സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ വ്യാജൻ എത്തി..അജിത്ത് കുമാറിൻ്റെ തുനിവ് വിജയിയുടെ വാരിസ് എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പാണ് ടെലഗ്രാം,തമിഴ് റോക്കേഴ്സ് എച്ച് ഡി പ്രിൻ്റിൽ എത്തിയത്.

സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ വ്യാജൻ എത്തി..അജിത്ത് കുമാറിൻ്റെ തുനിവ് വിജയിയുടെ വാരിസ് എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പാണ് ടെലഗ്രാം,തമിഴ് റോക്കേഴ്സ് എച്ച് ഡി പ്രിൻ്റിൽ എത്തിയത്.

Spread the love

സ്വന്തം ലേഖകൻ:സിനിമ ഇറങ്ങി മണിക്കൂറുകൾക്കുള്ളിൽ വ്യാജൻ എത്തി.അജിത്ത് കുമാറിൻ്റെ തുനിവ് വിജയിയുടെ വാരിസ് എന്നീ ചിത്രങ്ങളുടെ വ്യാജ പതിപ്പാണ് ടെലഗ്രാം,തമിഴ് റോക്കേഴ്സ് എച്ച് ഡി പ്രിൻ്റിൽ എത്തിയത്.

അജിത്തിൻ്റെയും വിജയിയുടെയും ആരാധകർ ഏറെ നാളായി കാത്തിരുന്ന ചിത്രങ്ങളാണ് തുനിവും വാരിസും.എന്നാൽ ആരാധകരെ നിരാശരാക്കി സിനിമകളുടെ വ്യാജ പതിപ്പ് ഇൻ്റർനെറ്റിൽ.റിലീസായി നിമിഷ നേരത്തിനകം വ്യാജൻ ഇറങ്ങിയതിൻ്റെ ഞെട്ടലിൽ ആണ് ചിത്രങ്ങളുടെ അണിയറപ്രവർത്തകർ.

തല ചിത്രം തുനിവിന് ഗംഭീര പ്രതികരണമാണ് തീയറ്ററില്‍ നിന്നും ലഭിക്കുന്നത്. അജിത്തിനൊപ്പം തന്നെ തുല്യ വേഷത്തില്‍ മലയാളികളുടെ പ്രിയതാരം മഞ്ജു വാരിയര്‍ അഭിനയിച്ചിട്ടുണ്ട്. ആക്ഷന്‍ രംഗങ്ങളില്‍ അതിഗംഭീര പ്രകടനമാണ് മഞ്ജുവിന്റേതെന്ന് കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നു. നേര്‍ക്കൊണ്ട പാര്‍വൈ, വലിമൈ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച്‌. വിനോദും അജിത്തും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് തുനിവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന വാരിസില്‍ രശ്മിക മന്ദാനയാണ് വിജയിയുടെ നായികയായി എത്തുന്നത്. വളര്‍ത്തച്ഛന്റെ മരണത്തെത്തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ്സ് സാമ്രാജ്യത്തിന് ഉടമയായി മാറുന്ന വിജയ് രാജേന്ദ്രന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിജയ് അവതരിപ്പിക്കുന്നത്.

ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഇളയ ദളപതിയുടെയും തലയുടെയും ചിത്രം ബോക്‌സ് ഓഫീസില്‍ മുഖാമുഖം മത്സരിക്കുകയാണ്.വ്യാജ പതിപ്പ് ചിത്രത്തിൻ്റെ വിജയത്തെ ബാധിക്കില്ലെന്നും ഇരു ചിത്രങ്ങളും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിക്കുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.രണ്ടു ചിത്രങ്ങള്‍ക്കും കേരളത്തിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.