സര്‍വ്വീസ് നടത്താനുള്ള ഒരു രേഖയുമില്ല, വ്യാജ നമ്പറുമായി വിദ്യാര്‍ത്ഥികളുമായി എത്തിയ ടൂറിസ്റ്റ് ബസ് പിടിയില്‍

രേഖകളില്ലാതെ വ്യാജ നമ്പർ ഉപയോഗിച്ച് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ് കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് പിടികൂടി. തിരുവനന്തപുരത്തു നിന്നും വിദ്യാർത്ഥികളുമായി വിനോദയാത്രക്ക് എത്തിയ സ്പാർടെൻസ് ബസാണ് പിടിച്ചെടുത്തത്. നികുതി അടച്ചിട്ടില്ല, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റില്ല, ഇൻഷുറൻസ് പരിരക്ഷയുമില്ല.  ഒരു വാഹനം റോഡില്‍ സര്‍വീസ് നടത്താൻ ആവശ്യമുള്ള ഒരു രേഖയുമില്ലാതെയാണ് കെ.എല്‍.74. 3303 നമ്പര്‍ സ്പാർടെൻസ് ടൂറിസ്റ്റ് ബസ് സര്‍വീസ് നടത്തിയത്. എല്ലാ രേഖകളുമുള്ള മറ്റൊരു ടൂറിസ്റ്റ് ബസിന്‍റെ നമ്പറിലായിരുന്നു ഈ ബസിന്‍റെ സര്‍വീസ്. യഥാര്‍ത്ഥ നമ്പര്‍ എഴുതിയത് മറച്ച് രേഖകളുള്ള ബസിന്‍റെ കെ.എല്‍.74.3915 എന്ന […]

കടുത്ത സാമ്പത്തിക പ്രതിസന്ധി ; ടൂറിസ്റ്റ് ബസ്സുകൾ വിൽക്കാൻ ഒരുങ്ങി ഉടമകൾ ; നിരത്തുകളിൽ നിന്ന് ചുരുങ്ങിയ കാലം കൊണ്ട് അപ്രത്യക്ഷമായത് മൂവായിരത്തോളം ബസ്സുകൾ

സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ്സ് ഉടമകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ബസ്സുകൾ കൂട്ടത്തോടെ വിൽപ്പന ആരംഭിച്ചു. മൂവായിരത്തോളം ബസ്സുകളാണ് സംസ്ഥാനത്തെ നിരത്തുകളിൽ നിന്ന് ചുരുങ്ങിയ കാലയളവിൽ അപ്രത്യക്ഷമായത്. വടക്കഞ്ചേരി അപകടത്തെത്തുടർന്ന് മോട്ടർ വാഹന വകുപ്പ് ഏർപ്പെടുത്തിയ പുതിയ നിയമങ്ങളാണ് ടൂറിസ്റ്റ് ബസ്സ് മേഖലക്ക് തിരിച്ചടിയായത്. കോവിഡ് മൂലം പൂർണമായും തകർന്ന ടൂറിസ്റ്റ് ബസ്സ് മേഖല പതിയെ ഉയർത്ത് എഴുന്നേൽക്കുമ്പേഴാണ് അപകടത്തിന്റെ പശ്ചാത്തലത്തിൽ അധികൃതർ നടപടികൾ കർശനമാക്കിയത്. ഇതോടെ പിടിച്ച് നിൽക്കാനാകാത്ത സ്ഥിതിയായി ബസ്സ് ഉടമകൾക്ക് .ഈ സാഹചര്യത്തിലാണ് കിട്ടുന്ന വിലക്ക് ബസ്സുകൾ വിൽക്കാൻ തീരുമാനിച്ചത്.ആന്ധ്രപ്രദേശ്, […]

ടൂറിസ്റ്റ് ബസുകൾക്ക് കണ്ടകശനി, ട്രാൻസ്പോർട്ടിന് അധിക വരുമാനം,​വിവാഹ, വിനോദയാത്രകൾക്ക് ബുക്കിംഗ് വർദ്ധിച്ചു.ബസ് ഉടമകളും തൊഴിലാളികളും പട്ടിണിയിൽ,പലരും ആത്മഹത്യയുടെ വക്കിൽ.

