബർ 20ന് പുറപ്പെട്ട് 30ന് തിരിച്ചെത്തും. ഹൈദരാബാദ്, അജന്ത, എല്ലോറ, സ്റ്റാച്യൂ ഒഫ് യൂണിറ്റി, അഹമ്മദാബാദ്, ഗോവ എന്നിവിടങ്ങൾ സന്ദർശിക്കുന്ന പാക്കേജാണിത്. മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് തുടങ്ങിയ സ്റ്രേഷനുകളിൽ നിന്ന് ട്രെയിനിൽ പ്രവേശിക്കാം. ടിക്കറ്ര് നിരക്ക് 11,680 രൂപ. ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങളിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കുന്ന […]

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; തിങ്കളാഴ്ച മുതൽ ട്രെയിൻ സമയത്തിന് മാറ്റം

  സ്വന്തം ലേഖകൻ തിരുവനന്തപുരം: തിങ്കളാഴ്ച മുതൽ യാത്രയ്ക്ക് ഇറങ്ങുന്നവർ ശ്രദ്ധിക്കുക. ഇരിങ്ങാലക്കുട മുതൽ ചാലക്കുടി വരെ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. തിങ്കളാഴ്ച മുതലാണ് നിയന്ത്രണം വരിക. തിങ്കളാഴ്ചയും, 28 മുതൽ ഡിസംബർ ഒന്നുവരെയാണ് നിയന്ത്രണം. അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഗുരുവായൂരിൽ നിന്നുള്ള ചെന്നൈ എഗ്മൂർ ഒരു മണിക്കൂർ വൈകിയാവും പുറപ്പെടുക. കണ്ണൂർ – എറണാകുളം ഇന്റർസിറ്റി തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരത്തേക്കുള്ള മംഗലാപുരം എക്‌സ്പ്രസ് ഒരു മണിക്കൂറും, അമൃത അര മണിക്കൂറും, വേരാവൽ എക്‌സ്പ്രസ് 1.50 മണിക്കൂറും വൈകും. കൊച്ചുവേളിയിലേക്കുള്ള […]

ട്രെയിൻ ഗതാഗത നിയന്ത്രണം ; സംസ്ഥാനത്ത് പാളത്തിന്റെ അറ്റകുറ്റപണിയെ തുടർന്ന് ഡിസംബർ ഒൻപത് വരെ ട്രെയിനുകൾ വഴി തിരിച്ചു വിടുന്നു

  സ്വന്തം ലേഖിക തിരുവനന്തപുരം : സംസ്ഥാനത്ത് ഡിസംബർ ഒൻപത് വരെ ട്രെയിൻ ഗതാഗത നിയന്ത്രണം. ട്രെയിനുകൾ വഴിതിരിച്ചു വിടുന്നു.ആലപ്പുഴവഴിയുള്ള മൂന്ന് ട്രെയിനുകളാണ് ഡിസംബർ ഒൻപത് വരെ കോട്ടയംവഴി തിരിച്ചുവിടുന്നത്. പാളത്തിലെ അറ്റകുറ്റപ്പണിയെ തുടർന്നാണ് ട്രെയിനുകൾ വഴിതിരിച്ചുവിടുന്നത്. ട്രെയിൻ നമ്പർ 16603 മംഗളൂരു-തിരുവനന്തപുരം മാവേലി എക്സ്പ്രസ് ശനിയാഴ്ചമുതൽ കോട്ടയംവഴിയാണ് ഓടുക. എറണാകുളം ടൗണിൽ നിർത്തുന്ന ട്രെയിനിന് കോട്ടയം, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. നവംബർ 21, 28, ഡിസംബർ അഞ്ച് തീയതികളിൽ ട്രെയിൻ ആലപ്പുഴവഴിതന്നെ ഓടും. ട്രെയിൻ നമ്പർ 12432 നിസാമുദ്ദീൻ-തിരുവനന്തപുരം രാജധാനി എക്സ്പ്രസും കോട്ടയംവഴിയാണ് […]

ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, പരിക്കേറ്റ ആറ് പേർ ആശുപത്രിയിൽ

