video
play-sharp-fill

സുരേഷ് ഗോപി കണ്ണൂരിലേക്ക് വരട്ടെ, മുഖം നോക്കാന്‍ കഴിയാത്ത വിധം തോൽപ്പിക്കും; സുരേഷ് ഗോപി വന്നാല്‍ കോണ്‍ഗ്രസിന് വോട്ടുകൂടും; എം വി ജയരാജന്‍

സ്വന്തം ലേഖകൻ കണ്ണൂ‍ര്‍ : കണ്ണൂരിൽ എൽഡിഎഫ് ലെ ആരു മത്സരിച്ചാലും ജയിക്കുമെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സുരേഷ് ഗോപി കണ്ണൂരിൽ മത്സരിക്കാൻ വരുന്നത് നല്ലത്. കണ്ണൂരില്‍ മത്സരിച്ചാല്‍ സ്വന്തം മുഖം നോക്കാന്‍ കഴിയാത്ത വിധം സുരേഷ് ഗോപി തോല്‍ക്കും ജയരാജൻ പറഞ്ഞു. തലശ്ശേരിയില്‍ നേരത്തെ ഷംസീറിനെ തോല്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ച ആളാണ് സുരേഷ് ഗോപിയെന്നും എം വി ജയരാജന്‍ പരിഹസിച്ചു. ലോക്സഭ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറെന്ന് സുരേഷ് ഗോപി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ […]

ഏത് ഗോവിന്ദന്‍ വന്നാലും തൃശ്ശൂര്‍ ഞാന്‍ എടുക്കും! ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാന്‍ തയ്യാറെന്ന് സുരേഷ് ഗോപി

സ്വന്തം ലേഖകൻ തൃശ്ശൂർ: അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കാൻ തയ്യാറാണെന്ന് സൂചന നൽകി സുരേഷ് ഗോപി. ലോക്സഭയിലേക്ക് തൃശ്ശൂരില്‍ നിന്നോ കണ്ണൂരിൽ നിന്നോ മത്സരിക്കാൻ തയ്യാറാണെന്നാണ് സുരേഷ് ഗോപി പറഞ്ഞത്. സിപിഎമ്മിനെ കടന്നാക്രമിച്ചു കൊണ്ടായിരുന്നു പ്രസംഗം മുഴുവൻ. 2019ല്‍ അമിത് ഷാ തൃശൂരില്‍ വന്ന് എന്നെ ആശ്ലാഷേിച്ച് വിജയിക്കണം എന്ന് പറഞ്ഞതിന് എന്റെ ഹൃദയത്തില്‍ നിന്ന് വന്ന അപേക്ഷയായിരുന്നു ഈ തൃശൂര്‍ എനിക്ക് വേണം എന്ന് പറഞ്ഞത്. വീണ്ടും ഞാന്‍ ഹൃദയം കൊണ്ട് ആവശ്യപ്പെടുന്നു. എനിക്ക് തൃശൂര്‍ തരണം. നിങ്ങള്‍ തന്നാല്‍ ഞാനെടുക്കും! […]

തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചാലും സുരേഷ് ഗോപി ജയിക്കില്ല; ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ട; പരിഹസിച്ച് എം.വി. ഗോവിന്ദന്‍

സ്വന്തം ലേഖകൻ തൃശൂർ: മുന്‍ രാജ്യസഭാ എം പിയും നടനും ബി ജെ പി സഹയാത്രികനുമായ സുരേഷ് ഗോപിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ചാരിറ്റിയെ രാഷ്ട്രീയമായി കണക്കുകൂട്ടേണ്ടെന്ന് എം.വി. ഗോവിന്ദന്‍ പറഞ്ഞു. തൃശ്ശൂരില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങളുമായി സുരേഷ് ഗോപി മുന്നോട്ടുപോകുന്നതില്‍ ആശങ്കയുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. തൃശ്ശൂരില്‍ ബി.ജെ.പി.യുടെ വോട്ടുശതമാനം ഗണ്യമായി കുറയുകയാണ്. സാമൂഹിക പ്രവര്‍ത്തനം എന്നത് സന്നദ്ധപ്രവര്‍ത്തനമാണ്. അത് രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല. അത് രാഷ്ട്രീയമാക്കി മാറ്റാനുള്ള ബി.ജെ.പി.യുടെ നീക്കം കേരളത്തിലെ […]

കേന്ദ്ര നേതൃത്വം ഇടപെട്ടു,കീഴ്വഴക്കങ്ങൾ മറികടന്ന് സുരേഷ് ഗോപി ബി ജെ പി കോർ കമ്മറ്റിയിൽ…

