പൊന്നണിഞ്ഞത് മൂന്ന് ശ്രീകോവിലുകള്‍, സ്വര്‍ണരഥമുള്ള കേരളത്തിലെ ഏക ക്ഷേത്രമെന്ന പ്രത്യേകത സീതാരാമസ്വാമി ക്ഷേത്രത്തിന് സ്വന്തം

സ്വന്തം ലേഖകൻ തൃശൂര്‍: പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തില്‍ മൂന്ന് ശ്രീകോവിലുകള്‍ പണി കഴിപ്പിച്ചത് പൊന്നില്‍. ശ്രീകോവിലിനെ പൊന്നില്‍ പൊതിയാനായി ഉപയോഗിച്ചത് 18 കിലോ സ്വര്‍ണമായിരുന്നു. നാല്‍പ്പതോളം തൊഴിലാളികളുടെ ആറ് മാസത്തെ അധ്വാനമാണ് ഇതോടെ പൂര്‍ത്തിയായത്. ക്ഷേത്രത്തിലെ സീതാരാമസ്വാമി ശ്രീകോവില്‍, ശിവക്ഷേത്രത്തിലെ ശ്രീകോവില്‍, അയ്യപ്പ ശ്രീകോവില്‍ എന്നീ കോവിലുകളാണ് സ്വര്‍ണത്തില്‍ പൊതിഞ്ഞത്. 24 കാരറ്റ് സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചത്. ഏക ക്ഷേത്രമെന്ന പ്രത്യേകത ഇതോടെ സീതാരാമസ്വാമി ക്ഷേത്രത്തിന് സ്വന്തമായി. കല്യാണ്‍ ജൂവലേഴ്‌സ് ആണ് സ്വര്‍ണരഥം സമ്മാനിച്ചത്. ശ്രീരാമനെയും സീതയെയും ഒരേ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചുവെന്ന പ്രത്യേകതയും ഇവിടുണ്ട്. […]

ഉത്സവപ്പറമ്പില്‍ ആള്‍ക്കൂട്ടമർദ്ദനം; ചികിത്സയിലായിരുന്നു യുവാവ് മരിച്ചു..! മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കോഴിക്കോട്: ഉത്സവപ്പറമ്പില്‍ ആള്‍ക്കൂട്ടമര്‍ദനത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എരമംഗലം സ്വദേശി എല്‍കെ ബിനീഷാണ്( 43) മരിച്ചത്. തിങ്കളാഴ്ചയാണ് ബിനീഷിന് മർദ്ദനമേറ്റത്. മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഉത്സവപ്പറമ്പില്‍ വച്ച് ബിനീഷിന് ആള്‍ക്കൂട്ടം മര്‍ദിച്ചത്. ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തിന് സമീപത്തെ കുളത്തിന് സമപീം ബിനീഷിനെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ബിനീഷിനെ ആശുപത്രിയിലേക്ക് മാറ്റി. ബിനീഷിന്റെ ശരീരമാകെ മര്‍ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ അന്നുതന്നെ ബന്ധുക്കൾ കാക്കൂര്‍ […]

ഹരിപ്പാട് കോട്ടക്കകം നരിഞ്ചിയിൽ കുടുംബക്ഷേത്രത്തിൽ മോഷണം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ

സ്വന്തം ലേഖകൻ ഹരിപ്പാട്: ക്ഷേത്രത്തിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി. ഉത്തർപ്രദേശ് ഗൗതം ബുദ്ധനഗർ സ്വദേശി അർജുനാണ് ഹരിപ്പാട് പോലീസിന്റെ പിടിയിലായത്. മാർച്ച് ഒന്നിന് കോട്ടക്കകം നരിഞ്ചിയിൽ കുടുംബ ക്ഷേത്രത്തിൻറെ ശ്രീകോവിൽ കുത്തിത്തുറന്ന് തൂക്കുവിളക്കുകൾ, പൂജാപാത്രങ്ങൾ, നിലവിളക്കുകൾ, ചെറു വിളക്കുകൾ, ഉരുളി, ഗ്യാസ് സ്റ്റൗ, കാണിക്കവഞ്ചിയിലെ പൈസ എന്നിവ മോഷ്ട്ടിച്ചെന്നാണ് കേസ്. പ്രതിയെ മുട്ടം ഭാഗത്ത് നിന്നാണ് പോലീസ് പിടികൂടിയത്. ആക്രി സാധനങ്ങൾ ആൾതാമസം ഇല്ലാത്ത സ്ഥലങ്ങൾ നോക്കി അവിടെ രാത്രി മോഷണം നടത്തുന്നതാണ് അർജുന്റെ രീതി. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ […]

ഉത്സവങ്ങൾ നടത്തിക്കില്ല ; ഭക്തജനങ്ങൾക്ക് ദർശനം അനുവദിക്കില്ല ; തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിലുള്ള ക്ഷേത്രങ്ങൾക്ക് മാർഗ്ഗ നിർദ്ദേശമായി

  സ്വന്തം ലേഖകൻ തിരുവനന്തപുരം : കൊവിഡ്- 19 വ്യാപനം അതിതീവ്രമായി തുടരുന്നതിനാൽ സംസ്ഥാനത്ത് ഈ മാസം 8 മുതൽ 16 വരെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളുടെ പ്രവർത്തനം സംബന്ധിച്ച് താഴെ പറയുന്ന മാർഗ്ഗ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന് ബോർഡ് യോഗം തീരുമാനിച്ച് ഉത്തരവായി. 1. ലോക് ഡൗൺ കാലയളവിൽ ക്ഷേത്രങ്ങളിൽ ഭക്തജനങ്ങൾക്ക് ദർശനം ഉണ്ടായിരിക്കുന്നതല്ല. 2. ക്ഷേത്രങ്ങളിൽ പൂജകൾ മുടങ്ങാതെ നടക്കും. 3. പൂജാ സമയം രാവിലെ 7 മണി മുതൽ 10 മണിവരെയും […]

പാചകവാതകവും ശൗചാലയവും ലഭിച്ചു ; മോദിയെ ദൈവമായി കണ്ട് ക്ഷേത്രം നിർമ്മിച്ച്‌ കർഷകൻ

സ്വന്തം ലേഖകൻ ഇറക്കുടി: പൗരത്വ ഭേദഗതി നിയമം, സാമ്പത്തിക മാന്ദ്യം, തുടരുന്ന കർഷക ആത്മഹത്യകൾ തുടങ്ങിയ മൂലം രാജ്യത്ത് നരേന്ദ്ര മോദിയ്ക്ക് എതിരായ പ്രതിഷേധം ശക്തമാകുമ്പോൾ മോദിയെ ദൈവമായി കണ്ട് ക്ഷേത്രം നിർമ്മിച്ചിരിക്കുകയാണ് തമിഴ്‌നാട്ടിലലെ ഒരു കർഷകൻ. തമിഴ്‌നാട്ടിലെ ഇറക്കുടി ഗ്രാമത്തിലെ കർഷകനായ ശങ്കറാണ് നരേന്ദ്ര മോദിക്കായി ക്ഷേത്രം പണിതിരിക്കുന്നത്. മോദി സർക്കാർ നടപ്പിലാക്കിയ പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നും 2,000 രൂപയും പ്രധാൻമന്ത്രി ഉജ്വല യോജനയുടെ ഭാഗമായി പാചകവാതകവും കൂടാതെ മറ്റൊരു പദ്ധതിയുടെ ഭാഗമായി ശൗചാലയവും ശങ്കറിന് ലഭിച്ചിരുന്നു. ഇതൊക്കെയാണ് മോദിക്ക് […]