video
play-sharp-fill

ടിക് ടോക് ഉപയോഗം വിലക്കി; സഹോദരനെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് കുത്തി കൊന്നു; പെൺകുട്ടി പിടിയിൽ

കെയ്റോ: ടിക് ടോക് ഉപയോഗിക്കുന്നതിൽ നിന്ന് വിലക്കിയതിന് സഹോദരനെ പെൺകുട്ടി കുത്തിക്കൊലപ്പെടുത്തി.ഈജിപ്തിലാണ് സംഭവം. ഗർബിയ ഗവർണറേറ്രിലെ അർദ് ജാഫർ ഗ്രാമത്തിൽ കുത്തിക്കൊലപ്പെടുത്തിയ നിലയിൽ ഒരു യുവാവിന്റെ മൃതദേഹം ഈജിപ്ഷ്യൻ പൊലീസ് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ 40 കാരനായ ഇയാളെ സഹോദരി അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി കൊണ്ട് മൂന്നു തവണ കുത്തിക്കൊലപ്പെടുത്തിയെന്നാണ് നിഗമനം. മാനസിക നില തകരാറിലായ സഹോദരിയെ ടിക് ടോക് വീഡിയോകളിൽ പ്രത്യക്ഷപ്പെടുന്നതിൽ നിന്ന് ഇയാൾ വിലക്കിയിരുന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ തർക്കത്തിലാണ് പെൺകുട്ടി സഹോദരനെ കൊലപ്പെടുത്തിയതെന്ന് വിദേശ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇവരെ […]

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ടിക് ടോക് താരം പൊലീസ് പിടിയിൽ ; യുവാവ് പെൺകുട്ടിയുമായി അടുത്തത് വിവാഹിതനായ കാര്യം മറച്ചുവെച്ച്

സ്വന്തം ലേഖകൻ കൊച്ചി •: വിവാഹിതനായ വിവരം മറച്ചുവച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ടിക് ടോക് താരം അറസ്റ്റിൽ.ടിക് ടോക് താരമായ കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം പൊന്നാനി സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ടിക് ടോക് വഴിയാണ് ഷാനവാസും യുവതിയും തമ്മിൽ പരിചയപ്പെട്ടത്. ഷാനവാസ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും സ്വർണവും പണവും തട്ടിയെടുത്തെന്നും യുവതി ഡി.സി.പി പൂങ്കുഴലിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചുവച്ചാണ് പെൺകുട്ടിയുമായി […]

ടിക് ടോക്കിന് പൂട്ടിടാനൊരുങ്ങി അമേരിക്കയും ; ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക് ഉൾപ്പടെയുള്ള ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കുമെന്ന് അമേരിക്ക

സ്വന്തം ലേഖകൻ ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തിന് പിന്നാലെ ഇന്ത്യ ടിക് ടോക് ഉൾപ്പടെയുള്ള ചൈനീസ് ആപ്ലീക്കേഷനുകൾ നിരോധിച്ചിരുന്നു. ഇപ്പോഴിതാ ഇന്ത്യക്ക് പിന്നാലെ ടിക് ടോക് ഉൾപ്പടെയുള്ള ചൈനീസ് അപ്ലിക്കേഷനുകൾ അമേരിക്കയും നിരോധിക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ചൈനീസ് ആപ്ലീക്കേഷനുകളെ അമേരിക്ക നിരീക്ഷിക്കുന്നുണ്ടെന്നും ഇത്തരം കാര്യങ്ങൾ ഗൗരവമായി തന്നെ കാണുകയാണെന്നും അമേരിക്കൻ സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഒന്നുകൂടെ ശക്തിപ്പെടുത്താൻ ചൈനീസ് ആപ്പുകളുടെ നിരോധനത്തിലൂടെ സാധിക്കുമെന്ന് മൈക്ക് പോംപിയോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു ഇതിന് പിന്നാലെ യാണ് വീണ്ടും ചൈനീസ് […]

