വീണ്ടും വന്യജീവി ആക്രമണം;വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

വീണ്ടും വന്യജീവി ആക്രമണം;വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Spread the love

വീണ്ടും വന്യജീവി ആക്രമണം;വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

സ്വന്തം ലേഖകൻ

മാനന്തവാടി:
കഴിഞ്ഞ കുറെ ദിവസങ്ങളായി കേരളത്തെ ഞെട്ടിച്ചുകൊണ്ട് തുടർച്ചയായുള്ള വന്യജീവി ആക്രമണത്തിൻ്റെ വാർത്തകളാണ് വരുന്നത്.അതിൽ ഏറ്റവും പുതിയതാണ് വയനാട്ടിലെ കടുവയുടെ ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മാനന്തവാടി പുതുശ്ശേരിക്കടുത്ത് വെള്ളാരംകുന്നിലാണ് കടുവ ഇറങ്ങി നാട്ടുകാരെ ആക്രമിച്ചത്.സാലു പള്ളിപ്പുറം എന്നയാൾക്കാണ് പരിക്കേറ്റത്.എന്നാൽ
വനപാലകർ എത്തി തിരച്ചിൽ നടത്തിയിട്ടും കടുവയെ കണ്ടെത്താൻ സാധിക്കാത്തത് നാട്ടുകാരെ പരിഭ്രാന്തരാക്കിയിട്ടുണ്ട്.കടുവ തിരികെ കാട്ടിലേക്ക് പോയിട്ടുണ്ടാകുമെന്ന വിലയിരുത്തലിലാണ് വനപാലകർ.കടുവ വീണ്ടും നാട്ടിലേക്ക് എത്തുമോയെന്ന ഭയത്തിലാണ് പ്രദേശവാസികൾ.

Tags :