‘തീക്കട്ടയിലും ഉറുമ്പ് അരിക്കുന്നുവോ’..! ആദ്യം ചാറ്റിങ്, പിന്നെ ഗൂഗിൾ പേ വഴി പണം ചോദിക്കൽ..! തോമസ് ചാഴികാടൻ എംപിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് തട്ടിപ്പ്..!

‘തീക്കട്ടയിലും ഉറുമ്പ് അരിക്കുന്നുവോ’..! ആദ്യം ചാറ്റിങ്, പിന്നെ ഗൂഗിൾ പേ വഴി പണം ചോദിക്കൽ..! തോമസ് ചാഴികാടൻ എംപിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ച് തട്ടിപ്പ്..!

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം എം.പി തോമസ് ചാഴികാടന്റെ പേരിൽ സോഷ്യൽ മീഡിയയിൽ തട്ടിപ്പ്.
എം പിയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചാണ് ഒരു സംഘം തട്ടിപ്പ് നടത്തിയിരിക്കുന്നത്.

സോഷ്യൽ മീഡിയയിൽ നിന്ന് ശേഖരിച്ച എംപിയുടെ ചിത്രങ്ങളും, വിവരങ്ങളും ഉൾപ്പെടുത്തിയ ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ച ശേഷം ഇവർ പണം ആവശ്യപ്പെട്ട് പലർക്കും മെസ്സേജ് അയച്ചിട്ടുണ്ട്. ഇംഗ്ലീഷിലും ഹിന്ദിയിലുമാണ് സംഘം ചാറ്റ് ചെയ്യുന്നത്. ഗൂഗിൾ പേ വഴിയാണ് പണം ആവശ്യപ്പെട്ടിരിക്കുന്നത്. പണം അയയ്ക്കുന്നതിനായി ഒരു നമ്പരും സംഘം ആളുകൾക്ക് അയച്ചു നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംശയം തോന്നിയവർ എംപിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. ഇതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്. ഇതോടെ എംപിയുടെ ഓഫീസിൽ നിന്നും സൈബർ സെല്ലിൽ പരാതി നൽകി.