നടനും മുൻ എം പിയുമായ സുരേഷ് ഗോപിയെ ബി ജെ പി സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തി. പാർട്ടിയുടെ കീഴ്‌വഴക്കങ്ങൾ മറികടന്നാണ് സുരേഷ് ഗോപിയ്ക്ക് ഔദ്യോഗിക ചുമതല നൽകിയത്. കേന്ദ്ര നിർദേശപ്രകാരമാണ് നടപടി. പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രമായിരുന്നു ഇതുവരെ കോർ കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നത്. സുരേഷ് ഗോപി നേതൃത്വനിരയിലേയ്ക്ക് എത്തുന്നതിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും അനുകൂല നിലപാടാണെന്നാണ് വിലയിരുത്തുന്നത്. താരത്തെ മുൻനിർത്തി കേരളത്തിൽ പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കാൻ ബി ജെ പി കേന്ദ്രനേതൃത്വം ഏറെനാളായി ശ്രമിക്കുകയാണ്. എന്നാൽ താരം തന്നെയായിരുന്നു […]

തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുരേഷ് ഗോപിക്ക് ബിജെപി കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദ്ദേശം; സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള റിപ്പോര്‍ട്ടാണ് സുരേഷ് ഗോപി നല്‍കുന്നതെങ്കില്‍ സുരേന്ദ്രന്റെ രാഷ്ട്രീയഭാവി അസ്തമിക്കും; സുരേഷ് ഗോപി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് നിര്‍ണ്ണായകം

സ്വന്തം ലേഖകന്‍ തൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ കൊടകര കുഴല്‍പണ കേസിലും പ്രതിസ്ഥാനത്ത് വന്നതോടെ സംസ്ഥാന ബിജെപി നേതൃത്വം കടുത്ത പ്രതിസന്ധിയില്‍. തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത പരാജയത്തെകുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുരേഷ് ഗോപിക്ക് ബിജെപി കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കി. സംസ്ഥാന നേതൃത്വത്തിനെതിരേയുള്ള റിപ്പോര്‍ട്ടാണ് സുരേഷ് ഗോപി നല്‍കുന്നതെങ്കില്‍ സുരേന്ദ്രനെ അത് പ്രതിരോധത്തിലാക്കും. കൊടകര കുഴല്‍പ്പണക്കേസില്‍ പ്രതിസ്ഥാത്ത് വന്നതോടെ ബിജെപിയ്ക്ക് സുരേഷ് ഗോപി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് നിര്‍ണായകമായിരിക്കും. കേരളത്തില്‍ ബിജെപി തെരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്തത് എങ്ങനെയെന്ന് കണ്ടെത്താന്‍ മൂന്നംഗ സമിതിയെ ബിജെപി […]

കൊടകര കുഴൽപ്പണക്കേസിൽ സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും; കുഴല്‍പ്പണ തട്ടിപ്പിന്റെ ഗൂഢാലോചന കേന്ദ്രം തൃശൂരെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം; ബി.ജെ.പി. നേതാക്കള്‍ അടപടലം കുടുങ്ങുമോ

സ്വന്തം ലേഖകൻ തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി.യുടെ തൃശ്ശൂര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന സൂപ്പര്‍ താരം സുരേഷ് ഗോപിയുടെ മൊഴിയെടുത്തേക്കും. തെരഞ്ഞെടുപ്പ് ഫണ്ടിനെ കുറിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കും.   തൃശ്ശൂരിലേക്ക് തെരഞ്ഞെടുപ്പ് ഫണ്ട് വന്നിട്ടുണ്ടോ, അവ എങ്ങനെയൊക്കെ വിനിയോഗിച്ചു എന്നെല്ലാം അന്വേഷണ സംഘം ആരായും.   തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ധര്‍മ്മരാജനും സംഘവും എത്തിയെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. കുഴല്‍പ്പണ തട്ടിപ്പിന്റെ ഗൂഢാലോചന കേന്ദ്രം തൃശൂരെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം.   അതേസമയം, കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ […]

മറുപടി പറയുന്നത് പിതൃത്വം ഉള്ളതുകൊണ്ടാണ്, ശബരിമല ജീവിതവിഷയവും ജീവിതസമരവുമാണ് ; അഞ്ച് വർഷം തന്നാൽ നിങ്ങൾക്ക് മനസിലാകും ഞങ്ങൾ എന്താണെന്ന് : സുരേഷ് ഗോപി

സ്വന്തം ലേഖകൻ തുശൂർ : ശബരിമല വിഷയത്തിൽ മറുപടി പറയുന്നത് മറുപടി ഉള്ളതുകൊണ്ടും പിതൃത്വം ഉള്ളതുകൊണ്ടാണെന്നും നടനും തുശൂരിലെ ബി.ജെ.പി സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ശബരിമല ജീവിതവിഷയവും ജീവിതസമരവുമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ‘ഡോളർ സംസാരിക്കാൻ പാടില്ല, കടൽക്കൊളള സംസാരിക്കാൻ പാടില്ല, കിറ്റ് പ്രശ്‌നം സംസാരിക്കാൻ പാടില്ല. സ്വപ്ന-സരിത ഇങ്ങനെയുളള വിഷയങ്ങളൊന്നും ചർച്ചയിൽ വരരുത്. അതിനല്ലേ മഹാനായ ദേവസ്വം ബോർഡ് മന്ത്രി തന്നെ ഇതെടുത്തങ്ങിട്ട് എല്ലാവരുടേയും കണ്ണും മൂക്കും അടപ്പിച്ചുകളയാമെന്ന് വിചാരിച്ചത്. നല്ല ഫ്രോഡ് പരിപാടിയാണ് അദ്ദേഹം കാണിച്ചതെന്നും സുരേഷ് ഗോപി […]

