നാടും നഗരവും പൂരലഹരിയിൽ..! കൊമ്പന്‍ ശിവകുമാര്‍ തെക്കേഗോപുര നട തള്ളിത്തുറന്നു..!നാളെ വിശ്വപ്രസിദ്ധമായ തൃശൂർ പൂരം
സ്വന്തം ലേഖകൻ തൃശൂര്‍: വടക്കുംനാഥന് മുന്നില്‍ ജനലക്ഷങ്ങള്‍ മനുഷ്യസാഗരം തീര്‍ക്കുന്ന തൃശൂര്‍ പൂരത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് തൃശൂര്‍ ജനത. പൂരത്തിന്‍റെ വരവറിയിച്ച് നെയ്തലക്കാവിലമ്മ കൊമ്പന്‍ എറണാകുളം ശിവകുമാറിന്‍റെ ശിരസിലേറി തെക്കെ ഗോപൂര നട തള്ളി തുറന്നു പൂരവിളംബരം നടത്തിയതോടെ പൂരാവേശം […]