കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും വാക്‌സിനെടുത്തവർക്കു മാത്രം പൂരത്തിന് പ്രവേശിക്കാൻ അനുമതി ; പത്ത് വയസിൽ താഴെയുള്ള കുട്ടികൾക്കും പ്രവേശനമില്ല : പൂരചടങ്ങുകളോ സമയമോ കുറയ്ക്കാൻ ഉദ്ദേശമില്ലെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അധികൃതർ
സ്വന്തം ലേഖകൻ
തൃശ്ശൂർ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഇത്തവണ പൂരം ഭംഗിയായി നടത്തുമെന്ന് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വം അധികൃതർ വ്യക്തമാക്കി.
അതേസമയം പൂരത്തിന് പങ്കെടുക്കാൻ എത്തുന്നവർ 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവ് സർട്ടിഫിറ്റോ, കൊവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഹാജരാക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സർട്ടിഫിക്കറ്റുകൾ ആരോഗ്യവകുപ്പ്- പൊലീസ് അധികൃതർ പരിശോധിച്ച ശേഷമേ കടത്തിവിടുകയുളളുവെന്നും ദേവസ്വം അധികൃതർ അറിയിച്ചു. 45 വയസ് കഴിഞ്ഞവർ ആർടിപിസിആർ പരിശോധനാ ഫലമോ വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ നിർബന്ധമായും കാണിച്ചാൽ മാത്രമേ പ്രവേശനം അനുവദിക്കൂ.
അതേസമയം കോവിഡിന്റെ രണ്ടാം തരംഗത്തിലും പൂര ചടങ്ങുകൾക്കോ ചടങ്ങുകളുടെ സമയമോ,പ്രൗഢിയോ, ആനയോ, ആളുകളോ ഒന്നും കുറയ്ക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം അധികൃതർ അറിയിച്ചു.
ഇരു ദേവസ്വവുമായും ബന്ധപ്പെട്ടവരും 72 മണിക്കൂറിനകം എടുത്ത കൊവിഡ് നെഗറ്റീവിറ്റി സർട്ടിഫിറ്റോ വാക്‌സിനേഷൻ സർട്ടിഫിക്കറ്റോ ഹാജരാക്കണം.
ആൾക്കൂട്ട നിയന്ത്രണത്തിന് പൊലീസുമായി ചേർന്ന് നടപടിയുണ്ടാകും.പൂരം നടക്കുന്ന നഗര ഹൃദയത്തിലേക്കുളള 19 റോഡുകളിലും പൊലീസിന്റെ ചെക്‌പോയിന്റുണ്ടാകും.
അവിടെ ആരോഗ്യ വകുപ്പ്, പൊലീസ് പരിശോധനയുമുണ്ടാകും. പൂരസമയം പ്രധാന റോഡുകളെല്ലാം അടക്കും. പത്ത് വയസിൽ താഴെയുളള കുട്ടികളെ പൂരസ്ഥലത്തേക്ക് പ്രവേശിപ്പിക്കില്ല.