നാടും നഗരവും പൂരലഹരിയിൽ..! കൊമ്പന്‍ ശിവകുമാര്‍ തെക്കേഗോപുര നട തള്ളിത്തുറന്നു..!നാളെ വിശ്വപ്രസിദ്ധമായ തൃശൂർ പൂരം

നാടും നഗരവും പൂരലഹരിയിൽ..! കൊമ്പന്‍ ശിവകുമാര്‍ തെക്കേഗോപുര നട തള്ളിത്തുറന്നു..!നാളെ വിശ്വപ്രസിദ്ധമായ തൃശൂർ പൂരം

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: വടക്കുംനാഥന് മുന്നില്‍ ജനലക്ഷങ്ങള്‍ മനുഷ്യസാഗരം തീര്‍ക്കുന്ന തൃശൂര്‍ പൂരത്തെ വരവേല്‍ക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് തൃശൂര്‍ ജനത. പൂരത്തിന്‍റെ വരവറിയിച്ച് നെയ്തലക്കാവിലമ്മ കൊമ്പന്‍ എറണാകുളം ശിവകുമാറിന്‍റെ ശിരസിലേറി തെക്കെ ഗോപൂര നട തള്ളി തുറന്നു പൂരവിളംബരം നടത്തിയതോടെ പൂരാവേശം ഉച്ഛസ്ഥായിലെത്തി.

ശനിയാഴ്ച്ച രാവിലെ 12.20 നാണ് നൈതലക്കാവ് ഭഗവതി തെക്കേഗോപുരനട തള്ളിത്തുറന്ന് തൃശൂര്‍ പൂരത്തിന്റെ വിളംബരം നടത്തിയത്. ഇതോടെ നാടും നഗരവും പൂരത്തിരക്കിലേക്ക് കടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊമ്പന്‍ എറണാകുളം ശിവകുമാറാണ് തെക്കേനട തുറന്നത്. ഇതോടെ പൂരചടങ്ങുകള്‍ തുടങ്ങി. ഞായറാഴ്ച്ച രാവിലെ ഏഴിന് കണിമംഗലം ശാസ്താവ് എഴുന്നള്ളിയെത്തുന്നതോടെ 36 മണിക്കൂര്‍ നീളുന്ന തൃശൂര്‍ പൂരത്തിന് ആരംഭം കുറിക്കും. നൈതലക്കാവ് ഭഗവതിയുടെ തിടമ്പുമായി എഴുന്നള്ളിയെത്തിയ കൊമ്പന്‍ ശിവകുമാറിനെ പൂരപ്രേമികള്‍ ആര്‍പ്പുവിളിച്ചാണ് എതിരേറ്റത്.

പൂരത്തെ വെല്ലുന്ന ജനക്കൂട്ടമായിരുന്നു തെക്കേ ഗോപുര വാതില്‍ തുറക്കുന്ന കാഴ്ച്ച കാണാന്‍ എത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏതാനും പേര്‍ മാത്രം എത്തിയിരുന്ന ചടങ്ങാണ് ഇന്ന് ഏറ്റവും ജനപ്രീതി ആര്‍ജിച്ചിരിക്കുന്നത്. പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍ നടക്കുന്നത് തെക്കേഗോപുരനടയിലാണ്. അതിനാലാണ് ഇവിടം തുറന്ന് വിളംബരം നടത്തുന്നത്.