video
play-sharp-fill

ഇടുക്കി മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ വനംവകുപ്പ് നടപടി തുടങ്ങി; ക്യാമറ ട്രാപ്പ് സ്ഥാപിച്ചു

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി വാത്തിക്കുടി പഞ്ചായത്തിലെ മാലിക്കിത്തിൽ പുലിയെ പിടിക്കാന്‍ നടപടി തുടങ്ങി വനം വകുപ്പ്. ഇതിനായി പുലിയെ കണ്ട ഭാഗത്ത് വനം വകുപ്പ് ക്യാമറ ട്രാപ്പ് സ്ഥാപിച്ചു. വളര്‍ത്തുമൃഗങ്ങള്‍ക്കെതിരെ വന്യജീവി ആക്രമണം സ്ഥിരമായതിനെ തുടര്‍ന്നാണ് വനം വകുപ്പിന്‍റെ നടപടി. വാത്തിക്കുടിയില്‍ മൂന്ന് ദിവസം മുന്‍പ് മുതലാണ് വളര്‍ത്തു മൃഗങ്ങള്‍ക്ക് നേരെ വന്യജീവി ആക്രമണം സ്ഥിരമായത്. തിങ്കളാഴ്ച രാത്രി കൊച്ചു വാഴയില്‍ വിനോദ് രവിയുടെ ആടിനെയും കൊന്നു. പ്രദേശത്തെ താമസിക്കുന്ന രണ്ടു പേര്‍ പുലിയെ നേരിട്ടു കാണുകയും ചെയ്തു. വനം വകുപ്പ് നടപടികള്‍ […]

വയനാട്ടിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ മയക്കുവെടിവച്ചു കീഴടക്കി;വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റി

സ്വന്തം ലേഖകൻ കൽപ്പറ്റ : വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറയിലിറങ്ങിയ കടുവയെ മയക്കുവെടിവെച്ച് പിടികൂടി.വനംവകുപ്പ്, ആര്‍ആര്‍ടി സംഘം സ്ഥലം പ്രദേശം വളഞ്ഞ് പരിശോധന നടത്തി കടുവയെ കണ്ടെത്തിയാണ് മയക്കുവെടി വെച്ചത്. രണ്ടു തവണ മയക്കുവെടിവെച്ചു. വെടിയേറ്റതിനെ തുടർന്ന് കടുവ കുന്നിൻമുകളിലേക്ക് ഓടിയെങ്കിലും പിന്നീട് മയങ്ങിയ നിലയിൽ കണ്ടെത്തി. വെടിയേറ്റ് മയങ്ങി വീണ കടുവയെ വലയിലാക്കിയ ശേഷം കൂട്ടിലേക്ക് മാറ്റി ബത്തേരി മൃഗപരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.  വെള്ളാരംകുന്നിൽ കർഷകനെ ആക്രമിച്ച കടുവയാണോ ഇതെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആളുകൾ ജാഗ്രത പാലിക്കണം എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കടുവയെ പിടികൂടാനുള്ള […]

വയനാട്ടിൽ ഭീതി പരത്തിയ കടുവയെ മയക്കുവെടി വച്ചു ; പിടികൂടാൻ ശ്രമം തുടരുന്നു; കർഷകനെ കൊന്ന കടുവ തന്നെയാണോയെന്ന് സംശയം; ഉറപ്പുവരുത്താൻ സമയമെടുക്കുമെന്ന് കളക്ടർ