വടക്കഞ്ചേരി വാഹനാപകടത്തെത്തുടർന്ന് ടൂറിസ്റ്റ് ബസുകളുടെ ശബ്ദ, വെളിച്ച സംവിധാനങ്ങൾ ഉൾപ്പെടെ എക്സ്ട്രാ ഫിറ്റിംഗുകൾ അഴിച്ചുമാറ്രുകയും മോട്ടോർ വാഹന വകുപ്പ് പരിശോധന കടുപ്പിക്കുകയും ചെയ്തത് നേട്ടമായത് കെ.എസ്.ആർ.ടി.സിക്ക്. വിവാഹ, വിനോദയാത്രകൾക്ക് പലരും കെ.എസ്.ആർ.ടി.സിയുടെ സ്കാനിയ, ലോ ഫ്ലോർ എ.സി ബസുകളടക്കം ബുക്ക് ചെയ്തു തുടങ്ങി. കഴിഞ്ഞ ഒരുമാസത്തിനിടെ ഇതിലൂടെ 18 ലക്ഷം രൂപയുടെ വരുമാനം തിരുവനന്തപുരം സെൻട്രൽ ഡിപ്പോയ്ക്കുണ്ടായി. ഈ കാലയളവിൽ 63 ബസുകളാണ് മിനിമം വാടക നിരക്കിൽ സ്പെഷ്യൽ സർവീസിന് നൽകിയത്. കൊല്ലം എഴുകോൺ പൊരിക്കൽ സ്വദേശിയായ ബംഗളൂരുവിലെ ഐ.ടി ജീവനക്കാരൻ ഹേമന്തിന്റെ വിവാഹത്തിന് […]

ഏകീകൃത കളർ കോഡിൽ പ്രതിഷേധം: ഇന്ന് ടൂറിസ്റ്റ് ബസുടമകളുടെ സൂചനാ സമരം

ഏകീകൃത കളർ കോഡ് ധൃതി പിടിച്ച് നടപ്പാക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ടൂറിസ്റ്റ് ബസുടമകളുടെ സൂചനാ സമരം. തിരുവനന്തപുരത്ത് ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിന് മുന്നിലാണ് ധർണ. എറണാകുളത്ത് നെടുമ്പാശ്ശേരിയിൽ നടക്കുന്ന എൻഫോഴ്‌സ്‌മെന്‍റ് ഓഫീസർമാരുടെ കോൺഫറൻസ് വേദിയിലേക്ക് മാർച്ച് നടത്തും. എറണാകുളം, കോട്ടയം ജില്ലകളിലെ ടൂറിസ്റ്റ് ബസ് ഉടമകളും ജീവനക്കാരും തുടർന്ന് നടക്കുന്ന ധർണയിൽ പങ്കെടുക്കും. തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഡി.ടി.സി കേന്ദ്രങ്ങൾക്ക് മുന്നിലാണ് ധർണ. ഹൈക്കോടതിയിലെ കേസിലും ബസുടമകൾ കക്ഷി ചേരും. നിലവിലെ നിയമപ്രകാരം 2022 ജൂണ്‍ മുതലാണ് ഏകീകൃത നിറം ഏര്‍പ്പെടുത്തിയത്. അതിനുശേഷം രജിസ്റ്റര്‍ ചെയ്യുന്ന […]

ടൂറിസ്റ്റ് ബസുകൾക്ക് ഇനി അലങ്കാരപ്പണികൾ പാടില്ല ; ഏകീകൃത നിറം നിർബന്ധമാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇനി മുതൽ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകളിൽ ഇനി അലങ്കാരപ്പണികൾ പാടില്ല,ഏകീകൃത നിറം നിർബന്ധമാക്കി.പുറം ബോഡിയിൽ വെള്ളയും മധ്യഭാഗത്ത് കടുംചാരനിറത്തിലെ വരയുമാണ് അനുവദിച്ചത്. ടൂറിസ്റ്റ് ബസ് നടത്തിപ്പുകാർ തമ്മിലുണ്ടായ അനാരോഗ്യകരമായ മത്സരം അവസാനിപ്പിക്കാനാണ് ഏകീകൃത നിറം ഏർപ്പെടുത്തിയത്. ട്രാൻസ്‌പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ അധ്യക്ഷയായ സ്റ്റേറ്റ് ട്രാൻസപോർട്ട് അതോറിറ്റിയുടേതാണ് തീരുമാനം. പുതിയതായി റജിസ്റ്റർ ചെയ്യുന്ന ബസുകളും ഫിറ്റ്‌സ് പരിശോധനയ്ക്ക് ഹാജരാക്കുന്നവയും നിയമാനുസൃതമായ നിറത്തിലേക്ക് മാറണം. മുൻവശത്ത് ടൂറിസ്റ്റ് എന്നുമാത്രമേ എഴുതാവൂ. ഓപ്പറേറ്ററുടെ പേര് പിൻവശത്ത് പരമാവധി 40 സെന്റീമീറ്റർ ഉയരത്തിൽ എഴുതാം.ചാരനിറത്തിലെ […]

