സരിത്തിന് ഭീമമായ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു, അത് മറികടക്കാനാണ് സ്വർണ്ണക്കടത്തിലേക്ക് തിരിഞ്ഞത് : സ്വപ്‌ന കസ്റ്റംസിന് നൽകിയ മൊഴി ഇങ്ങനെ

സരിത്തിന് ഭീമമായ സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു, അത് മറികടക്കാനാണ് സ്വർണ്ണക്കടത്തിലേക്ക് തിരിഞ്ഞത് : സ്വപ്‌ന കസ്റ്റംസിന് നൽകിയ മൊഴി ഇങ്ങനെ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: രാജ്യത്തെ നടുക്കിയ സ്വർണ്ണക്കടത്ത് കേസിൽ പുതിയ വെളിപ്പെടുത്തലുമായി കേസിലെ രണ്ടാംപ്രതി സ്വപ്‌ന സുരേഷ് രംഗത്ത്. കേസിൽ ഒന്നാം പ്രതിയും യു.എ.ഇ കോൺസുലേറ്റ് മുൻ പി.ആർ.ഒയുമായ സരിത്തിന് ഭീമമായ സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നെന്നും ഇത് മറികടക്കാനാണ് സ്വർണക്കടത്തിലേക്ക് തിരിഞ്ഞതെന്നും സ്വപ്‌ന കസ്റ്റംസ് അധികൃതർക്ക് മൊഴി നൽകി.

സരിത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത് എങ്ങനെയാണെന്ന് സ്വപ്‌ന ഇതുവരെ വിശദീകരിച്ചില്ല. ഇന്നലെ നടന്ന ചോദ്യം ചെയ്യലിലാണ് കസ്റ്റംസ് പ്രിവന്റീവ് ഉദ്യോഗസ്ഥരോട് സ്വപ്‌ന ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സ്വപ്‌ന നൽകിയിരിക്കുന്ന മൊഴി കസ്റ്റംസ് പൂർണമായും വിശ്വസിച്ചിട്ടില്ല. സരിത്തിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടാകണമെങ്കിൽ മറ്റ് തരത്തിലുള്ള ബന്ധങ്ങളോ ബിസിനസോ മറ്റോ ഉണ്ടായിരിക്കണമെന്ന പ്രാഥമിക നിഗമനത്തിലാണ് അന്വേഷണ സംഘം.

ജോലിഭാരത്തെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദം കുറയ്ക്കാനും ആശ്വാസം കണ്ടെത്താനുമാണ് താൻ സ്വപ്‌നയുടെ ഫ്‌ളാറ്റിലെ പാർട്ടികളിൽ പങ്കെടുത്തതെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ എൻ.ഐ.എയ്ക്ക് മൊഴി നൽകിയിരിക്കുന്നത്.

പലദിവസങ്ങളിലും ജോലി കഴിഞ്ഞ ഇറങ്ങുമ്പോൾ അർദ്ധരാത്രിയാകും. ഇതുകാരണമാണ് സെക്രട്ടേറിയറ്റിന് സമീപത്ത് ഫ്‌ളാറ്റ് എടുത്തതെന്നും ശിവശങ്കർ പറഞ്ഞു. ഫ്‌ളാറ്റിൽ മിക്കപ്പോഴും സ്വപ്‌നയുടെ ഭർത്താവും കുട്ടികളും അടുത്ത ബന്ധുക്കളും ഉണ്ടാകും.

ബന്ധുവായതിനാലാണ് സെക്രട്ടേറിയറ്റിനടുത്ത് ഫ്‌ളാറ്റ് എടുത്തു നൽകാൻ സ്വപ്നയെ സഹായിച്ചത്. ഒദ്യോഗിക ജീവിതത്തിൽ മറ്റു സഹായങ്ങൾ നൽകിയിട്ടില്ല. സ്വർണം പിടികൂടിയ സമയത്ത് കസ്റ്റംസ് ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടിട്ടില്ലെന്നും ശിവശങ്കർ എൻ.ഐ.എയോട് പറഞ്ഞിരിക്കുന്നത്.

സ്വർണക്കടത്ത് അന്വേഷണത്തിനിടെ യു.എ.ഇയിലേക്ക് മടങ്ങിയ കോൺസുലേറ്റിലെ അറ്റാഷെയെ ചോദ്യം ചെയ്യാൻ അനുമതി തേടി കസ്റ്റംസ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുകയാണ്. സ്വപ്‌നയും സന്ദീപ് നായരും നൽകിയ മൊഴികളുടെ അടിസ്ഥാനത്തിലാണിത്.