play-sharp-fill

‘സ്വപ്‌ന സെൽഫി ‘ വിവാദത്തിലേക്ക് ; സ്വപ്‌ന സുരേഷിനൊപ്പം സെൽഫിയെടുത്ത വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് താക്കീത് : സെൽഫിയെടുത്തത് കൗതുകം കൊണ്ടാണെന്ന വിശദീകരണവുമായി പൊലീസുകാരും

സ്വന്തം ലേഖകൻ തൃശൂർ: രാജ്യത്തെ നടക്കുക സ്വർണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനൊപ്പം പൊലീസ് ഉദ്യോഗസ്ഥർ സെൽഫിയെടുത്ത സംഭവം വിവാദത്തിലേക്ക്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ചാണ് സ്വപ്ന സുരേഷിനൊപ്പം പൊലീസുകാർ സെൽഫിയെടുത്തത്. വിവാദ സംഭവവുമായി ബന്ധപ്പെട്ട് ആറ് വനിതാ പോലീസുകാർക്ക് ഉന്നത ഉദ്യോഗസ്ഥർ താക്കീത് നൽകി. വനിതാ പൊലീസുകാരിയുടെ ഫോണിലാണ് സ്വപ്‌നയ്‌ക്കൊപ്പം സെൽഫി പകർത്തിയത്. സംഭവം വിവാദമായതോടെ സംഭവത്തിൽ വകുപ്പുതല അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. അതേസമയം, കൗതുകത്തിന് സെൽഫിയെടുത്തതെന്നാണ് സംഭവത്തിൽ പൊലീസുകാർ വിശദീകരണം നൽകിയിരിക്കുന്നത്. ആശുപത്രിയിൽ വച്ച് സ്വപ്ന ഉന്നതരെ ഫോണിൽ ബന്ധപ്പെട്ടെന്നും റിപ്പോർട്ടുകൾ പുറത്ത് […]

സ്വപ്‌ന സുരേഷിന്റെ പേരിലുള്ള ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചത് ശിവശങ്കറിന്റെ സുഹൃത്ത് വേണുഗോപാൽ ; ശിവശങ്കർ പറഞ്ഞതൊക്കെ അനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് അന്വേഷണസംഘത്തോട് വേണുഗോപാൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിമാനത്താവള സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയായ സ്വപ്ന സുരേഷിന്റെ പേരിൽ ലോക്കറുകൾ തുറന്നത് 2018 നവംബറിൽ. എന്നാൽ സ്വപ്ന സ്വർണ്ണ കള്ളക്കടത്ത് ആരംഭിച്ചത് 2019 ജൂലൈ മാസത്തിലാണ്. തന്റെയും കൂടി പേരിൽ തുറന്ന ഈ ലോക്കറിന്റെ താക്കോൽ സൂക്ഷിച്ചത് ചാർട്ടേർഡ് അക്കൗണ്ടന്റായ വേണുഗോപാലായിരുന്നു. സ്വപ്‌നയ്ക്ക് ലോക്കർ തുടങ്ങാൻ എം ശിവശങ്കറാണ് വേണുഗോപാലിനെ പരിചയപ്പെടുത്തുന്നത്. ശിവശങ്കറുടെ സുഹൃത്താണ് ചാർട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാൽ അയ്യർ. ലോക്കറുകളുടെ താക്കോൽ സൂക്ഷിച്ചിരുന്നത് അയ്യരാണെന്ന് വ്യക്തമായിട്ടുണ്ട്. ഈ ലോക്കർ വേണുഗോപാൽ തന്നെ പല തവണ തുറന്നതായി അന്വേഷണ സംഘത്തിൽ […]

സരിത്തിന് ഭീമമായ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു, അത് മറികടക്കാനാണ് സ്വർണ്ണക്കടത്തിലേക്ക് തിരിഞ്ഞത് : സ്വപ്‌ന കസ്റ്റംസിന് നൽകിയ മൊഴി ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് രംഗത്ത്. കേസിൽ ഒന്നാം പ്രതിയും യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒയുമായ സരിത്തിന് ഭീമമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നും ഇത് മറികടക്കാനാണ് സ്വർണക്കടത്തിലേക്ക് തിരിഞ്ഞതെന്നും സ്വപ്‌ന കസ്റ്റംസ് അധികൃതർക്ക് മൊഴി നൽകി. സരിത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് എങ്ങനെയാണെന്ന് സ്വപ്‌ന ഇതുവരെ വിശദീകരിച്ചില്ല. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരോട് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ സ്വപ്‌ന നൽകിയിരിക്കുന്ന മൊഴി കസ്റ്റംസ് പൂർണമായും വിശ്വസിച്ചിട്ടില്ല. […]