ചൊറിയാന്‍ വന്നു, മാന്തിക്കീറി തിരിച്ചയച്ചു; സുപ്രീം കോടതി പറഞ്ഞോ പൊലീസ് വേഷം ധരിപ്പിച്ച് പെണ്ണുങ്ങളെ ശബരിമലയില്‍ വലിച്ച് കയറ്റാന്‍..?; എന്റെ മുന്നില്‍ വിഡ്ഢി കളിക്കരുത്; എംവി നികേഷ് കുമാറിനോട്‌ പൊട്ടിത്തെറിച്ച് സുരേഷ് ഗോപി

സ്വന്തം ലേഖകന്‍ തൃശൂര്‍: ശബരിമല വിഷയത്തോടനുബന്ധിച്ച് ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പൊട്ടിത്തെറിച്ച് എംപിയും നടനുമായ സുരേഷ് ഗോപി. സുപ്രീംകോടതി പറഞ്ഞുവോ പെണ്ണുങ്ങളെ വലിച്ചു കയറ്റാനെന്ന് ചോദിച്ചാണ് താരം അവതാരകനോട് പരിസരം മറന്ന് ചൂടായത്. വീഡിയോ ഇതിനോടകം സമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. നിങ്ങള്‍ സുപ്രീംകോടതിയുടെ തലയില്‍ കെട്ടിവയ്ക്കാന്‍ നോക്കരുത്. ശബരിമല വിഷയം വൈകാരികം തന്നെയാണ്. എന്റെ വിശ്വാസത്തെ തകര്‍ക്കാന്‍ വരുന്നവനെ തച്ചുതകര്‍ക്കുക എന്നതാണ് എന്റെ പ്രമാണം. വിഡ്ഢി കളിക്കരുതെന്നും അവതാരകന്റെ പേരെടുത്തു പറഞ്ഞ് സുരേഷ് ഗോപി ശബ്ദമുയര്‍ത്തി. സുപ്രീംകോടതി വിധി എല്ലാം നിങ്ങള്‍ […]

സംസ്ഥാനത്തെ സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നൻ എം.വി ശ്രേയാംസ് കുമാർ ; പ്രായത്തിൽ മാത്രമല്ല സമ്പന്നതയിലും പിന്നിൽ കെ.എസ്.യു പ്രസിഡന്റ് അഭിജിത്ത്: തൃശൂരിലെ സമ്പന്ന സ്ഥാനാർത്ഥിയായ സുരോഷ് ഗോപിയുടെ കൈവശമുള്ളത് 375 പവൻ സ്വർണ്ണം

സ്വന്തം ലേഖകൻ തിരുവന്തപുരം : സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളിൽ ഏറ്റവും സമ്പന്നനായ വ്യക്തി കൽപ്പറ്റയിൽ നിന്നുള്ള എൽഡിഎഫ് സ്ഥാനാർത്ഥിയായ എംവി ശ്രേയാംസ് കുമാറാണ്. ശ്രേയാംസ് കുമാറിന് 84.564 കോടി രൂപയുടെ സ്വത്ത് ഉള്ളതായാണ് സത്യവാങ്മൂലത്തിൽ കാണിച്ചിരിക്കുന്നത്. കൈയ്യിൽ 15000 രൂപയും ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിൽ 9.67 കോടിയും ഉണ്ട്. 74.97 കോടി രൂപയുടെ ഭൂസ്വത്തുണ്ട്. 3.98 കോടി ബാധ്യതയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഭാര്യ കവിതാ ശ്രേയാംസ് കുമാറിന് ബാങ്ക് നിക്ഷേപം, ഓഹരി ഇനങ്ങളിലായി 25.12 ലക്ഷം രൂപയുണ്ട്. 54 ലക്ഷത്തിന്റെ ഭൂസ്വത്തും കവിതയുടെ […]

ശ്വാസ തടസ്സത്തെ തുടര്‍ന്ന് സുരേഷ് ഗോപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ന്യുമോണിയബാധയെന്ന് സംശയം

സ്വന്തം ലേഖകന്‍ കൊച്ചി: ശ്വാസതടസ്സത്തെ തുടര്‍ന്നു സിനിമാ താരവും ബിജെപി നേതാവുമായ സുരേഷ് ഗോപി എംപിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ന്യൂമോണിയ ബാധയെന്നാണ് സംശയം. ചികിത്സാര്‍ത്ഥം സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന സിനിമയായ പാപ്പന്റെ ചിത്രീകരണത്തിനിടെയാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശൂര്‍, തിരുവനന്തപുരം മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിയായി സുരേഷ് ഗോപിയുടെ പേര് നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്.