പാമ്പാടി, ഉഴവൂർ, കടുത്തുരുത്തി ഉൾപ്പെടെ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകൾക്ക് 47 കോടി: തോമസ് ചാഴികാടൻ എംപി
സ്വന്തം ലേഖകൻ കോട്ടയം: പാർലമെന്റ് മണ്ഡലത്തിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകൾക്ക് കീഴിലുള്ള 12 ഗ്രാമീണ റോഡുകളുടെ പുനരുധാരണത്തിന് പി.എം.ജി.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 46.72 കോടി രൂപ അനുവദിച്ചതായി തോമസ് ചാഴികാടൻ എംപി അറിയിച്ചു. കേന്ദ്ര ഗ്രാമീണ മന്ത്രാലയത്തിൽ നിന്നും 57.46 കിലോമീറ്റർ ദൂരം പുനരുദ്ധരിക്കാനാണ് തുക അനുവദിച്ചിരിക്കുന്നത്. ഈ കാര്യവുമായി ബന്ധപ്പെട്ട് എംപി കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുമായി എംപി ചർച്ച നടത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ 43 കിലോമീറ്റർ റോഡിനു പദ്ധതിയിൽ പണം അനുവദിച്ചിരുന്നു. ഇപ്പോഴത്തേത് ഉൾപ്പെടെ 101 കിലോമീറ്റർ റോഡുകൾക്കാണ് കോട്ടയം പാർലമെന്റ് […]