സ്വർണ്ണക്കളക്കടത്ത് കേസിൽ അന്വേഷണം പുതിയ ദിശയിലേക്ക് ; ജയഘോഷിനെ കോൺസുലേറ്റിൽ നിയമിച്ചത് ഡി.ജി.പി നേരിട്ട് : ഒളിവിൽ പോകുംമുൻപ് സ്വപ്‌ന നിരന്തരം വിളിച്ചത് ജയഘോഷിനെയെന്ന് റിപ്പോർട്ടുകൾ

സ്വർണ്ണക്കളക്കടത്ത് കേസിൽ അന്വേഷണം പുതിയ ദിശയിലേക്ക് ; ജയഘോഷിനെ കോൺസുലേറ്റിൽ നിയമിച്ചത് ഡി.ജി.പി നേരിട്ട് : ഒളിവിൽ പോകുംമുൻപ് സ്വപ്‌ന നിരന്തരം വിളിച്ചത് ജയഘോഷിനെയെന്ന് റിപ്പോർട്ടുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം : രാജ്യത്തെ നടുക്കിയ തലസ്ഥാനത്തെ സ്വർണക്കള്ളക്കടത്ത് കേസിൽ അന്വേഷണം പുതു ദിശയിലേക്ക്. കഴിഞ്ഞ ദിവസം കാണാതാവുകയും പിന്നീട് ആത്മഹത്യാശ്രമിച്ച നിലയിൽ കണ്ടെത്തിയ യു.എ.ഇ കോൺസൽ ജനറലിന്റെ ഗൺമാൻ ജയഘോഷിനെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്.

അന്വേഷണത്തിൽ സ്വപ്‌ന സുരേഷിന്റെ കോൾ ലിസ്റ്റിൽ കൂടുതൽ കോളുകളും ജയഘോഷിന്റെ മൊബൈലിലേക്കാണെന്നും അന്വേഷണസംഘം കണ്ടെത്തി. ഇതിനിടയിൽ ജയഘോഷിന്റെ ആത്മഹത്യാ ശ്രമം നാടകമായിരുന്നു എന്ന സംശയവും ബലപ്പെടുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജയഘോഷിനെ സുഖം പ്രാപിച്ചാലുടൻ കസ്റ്റംസ് ചോദ്യം ചെയ്‌തേക്കുമെന്നാണ് ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി ജയഘോഷിന്റെയും അടുത്ത ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി കസ്റ്റംസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കള്ളക്കടത്ത് സ്വർണ്ണം പിടികൂടിയതിന് പിന്നാലെ സ്വർണക്കടത്തുകാർ കൊല്ലുമോയെന്ന് ഭയമുണ്ടായിരുന്നുവെന്നും താൻ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും ജയഘോഷ് മജിസ്‌ട്രേറ്റിന് മൊഴി നൽകിയിട്ടുണ്ട്.

അറ്റാഷെയും ഇന്ത്യ വിട്ടുപോയതോടെ തന്നെ കേസിൽ കുടുക്കുമെന്നും എൻ.ഐ.എയും കസ്റ്റംസും ചോദ്യം ചെയ്യുമെന്നും ഭയം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. അറ്റാഷെ മടങ്ങിയ ശേഷം ജയഘോഷ് മാനസികമായി തകർന്ന നിലയിലായിരുന്നുവെന്നും ജയഘോഷിന്റെ ബന്ധുക്കൾ പറയുന്നു.

ജയഘോഷിനെ ഉന്നതങ്ങളിൽ നിന്നുള്ള ശുപാർശ പ്രകാരം സിറ്റി പൊലീസ് കമ്മിഷണറാണ് കോൺസുലേറ്റിൽ നിയമിച്ചത്. ഡി ജി പി നേരിട്ട് ഇടപെട്ടാണ് ഇത്തരത്തിൻ നിയമനം നടന്നതെന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതേസമയം സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് കുറിച്ച് ജയഘോഷിന് വ്യക്തമായ അറിവുണ്ടെന്നാണ് കസ്റ്റംസിന്റെ കണക്കുകൂട്ടൽ.