play-sharp-fill
ടിക് ടോക് താരങ്ങളാണോ നിങ്ങൾ ….? എങ്കിൽ എക്‌സൈസിന്റെ നേതൃത്വത്തിൽ ടിക് ടോക് മത്സരം സംഘടിപ്പിക്കുന്നു ; മികച്ച വീഡിയോയ്ക്ക് ഐപാഡ് സമ്മാനം

ടിക് ടോക് താരങ്ങളാണോ നിങ്ങൾ ….? എങ്കിൽ എക്‌സൈസിന്റെ നേതൃത്വത്തിൽ ടിക് ടോക് മത്സരം സംഘടിപ്പിക്കുന്നു ; മികച്ച വീഡിയോയ്ക്ക് ഐപാഡ് സമ്മാനം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലഹരിവിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി എക്‌സെസ് ടിക് ടോക് താരങ്ങൾക്കായി മത്സരം സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് എക്‌സൈസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കേരള സംസ്ഥാന ലഹരി വർജന മിഷനായ വിമുക്തിയാണ് ടിക് ടോക് മത്സരം സംഘടിപ്പിക്കുന്നത്.


ലഹരി മരുന്നിന്റെ ഉപയോഗം വ്യക്തികളിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ടിക് ടോക് മത്സരം. മത്സരത്തിൽ തെരഞ്ഞെടുക്കുന്ന മികച്ച വീഡിയോക്ക് ഐപാഡ് ആയിരിക്കും സമ്മാനമായി ലഭിക്കുക. ‘നാളത്തെ കേരളം ലഹരിമുക്ത നവകേരളം’ എന്ന സന്ദേശമുയർത്തുന്ന വിമുക്തിയുടെ തീവ്ര ബോധവൽക്കരണ പരിപാടിയുടെ ഭാഗമായാണ് മത്സരം നടക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് പുതുതലമുറയെ ബോധവൽക്കരിക്കുകയും ലഹരിയിൽനിന്ന് അവരെ പിന്തിരിപ്പിക്കുകയും ചെയ്യുക എന്നതാണ് മത്സരത്തിന്റെ ലക്ഷ്യം. മത്സരത്തിൽ പങ്കെടുക്കുന്നവർ സ്വന്തം പ്രൊഫൈലിൽ നിന്ന് ടിക് ടോകിൽ തങ്ങളുടെ വീഡിയോ പോസ്റ്റ് ചെയ്യണം. ഒരാൾക്ക് ഒന്നിലേറെ വീഡിയോകൾ പോസ്റ്റ് ചെയ്യാമെന്നത് ഈ മത്സരത്തിന്റെ പ്രത്യേകതയാണ്. . വീഡിയോ #vimukthikerala എന്ന ഹാഷ്ടാഗോടു കൂടി പോസ്റ്റ് ചെയ്യുക. കൂടാതെ #vimukthichallenge എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സുഹൃത്തുക്കളെ ചലഞ്ച് ചെയ്യാം.

ടിക് ടോക്കിൽ വീഡിയോകൾക്ക് ലഭിക്കുന്ന ലൈക്ക്, ആശയം, അവതരണം എന്നിവ പരിഗണിച്ചായിരിക്കും മത്സരത്തിലെ വിജയിയെ തിരഞ്ഞെടുക്കുന്നത്. വീഡിയോ ടിക് ടോക്കിൽ പോസ്റ്റ് ചെയ്യുന്നതോടൊപ്പം 9072588222 എന്ന നമ്പറിലേക്ക് വാട്‌സ്ആപ്പ് ചെയ്യേണ്ടതാണ്. വീഡിയോകൾ ലഭിക്കേണ്ട അവസാന തീയതി മാർച്ച് അഞ്ച് ആണ്.