വയനാട്ടിൽ വീണ്ടും കടുവ ഭീതി ; കൂട്ടിൽ കെട്ടിയിരുന്ന 7 ആടുകളെ കടുവ കൊന്നു; വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല; കടുവയെ പിടികൂടാൻ അഞ്ച് കൂടുകളും 25 ലേറെ നിരീക്ഷണ ക്യാമറകളും

വയനാട്ടിൽ വീണ്ടും കടുവ ഭീതി ; കൂട്ടിൽ കെട്ടിയിരുന്ന 7 ആടുകളെ കടുവ കൊന്നു; വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല; കടുവയെ പിടികൂടാൻ അഞ്ച് കൂടുകളും 25 ലേറെ നിരീക്ഷണ ക്യാമറകളും

കൽപ്പറ്റ: വയനാട്ടിൽ വീണ്ടും കടുവയിറങ്ങി. വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലുമാണ് കടുവയുടെ ആക്രമണമുണ്ടായിരിക്കുന്നത്. ഏഴ് ആടുകളെ കടുവ കൊന്നു. ആവയൽ പുത്തൻപുരയിൽ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്‌സി വർഗീസിന്റെ നാല് ആടുകളെയുമാണ് കടുവ കൊന്നത്. കൃഷ്ണ​ഗിരി കടുവയുടെ ഭീതിയിലാണ്.അഞ്ച് കൂടുകളും 25 ലേറെ നിരീക്ഷണ ക്യാമറകളും ഒരുക്കിയിട്ടുണ്ട്.

ഇന്ന് പുല‍‍ർച്ചയോടെയായിരുന്നു കടുവയുടെ ആക്രമണം. ആക്രമിച്ചത് കടുവ തന്നെയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ വനംവകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.

കടുവശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ബീനാച്ചി-പനമരം റോഡ് ഉപരോധം അടക്കം സമരത്തിനു ഒരുങ്ങുകയാണ് ചൂരിമലക്കുന്ന്, ആവയൽ നിവാസികൾ. കഴിഞ്ഞ ഒരു മാസത്തിനിടെ മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ മുപ്പതോളം ആടുകളെയാണ് കടുവ പിടിച്ചത്. വയനാട്ടിലെ മറ്റു പ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണം പരിഭ്രാന്തി പരത്തി. മണിയൻകുന്ന് വട്ടക്കുനി ഹൗസിൽ ജോൺസന്റെ രണ്ടര വയസ്സ് പ്രായമുള്ള ഗർഭിണിയായ ആടിനെയാണ് വന്യമൃഗം കടിച്ചു കൊണ്ടുപോയത്. പ്രാഥമിക പരിശോധനയിൽ മണിയൻകുന്നിലെ ആടിനെ കൊണ്ടുപോയത് പുലിയാണെന്നു വ്യക്തമായതായി വനപാലകർ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group