ടിക് ടോക് താരങ്ങളാണോ നിങ്ങൾ ….? എങ്കിൽ എക്‌സൈസിന്റെ നേതൃത്വത്തിൽ ടിക് ടോക് മത്സരം സംഘടിപ്പിക്കുന്നു ; മികച്ച വീഡിയോയ്ക്ക് ഐപാഡ് സമ്മാനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എക്‌സെസ് ടിക് ടോക് താരങ്ങൾക്കായി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ലഹരി വർജന മിഷനായ വിമുക്തിയാണ് ടിക് ടോക് മത്സരം സംഘടിപ്പിക്കുന്നത്. ലഹരി മരുന്നിന്റെ ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ടിക് ടോക് മത്സരം. മത്സരത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച വീഡിയോക്ക് ഐപാഡ് ആയിരിക്കും സമ്മാനമായി ലഭിക്കുക. ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശമുയർത്തുന്ന വിമുക്തിയുടെ തീവ്ര ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് […]

ടിക് ടോക്ക് പ്രണയം ; പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ടിക് ടോക്കിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പെൺകുട്ടിയെ വയനാട്ടിലെ ഹോട്ടലിൽ എത്തിച്ചായിരുന്നു യുവാവ് പീഡിപ്പിത്. സംഭവത്തിൽ കാസർകോട് സ്വദേശി 23കാരൻ അഷീക് ആണ് പൊലീസ് പിടിയിലായത്. എറണാകുളത്തുള്ള ഹോസ്റ്റലിൽ താമസിച്ച് പഠിക്കുകയായിരുന്നു പെൺകുട്ടി. കേസിൽ പിടിയിലായ ആഷിക് ബംഗളൂരുവിലെ റസ്റ്റോറന്റിൽ സൂപ്പർവൈസറാണ്.ഹോസ്റ്റൽ അധികൃതരെ പിതാവിന്റെ അനുജനാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചശേഷം പെൺകുട്ടിയെ വീട്ടിലേക്കെന്ന് പറഞ്ഞ് വയനാട്ടിലെ ഹോട്ടലിലേക്ക് യുവാവ് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും പെൺകുട്ടി ഹോസ്റ്റലിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഹോസ്റ്റൽ അധികൃതർ […]

ടിക് ടോക്കിൽ വൈറലാകാൻ ബൈക്കിൽ യുവാക്കളുടെ സാഹസികപ്രകടനം : രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് പതിനഞ്ചുകാരനുൾപ്പെടെ മൂന്ന് പേർക്ക് പരിക്ക് ; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖകൻ കൊല്ലം: ടിക് ടോക്കിൽ വൈറലാവാൻ പാലത്തിന് മുകളിൽ വച്ച് ബൈക്കിൽ യുവാക്കളുടെ സാഹസിക പ്രകടനം. ടിക് ടോക്കിൽ പോസ്റ്റ് ചെയ്യാൻ വിഡീയോ ചിത്രീകരിക്കാനായി ബൈക്കിൽ സാഹസികാഭ്യാസം നടത്തുന്നതിനിടെയുണ്ടായ അപകടത്തിൽ പതിനഞ്ചുവയസുകാരനടക്കം രണ്ട് പേർക്ക് പരിക്ക്. ആഡംബര ബൈക്ക് ഓടിച്ചിരുന്ന പതിനഞ്ചുകാരനും എലിക്കാട്ടൂർ സ്വദേശി ജോൺസൺ ഓടിച്ചിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിമുട്ടിയത്. അപകടത്തിൽ പരിക്കേറ്റ ഇവരെ പുല്ലൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. എലിക്കാട്ടൂരിനെയും കന്നറയെയും തമ്മിൽ കൂട്ടിമുട്ടുന്ന പാലത്തിനു മുകളിൽ വച്ചായിരുന്ന ബൈക്കിൽ വിദ്യാർഥികളുടെ സാഹസികാഭ്യാസം. ടിക് ടോക്കിൽ പകർത്താനായി മൂന്ന് ബൈക്കുകൾ വേഗത്തിൽ […]

താരപുത്രിയും ടിക് ടോക് താരവുമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

