ഭക്ഷണം കഴിക്കാനെന്ന പേരില്‍ ഷാപ്പിലെത്തും; പിന്നാലെ കള്ളുകുടിയും ആഘോഷവും; കള്ളുഷാപ്പുകളില്‍ ആണ്‍ – പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ത്ഥികളെത്തുന്നത് പതിവായിട്ടും കണ്ടില്ലെന്ന് നടിച്ച് അധികാരികൾ

സ്വന്തം ലേഖകൻ ആലപ്പുഴ:ആണ്‍-പെണ്‍ വ്യത്യാസമില്ലാത ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ എത്തുന്നത് പതിവാകുന്നു.ആലപ്പുഴ ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലുള്ള ഷാപ്പുകളിലാണ് കള്ളികുടിക്കനായി വിദ്യാര്‍ത്ഥികളെത്തുന്നത്. തുറവൂരിലെ പള്ളിത്തോട്-ചാവടി റോഡില്‍ ഇരുവശങ്ങളിലുമായി പ്രവര്‍ത്തിക്കുന്നതുള്‍പ്പെടെയുള്ള ഗ്രാമപ്രദേശങ്ങളിലെ കള്ളുഷാപ്പുകളില്‍ ഭക്ഷണം കഴിക്കാനെന്ന പേരില്‍ വിദ്യാര്‍ഥികള്‍ എത്തുന്നതായും അതോടൊപ്പം മദ്യപാനം നടത്തുന്നതായും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. കള്ള് വാങ്ങി പൊതുറോഡില്‍ നിന്ന് മദ്യപിക്കുന്നതും നിത്യകാഴ്ചയാണ്. കൂടുതലും ഇരുചക്രവാഹനങ്ങളിലും കാറിലും എത്തുന്നവരാണ്. ഭക്ഷണം കഴിക്കാനെന്ന പേരില്‍ എത്തുന്ന സംഘങ്ങള്‍ ഷാപ്പിനുള്ളിലും പൊതുസ്ഥലങ്ങളിലും കള്ളുകുടി ആഘോഷമാക്കിമാറ്റുകയാണ്. മദ്യം നല്‍കുന്നതിന് സര്‍ക്കാര്‍ വ്യക്തമായ പ്രായപരിധിയുള്ളപ്പോള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ യൂണിഫോമില്‍പോലും […]

കള്ള് ചോദിച്ചിട്ട് കൊടുത്തില്ല;ചെത്തിക്കൊണ്ടിരിക്കെ യന്ത്രവാള്‍കൊണ്ട് തെങ്ങ് മുറിച്ചു;ചാടി രക്ഷപെടുന്നതിനിടെ വീണ് ചെത്തുതൊഴിലാളിയുടെ കാലൊടിഞ്ഞു

സ്വന്തം ലേഖകൻ മറ്റത്തൂര്‍:കള്ള് ചോദിച്ചപ്പോള്‍ നല്‍കാത്തതിന്റെ പേരില്‍ ചെത്തിക്കൊണ്ടിരുന്ന തെങ്ങ് മുറിച്ചു. മരത്തില്‍ നിന്നും ചാടി രക്ഷപ്പെടുന്നതിനിടെ വീണ് ചെത്തുതൊഴിലാളിയുടെ കാലൊടിഞ്ഞു. വെള്ളിക്കുളങ്ങര കൈലാന്‍ വീട്ടില്‍ ജയനാ (43)ണ് പരിക്കേറ്റത്. മരംവെട്ടുതൊഴിലാളി മങ്കൊമ്ബില്‍ വീട്ടില്‍ ബിസ്മി (45)യാണ് യന്ത്രവാള്‍കൊണ്ട് കള്ളുചെത്തിക്കൊണ്ടിരിക്കെ തെങ്ങ് മുറിച്ചത്. വെള്ളിക്കുളങ്ങര പൊത്തഞ്ചിറയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. താഴെ തെങ്ങ് മുറിക്കുന്നതുകണ്ട് തെങ്ങിന്‍ മുകളിലുണ്ടായിരുന്ന ജയൻ ചാടി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ തെങ്ങും നിലംപതിച്ചു. സംഭവത്തില്‍ മരംവെട്ടുതൊഴിലാളി മങ്കൊമ്ബില്‍ വീട്ടില്‍ ബിസ്മിയെ പോലീസ് അറസ്റ്റ് ചെയ്തു.

കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും ; ജനവാസ മേഖലയിൽ ഇനി കള്ളുഷാപ്പുകൾ അനുവദിക്കരുത് : ഉത്തരവുമായി ഹൈക്കോടതി

സ്വന്തം ലേഖകൻ കൊച്ചി: കള്ള് കുടിക്കണമെങ്കിൽ ഇനി ബുദ്ധിമുട്ടും. ജനവാസ മേഖലയിൽ കള്ളുഷാപ്പുകൾ അനുവദിക്കില്ല.ഉത്തരവുമായി ഹൈക്കോടതി. വൈക്കം ഇരുമ്പൂഴിക്കരയിലെ കള്ളുഷാപ്പുമായി ബന്ധപ്പെട്ട ഹർജിയിലാണ് ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്കിന്റെ വിധി. ഇതോടൊപ്പം നാട്ടുകാരുടെ സ്വകാര്യതയ്ക്ക് ഭംഗമുണ്ടാക്കാത്ത കള്ളുഷാപ്പുകൾക്ക് മാത്രമേ ലൈസൻസ് പുതുക്കി നൽകാവൂ എന്നും കോടതി ഉത്തരവിട്ടു. നാട്ടുകാരുടെ സ്വകാര്യത മാനിക്കാതെ കള്ളുഷാപ്പുകൾക്ക് ലൈസൻസ് നൽകാൻ പാടില്ല. നിലവിൽ കള്ള് ഷാപ്പുകൾക്കുള്ള ലൈസൻസുകൾ പുതുക്കുന്നതിന് മുൻപ് കർശനമായ പരിശോധന നടത്താനും കോടതി എക്‌സൈസ് വകുപ്പിനോട് നിർദേശിച്ചു. സാമൂഹികമായി സ്വീകാര്യമല്ലാത്ത രീതിയിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പുകൾ സ്വകാര്യതയ്ക്ക് […]