സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ വ്യാജൻ എത്തി..അജിത്ത് കുമാറിൻ്റെ തുനിവ് വിജയിയുടെ വാരിസ് എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പാണ് ടെലഗ്രാം,തമിഴ് റോക്കേഴ്സ് എച്ച് ഡി പ്രിൻ്റിൽ എത്തിയത്.

സ്വന്തം ലേഖകൻ:സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ വ്യാജൻ എത്തി.അജിത്ത് കുമാറിൻ്റെ തുനിവ് വിജയിയുടെ വാരിസ് എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പാണ് ടെലഗ്രാം,തമിഴ് റോക്കേഴ്സ് എച്ച് ഡി പ്രിൻ്റിൽ എത്തിയത്. അജിത്തിൻ്റെയും വിജയിയുടെയും ആരാധകർ ഏറെ നാളായി കാത്തിരുന്ന ചിത്രങ്ങളാണ് തുനിവും വാരിസും.എന്നാൽ ആരാധകരെ നിരാശരാക്കി സിനിമകളുടെ വ്യാജ പതിപ്പ് ഇൻ്റർനെറ്റിൽ.റിലീസായി നിമിഷ നേരത്തിനകം വ്യാജൻ ഇറങ്ങിയതിൻ്റെ ഞെട്ടലിൽ ആണ് ചിത്രങ്ങളുടെ അണിയറപ്രവർത്തകർ. തല ചിത്രം തുനിവിന് ഗംഭീര പ്രതികരണമാണ് തീയറ്ററില്‍ നിന്നും ലഭിക്കുന്നത്. അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തില്‍ മലയാളികളുടെ പ്രിയതാരം മഞ്ജു വാരിയര്‍ അഭിനയിച്ചിട്ടുണ്ട്. […]

തമിഴകത്തിന്റെ മനം കീഴടക്കാനൊരുങ്ങി കോട്ടയത്തിന്റെ സ്വന്തം ഗിന്നസ് പക്രു

സ്വന്തം ലേഖകന്‍ കോട്ടയം: തമിഴകത്തിന്റെ മനം കീഴടക്കാനൊരുങ്ങി കോട്ടയത്തിന്റെ സ്വന്തം ഗിന്നസ് പക്രു. മിന്നും താരങ്ങള്‍ക്കൊപ്പമുള്ള 2 ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ജീവയ്ക്കൊപ്പമുള്ള രണ്ടാമത്തെ സിനിമയും പ്രഭുദേവയ്ക്കൊപ്പമുള്ള ആദ്യ ചിത്രവുമാണ് ഇതെന്ന് ഗിന്നസ് പക്രു പറഞ്ഞു. ആദിക് രവിചന്ദ്രനാണ് ഭഗീരയുടെ സംവിധായകന്‍. മേധാവിയുടെ സംവിധായകന്‍ പി വിജയ് ആണ്. ഭഗീരയും മേധാവിയുമാണ് തമിഴകം കീഴടക്കാന്‍ ഒരുങ്ങുന്നത്. വ്യത്യസ്തത ഗെറ്റപ്പുകളില്‍ പ്രഭുദേവ എത്തുന്ന ചിത്രമാണ് ഭഗീര. ചിത്രത്തില്‍ 2 ഗെറ്റപ്പുകളിലായാണ് ഗിന്നസ് പക്രു അഭിനയിച്ചിരിക്കുന്നത്. യുവതാരം ജീവയും ആക്ഷന്‍ കിംഗ് അര്‍ജുനും ഒന്നിക്കുന്ന ചിത്രമാണ് മേധാവി. […]

വിജയ്ക്ക് കുരുക്ക് മുറുകുന്നു ; പാനൂരിലെ വസതിയിൽ നടക്കുന്ന ചോദ്യം ചെയ്യൽ പതിനെട്ടാം മണിക്കൂറിലേക്ക്

സ്വന്തം ലേഖകൻ ചെന്നൈ: ഇളയ ദളപതിയ്‌ക്കെതിരായ കുരുക്ക് മുറുകുന്നു. വിജയ്‌യുടെ പാനൂരിലെ വസതിയിൽ നടക്കുന്ന ആദായ നികുതി വകുപ്പിന്റെ ചോദ്യം ചെയ്യലും പരിശോധനയും പതിനെട്ടാം മണിക്കൂറിലേക്ക്. അർധരാത്രിയിലും ആദായനികുതി വകുപ്പ് അധികൃതർ വിജയ്‌യുടെ വീട്ടിൽ പരിശോധന നടത്തിയിരുന്നു. ഈ അടുത്ത് വിജയ്‌യുടെതായി പുറത്തിറങ്ങിയ ബിഗിൽ സിനിമയുടെ ആദായ നികുതി റിട്ടേണുകൾ സംബന്ധിച്ചാണ് തെളിവെടുപ്പ് പുരോഗമിക്കുന്നത്. മാസ്റ്റർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷിലെത്തി ചോദ്യം ചെയ്ത ശേഷമാണ് വിജയ്‌യെ ആദായനികുതി വകുപ്പ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വിശദമായി ചോദ്യം ചെയ്യലിനായി ചെന്നൈ ആദായ നികുതി ഓഫീസിൽ ഹാജരാകാൻ […]