സ്വന്തം ലേഖകൻ കൊച്ചി : താരപുത്രിയും ടിക് ടോക് താരവുമായ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. അർജുൻ സോമശേഖർ ആണ് സൗഭാഗ്യയുടെ വരൻ. വ്യാഴാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ രാവിലെ ഒൻപതിന് നടന്ന വിവാഹചടങ്ങിൽ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തമിഴ് ബ്രാഹ്മണ ആചാര പ്രകാരമായിരുന്നു വിവാഹം. അന്തരിച്ച നടൻ രാജാറാമിന്റെയും നടിയും നർത്തകിയുമായ താരാകല്യാണിന്റെയും മകളാണ് സൗഭാഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ടിക് ടോക് വീഡിയോകളിലൂടെയാണ് അർജുനും ശ്രദ്ധ നേടുന്നത്. ഇരുവരും രണ്ട് വർഷത്തോളമായി പ്രണയത്തിലായിരുന്നു. പത്മനാഭസ്വാമി ക്ഷേത്രത്തിൽ വെച്ചുള്ള ഇരുവരടേയും ചിത്രം പങ്കുവെച്ച് കൊണ്ട് […]

ടിക് ടോക് കാമുകനുമായുള്ള സല്ലാപം ഭർത്താവറിഞ്ഞു, മാതാപിതാക്കളും കാമുകനും ഭർത്താവും കൈയ്യൊഴിഞ്ഞ യുവതി അനാഥാലയത്തിൽ: സംഭവം മൂവാറ്റുപുഴയിൽ

സ്വന്തം ലേഖിക മൂവാറ്റുപുഴ: ടിക് ടോക് താരമായിരുന്ന വീട്ടമ്മ ഒടുവില്‍ എത്തിച്ചേര്‍ന്നത് അനാഥാലയത്തില്‍. ടിക് ടോകില്‍ നൂറു കണക്കിന് ആരാധകരെ നേടിയ വീട്ടമ്മയ്ക്കാണ് ഒടുവില്‍ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് അനാഥാലയത്തില്‍ അഭയം തേടേണ്ടി വന്നത്. ആരാധകരെ സമ്മാനിച്ച ടിക് ടോക്ക് തന്നെയാണ് ഇവരുടെ ജീവതത്തില്‍ വില്ലനായത്. ടിക് ടോക്ക് വീഡിയോകള്‍ വൈറലായതോടെ കടുത്ത ആരാധകനെന്ന് പറഞ്ഞ് വീട്ടമ്മയുമായി ഒരു യുവാവ് സൗഹൃദം സ്ഥാപിക്കുകയും പിന്നീട്പ്രണയത്തിലേക്കെത്തുകയുമായിരുന്നു. ഇതോടെയാണ് വീട്ടമ്മയുടെ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വീട്ടമ്മയും യുവാവും ചേര്‍ന്നുള്ള സെല്‍ഫി ഇവര്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. സെല്‍ഫിക്ക് ഒപ്പം പ്രണയത്തില്‍ […]

ടിക് ടോക് പ്രണയം ; വീട്ടിൽ നിന്ന് വിനോദയാത്രയ്‌ക്കെന്നും പറഞ്ഞ് ഇറങ്ങിയ പെൺകുട്ടി തിരിച്ചുവന്നപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ, കാമുകനും മുൻകാമുകനും സുഹൃത്തും അറസ്റ്റിൽ

  സ്വന്തം ലേഖകൻ കണ്ണൂർ: ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാമുകനും മുൻകാമുകനും സൃഹൃത്തും പോലീസ് അറസ്റ്റിൽ. വിനോദയാത്രയ്ക്ക് പോയ മകളെതിരി കാണാനില്ലെന്ന മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പീഡന വിവരം പുറത്തായത്. കേസിൽ ആലപ്പുഴ സ്വദേശി ഉൾപ്പെടെ മൂന്നുപേരെ കൂത്തുപറമ്പ്് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് സ്വദേശി എസ്. അരുൺ( 20), മട്ടന്നൂർ ശിവപുരം സ്വദേശി എം. ലിജിൽ (26), ശിവപുരം സ്വദേശിയായ കെ. സന്തോഷ് (21) എന്നിവരെയാണ് റിമാന്റ് ചെയ്തത്. ടിക് ടോകിലൂടെ […]