വയനാട്ടിൽ ഭീതി പരത്തിയ കടുവയെ മയക്കുവെടി വച്ചു ; പിടികൂടാൻ ശ്രമം തുടരുന്നു; കർഷകനെ കൊന്ന കടുവ തന്നെയാണോയെന്ന് സംശയം; ഉറപ്പുവരുത്താൻ സമയമെടുക്കുമെന്ന്  കളക്ടർ

വയനാട്ടിൽ ഭീതി പരത്തിയ കടുവയെ മയക്കുവെടി വച്ചു ; പിടികൂടാൻ ശ്രമം തുടരുന്നു; കർഷകനെ കൊന്ന കടുവ തന്നെയാണോയെന്ന് സംശയം; ഉറപ്പുവരുത്താൻ സമയമെടുക്കുമെന്ന് കളക്ടർ

സ്വന്തം ലേഖകൻ

കൽപ്പറ്റ : വയനാട്ടിൽ വീണ്ടും കടുവഭീതി. പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. വാഴത്തോട്ടത്തിൽ തങ്ങിയ കടുവയെയാണ് മയക്കുവെടി വെച്ചത്.

കടുവയെ പിടികൂടാൻ ഉള്ള ശ്രമം നടക്കുകയാണെന്ന് ഡിഎഫ്ഒ എ. ഷജ്ന . പ്രദേശത്ത് എത്തിയ ആളുകളെ മാറ്റാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുകയാണ്. ഏഴ് തവണയാണ് കടുവയെ മയക്കുവെടി വച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെടികൊണ്ടതോടെ ഭീതിയിലായ കടുവ വാഴത്തോട്ടത്തിൽ നിന്ന് പുറത്തേക്ക് കടക്കുകയായിരുന്നു. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം കടുവേ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്.

കഴിഞ്ഞ ദിവസം കർഷകന്റെ ജീവനെടുത്ത കടുവയാണോ പടിഞ്ഞാറത്തറയിൽ എത്തിയതെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഉറപ്പുവരുത്താൻ സമയമെടുക്കും എന്ന് കളക്ടർ പറഞ്ഞു.