ഹൈദരാബാദ്: റെയിൽവെ സ്‌റ്റേഷനിൽ ട്രെയിനുകൾ കൂട്ടിയടിച്ചു. അപകടത്തിൽ പരിക്കേറ്റ ആറ് പേർ ആശുപത്രിയിൽ. ഹൈദരാബാദ് കച്ചെഗൗഡ റെയിൽവേ സ്റ്റേഷനിൽ തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. ഹുന്ദ്രി ഇന്റർസിറ്റി എക്‌സ്പ്രസും ഹൈദരാബാദ് ലോക്കൽ പാസഞ്ചറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ആറുപേരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സിഗ്നൽ പ്രശ്‌നമാണ് അപകടത്തിന് കാരണം. ഒരു ട്രാക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ട്രെയിനിന് പിന്നിൽ അതേ ട്രാക്കിലെത്തിയ മറ്റൊരു ട്രെയിൻ ഇടിക്കുകയായിരുന്നു. രണ്ട് ട്രെയിനുകളും ട്രാക്കിലൂടെ പതിയെ സഞ്ചരിച്ചതിനാൽ വൻ ദുരന്തം തലനാരിഴയ്ക്ക് വഴിമാറികയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താൻ […]

അറ്റക്കുറ്റപ്പണി ; ട്രെയിനുകൾ രണ്ട് ദിവസം വൈകിയോടും

  സ്വന്തം ലേഖിക. തിരുവനന്തപുരം: അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ട് ദിവസം ട്രെയിനുകള്‍ വൈകി ഓടുമെന്ന് റെയില്‍വേ അധികൃതർ അറിയിച്ചു . ഒക്ടോബര്‍ 21, 22 തീയതികളിലാണ് ട്രെയിനുകള്‍ വൈകി ഓടുന്നത്. നാഗര്‍കോവില്‍-ബാംഗ്ലൂര്‍ എക്‌സ്പ്രസ് ഒരു മണിക്കൂറാണ് ഈ ദിവസങ്ങളില്‍ പിടിച്ചിടുക. നാഗര്‍കോവില്‍- എംജിആര്‍ ചെന്നൈ വീക്ക്‌ലി എക്‌സ്പ്രസ് തിങ്കളാഴ്ച 30 മിനിറ്റ് പിടിച്ചിടും. നാഗര്‍കോവില്‍-കോയമ്ബത്തൂര്‍ എക്‌സ്പ്രസ് 35 മിനിറ്റും, ചെന്നൈ എഗ്മോര്‍-കൊല്ലം അനന്തപുരി എക്‌സ്പ്രസ് 40 മിനിറ്റും വൈകിയായിരിക്കും ഓടുക. ഒക്ടോബര്‍ 22ന് ഗുരുവായൂര്‍ എക്‌സ്പ്രസ് രണ്ടേകാല്‍ മണിക്കൂര്‍ ആണ് പിടിച്ചിടുക. അമൃത […]

ട്രാക്കിൽ അറ്റക്കുറ്റപ്പണി ; ട്രെയിനുകൾ 12 ന് വൈകും

  സ്വന്തം ലേഖിക തിരുവനന്തപുരം: കായംകുളം – കൊല്ലം സെക്ഷനിൽ റെയിൽവേ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 12 ന് ട്രെയിനുകൾ വൈകി ആയിരിക്കും ഓടുക. പല ട്രെയിനുകളും മണിക്കൂറുകളോളം വൈകാൻ സാധ്യതയുണ്ടെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. ഇതിനുപുറമെ ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി. വൈകിയോടുന്ന ട്രെയിൻ വിവരങ്ങൾ : പാലക്കാട് – തിരുനെൽവേലി പാലരുവി എക്‌സ്പ്രസ്, ഗുരുവായൂർ – ചെന്നൈ എഗ്മോർ എക്‌സ്പ്രസ് എന്നിവ ഈ സെക്ഷനിൽ 1.05 മണിക്കൂർ വീതം വൈകും. കോട്ടയം വഴിയുള്ള എറണാകുളം – കൊല്ലം പാസഞ്ചർ കായംകുളം മാത്രമായിരിക്കും […]