തട്ടിപ്പുകാർ അതിവേഗം ; ക്യാമറാ കണ്ണുകളിൽ പതിയാതിരിക്കാൻ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകളിൽ എൽ.ഇ.ഡി ബൾബുകൾ

  സ്വന്തം ലേഖകൻ പാറശ്ശാല: തട്ടിപ്പുകാർ അതിവേഗം.രാത്രി കാലങ്ങളിൽ അമിതവേഗതയിൽ കടന്നുപോകുന്ന സ്വകാര്യ ട്യൂറിസ്റ്റ് ബസുകൾ ക്യാമറക്കണ്ണുകളെ കബളിപ്പിക്കുന്നതിനായി പുതുതന്ത്രമാണ് പുറത്തെടുത്തിരിക്കുന്നത്. അമിതവേഗം പിടികൂടുന്നതിനായി റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളെ കബളിപ്പിച്ചാണ് ഇവർ പിഴയിൽനിന്ന് ഒഴിവാകുന്നത്. നമ്പർ പ്ലേറ്റുകൾക്കു സമീപത്തായി ലൈറ്റുകൾ സ്ഥാപിച്ചാണ് ക്യാമറക്കണ്ണുകളെ കബളിപ്പിക്കുന്നത്. വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്ന ടൂറിസ്റ്റ് ബസുകളാണ് ഇത്തരത്തിൽ അനധികൃതമായി ലൈറ്റുകൾ നമ്പർ പ്ലേറ്റുകൾക്കു സമീപത്തും പ്ലേറ്റുകളിലുമായി ഘടിപ്പിച്ചിട്ടുള്ളത്. രാത്രികാലത്ത് ഈ ലൈറ്റുകൾ പ്രവർത്തിപ്പിച്ചു കഴിഞ്ഞാൽ ഇവയിൽനിന്നുള്ള തീവ്രപ്രകാശം കാരണം ക്യാമറയുടെ സെൻസറുകൾക്കു വാഹനത്തിന്റെ നമ്പർ വ്യക്തമാകുന്ന തരത്തിലുള്ള ഫോട്ടോ എടുക്കാൻ […]

എത്ര കിട്ടിയാലും പഠിക്കാതെ മലയാളികൾ ; ടൂറിസ്റ്റ് ബസിന് മുകളിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചും പിറന്നാൾ ആഘോഷം

  സ്വന്തം ലേഖിക കോഴിക്കോട്: വിനോദയാത്രക്കിടെ ബസിന് മുകളിൽ പൂത്തിരിയും പടക്കവും കത്തിച്ച് വിദ്യാർഥികളുടെ ആഘോഷം. കൂട്ടുകാരിയുടെ പിറന്നാൾ ആഘോഷം കെങ്കേമമാക്കാൻ ബസിന് മുകളിൽ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുമാണ് വിദ്യാർത്ഥികൾ അപകടമായ ആഘോഷം നടത്തിയത്. ഈ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ ആരോ സോഷ്യൽ മീഡിയയിൽ ഇട്ടതോടെ വീഡിയോ വൈറലാവുകയായിരുന്നു. കോഴിക്കോട് താമരശേരി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥികളുടെ വിനോദയാത്രക്കിടെയാണ് അപകടകരമായ ആഘോഷം നടത്തിയത്. അതേസമയം, ടൂറിസ്റ്റു ബസുകളിലെ പരിശോധനയിൽ ഇളവ് വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കി. സ്വകാര്യ ടൂറിസ്റ്റ് […]