സ്വന്തം ലേഖകൻ കൽപ്പറ്റ : വയനാട്ടിൽ വീണ്ടും കടുവഭീതി. പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. വാഴത്തോട്ടത്തിൽ തങ്ങിയ കടുവയെയാണ് മയക്കുവെടി വെച്ചത്. കടുവയെ പിടികൂടാൻ ഉള്ള ശ്രമം നടക്കുകയാണെന്ന് ഡിഎഫ്ഒ എ. ഷജ്ന . പ്രദേശത്ത് എത്തിയ ആളുകളെ മാറ്റാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുകയാണ്. ഏഴ് തവണയാണ് കടുവയെ മയക്കുവെടി വച്ചത്. വെടികൊണ്ടതോടെ ഭീതിയിലായ കടുവ വാഴത്തോട്ടത്തിൽ നിന്ന് പുറത്തേക്ക് കടക്കുകയായിരുന്നു. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം കടുവേ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്. കഴിഞ്ഞ ദിവസം കർഷകന്റെ ജീവനെടുത്ത കടുവയാണോ പടിഞ്ഞാറത്തറയിൽ എത്തിയതെന്ന് […]

വീണ്ടും വന്യജീവി ആക്രമണം;വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

വീണ്ടും വന്യജീവി ആക്രമണം;വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക് സ്വന്തം ലേഖകൻ മാനന്തവാടി: കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തെ ഞെട്ടിച്ചുകൊണ്ട് തുടർച്ചയായുള്ള വന്യജീവി ആക്രമണത്തിൻ്റെ വാർത്തകളാണ് വരുന്നത്.അതിൽ ഏറ്റവും പുതിയതാണ് വയനാട്ടിലെ കടുവയുടെ ആക്രമണം. മാനന്തവാടി പുതുശ്ശേരിക്കടുത്ത് വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരെ ആക്രമിച്ചത്.സാലു പള്ളിപ്പുറം എന്നയാൾക്കാണ് പരിക്കേറ്റത്.എന്നാൽ വനപാലകർ എത്തി തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ സാധിക്കാത്തത് നാട്ടുകാരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.കടുവ തിരികെ കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്ന വിലയിരുത്തലിലാണ് വനപാലകർ.കടുവ വീണ്ടും നാട്ടിലേക്ക് എത്തുമോയെന്ന ഭയത്തിലാണ് പ്രദേശവാസികൾ.

വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി ; കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സിസിടിവിയിൽ ; മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ്

കല്‍പ്പറ്റ: വയനാട്ടില്‍ അമ്പലവയൽ പൊൻമുടി കോട്ടയിൽ വീണ്ടും കടുവയിറങ്ങി. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം സ്വകാര്യ വ്യക്തിയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. കഴിഞ്ഞ ഒരു മാസക്കാലമായി ഇവിടെ കടുവയുടെ സാന്നിധ്യമുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ദിവസങ്ങൾക്ക് മുൻപ് വനപാലകർ പ്രദേശത്ത് തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. വനത്താൽ ചുറ്റപ്പെട്ട പ്രദേശമാണിത്. മേഖലയിൽ നിരീക്ഷണം ശക്തമാക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. കടുവ വളർത്തുമൃഗങ്ങളെ ആക്രമിച്ചാൽ കൂടും നിരീക്ഷണ ക്യാമറകളും ഒരുക്കുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം സുൽത്താൻ ബത്തേരി […]

വയനാട്ടിൽ വീണ്ടും കടുവ ഭീതി ; കൂട്ടിൽ കെട്ടിയിരുന്ന 7 ആടുകളെ കടുവ കൊന്നു; വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല; കടുവയെ പിടികൂടാൻ അഞ്ച് കൂടുകളും 25 ലേറെ നിരീക്ഷണ ക്യാമറകളും

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലുമാണ് കടുവയുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഏഴ് ആടുകളെ കടുവ കൊന്നു. ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്‌സി വർഗീസിന്റെ നാല് ആടുകളെയുമാണ് കടുവ കൊന്നത്. കൃഷ്ണ​ഗിരി കടുവയുടെ ഭീതിയിലാണ്.അഞ്ച് കൂടുകളും 25 ലേറെ നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്. ഇന്ന് പുല‍‍ർച്ചയോടെയായിരുന്നു കടുവയുടെ ആക്രമണം. ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. കടുവശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ബീനാച്ചി-പനമരം റോഡ് ഉപരോധം അടക്കം സമരത്തിനു […]