വൺവേ തെറ്റിച്ച് കാറുമായെത്തി..! വാഹനം നീക്കാനോ, പിറകിലേക്ക് എടുക്കാനോ സമ്മതിച്ചില്ല..! ഒരു മണിക്കൂറോളം ഗതാ​ഗതക്കുരുക്ക്; അഭിഭാഷകയ്‌ക്കെതിരെ കേസ്

സ്വന്തം ലേഖകൻ തൃശൂർ: വൺവേ തെറ്റിച്ച് വാഹനം ഓടിച്ചതിനെ തുടർന്ന് ഗതാഗത തടസ്സമുണ്ടാക്കിയ അഭിഭാഷകയ്ക്കെതിരെ കേസ് . തൃശൂർ വെള്ളങ്കല്ലൂർ ജങ്ഷന് സമീപം ​ഗതാ​ഗതക്കുരുക്കുണ്ടായത് . ഒരു മണിക്കൂറോളമാണ് ബസു ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ ​വഴിയിൽ കുടുങ്ങിയത്. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. കുറുക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ഭാഗത്ത് സംസ്ഥാന ഹൈവേയിൽ വിവിധ ഇടങ്ങളിലായി റോഡ് പണി നടക്കുന്നുണ്ട്. ഈ പാതയിൽ വെള്ളാങ്കല്ലൂർ ഭാഗത്തുനിന്ന് ഉൾപ്പെടെ വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. ഇവിടെ വഴി തിരിഞ്ഞ് പോകുന്നതിനായി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ആളൂർ […]

കഞ്ഞിക്കുഴിയിലെ കുരുക്കഴിക്കാന്‍ ട്രാഫിക് പൊലീസ് മാത്രം വിചാരിച്ചാൽ പോരാ; ബസ് സ്റ്റാന്‍ഡ് ഉണ്ടായിട്ടും തുറന്ന് കൊടുക്കാതെ നഗരസഭ; നടപടി വൈകിപ്പിക്കുന്നതിന് പിന്നില്‍ ഒരു വിഭാഗം വ്യാപാരികളുടെയും നഗരസഭയുടേയും ഒത്തുകളി

സ്വന്തം ലേഖകന്‍ കോട്ടയം: ജില്ലയില്‍ മനോരമ-ഈരയില്‍ക്കടവ് ജംഗ്ഷനില്‍ ട്രാഫിക് പൊലീസ് നടപ്പാക്കിയ ഗതാഗത പരിഷ്‌കാരങ്ങള്‍ വന്‍വിജയമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയത്തെ ഏറ്റവും തിരക്കുള്ള ജംഗ്ഷനായ കഞ്ഞിക്കുഴിയിലും ട്രാഫിക് പൊലീസ് ഗതാഗത പരീക്ഷണങ്ങള്‍ നടപ്പിലാക്കിയത്. പക്ഷേ, ഇത്തവണ കണക്ക് കൂട്ടലുകള്‍ തെറ്റി. നിരത്തിലിറങ്ങിയരെ കൂടുതല്‍ കുരുക്കിലാക്കാന്‍ മാത്രമാണ് പുതിയ പരിഷ്‌കാരങ്ങള്‍ ഉപകാരപ്പെട്ടത്. കഞ്ഞിക്കുഴി ജംഗ്ഷനിലെ തിരക്കിന്റെ പ്രധാനകാരണം അടുത്തടുത്തായി സ്ഥിതി ചെയ്യുന്ന മൂന്ന് ബസ് സ്റ്റോപ്പുകളാണ്. മുട്ടമ്പലം- കൊല്ലാട്, പുതുപ്പള്ളി-കറുകച്ചാൽ , മണര്‍കാട്- പാമ്പാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ക്ക് സ്റ്റോപ്പനുവദിച്ചിരിക്കുന്നത് ഏറ്റവും തിരക്കുള്ള വഴികളിലാണ്. ബസുകള്‍ക്ക് റോഡരുകിൽ […]

എംസി റോഡില്‍ ഗുണ്ടാ വിളയാട്ടം; മുക്കാല്‍ മണിക്കൂര്‍ ഗതാഗതം സ്തംഭിച്ചു; മെഡിക്കല്‍ കോളേജില്‍ വൈദ്യപരിശോധനയ്‌ക്കെത്തിച്ച അക്രമികള്‍ അത്യാഹിത വിഭാഗം അടിച്ചു തകര്‍ത്തു; അക്രമം കഞ്ചാവ് ലഹരിയില്‍; ദൃശ്യങ്ങള്‍ തേര്‍ഡ് ഐ ന്യൂസിന്

സ്വന്തം ലേഖകന്‍ കോട്ടയം: ഏറ്റുമാനൂര്‍ നൂറ്റൊന്ന് കവലയില്‍ ഗുണ്ടാ വിളയാട്ടം.പ്രദേശവാസികളായ രണ്ട് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ ബൈക്കിന് മുന്നില്‍ പോയ ടോറസ് ലോറി ഡ്രൈവറുമായ് ഉണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന്, നടുറോഡില്‍ വച്ച് ടോറസിന്റെ താക്കോല്‍ യുവാക്കള്‍ ബലമായി പിടിച്ചു വാങ്ങുകയായിരുന്നു. ഇതേത്തുടര്‍ന്ന് മുക്കാല്‍ മണിക്കൂറാണ് ഏറ്റുമാനൂര്‍ നൂറ്റൊന്ന് കവലയില്‍ ഗതാഗതം സ്തംഭിച്ചത്. താക്കോല്‍ പിടിച്ചു വാങ്ങിയ യുവാക്കള്‍, ബ്ലോക്ക് വകവയ്ക്കാതെ താക്കോലുമായി നാഷണല്‍ ബാറില്‍ പോയി മദ്യപിച്ചു. അവിടെയും ഇവര്‍ പ്രശ്‌നങ്ങളുണ്ടാക്കി. പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇവര്‍ കടന്നു കളയുകയായിരുന്നു. പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് […]